ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്. ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യന്‍ വ്യോമസേന പോലും...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി...
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി....
കോഴിക്കോട്: യുവമോര്‍ച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് ഐ.പി.സി 505(1)(ബി) വകുപ്പു പ്രകാരം കേസെടുത്തത്. ശ്രീധരന്‍പിള്ളയുടേത്...
കൊച്ചി: ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി....
പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം ശക്തമായതോടെ ആന്ധ്രയില്‍ നിന്നെത്തിയ ആറ് യുവതികള്‍ മടങ്ങിപ്പോയി. പൊലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പ വരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനമെടുത്തത്. ഇതിനിടെ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ യുവതികള്‍ എത്തിയതായി സംശയം...
പത്തനംതിട്ട: നാളെ വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ വനിത മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് റിപ്പോര്‍ട്ടിങ്ങിന് അയക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ കത്ത്. നേരത്തെ, റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ വനിത മാധ്യമപ്രവര്‍ത്തകരടക്കം...
പത്തനംതിട്ട: നാളെ ശബരിമല നട തുറക്കുമ്പോള്‍ വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ്. നടതുറക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍,പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല്സ്ഥലങ്ങളില്‍ ആറാംതിയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തര്‍ക്ക് സുഗമമായ...
കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയില്‍...