അതേസമയം തുറമുഖബില് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില് അവതരിപ്പിച്ചത്. എന്നാല് സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.
]]>പ്രസംഗത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്താനാണ് സ്പീക്കര് ശ്രമിക്കുന്നത്. തന്റെ പ്രസംഗം തടസപ്പെടുത്തിയാല് മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്ന് കരുതിയാണെങ്കില് അങ്ങനെ ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സ്പീക്കറോട് പറഞ്ഞു. സഭയിലെ മുതിര്‍ന്ന അംഗം ഒരിക്കലും ഇങ്ങനെ സംസാരിക്കരുതെന്ന് സ്പീക്കര് മറുപടിയും നല്‍കി. അതേസമയം, അടിയന്തര പ്രമേയത്തില് അനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില് നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗങ്ങത്തില് നിന്ന്
നെന്മാറ കൊലക്കേസില് കോടതി ജാമ്യ വ്യവസ്ഥകള് മാറ്റിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല് ഏറ്റവും അവസാനത്തെ കോടതി ഉത്തരവിലും നെന്മാറ പഞ്ചായത്ത് പരിധിയില് പ്രവേശിക്കാന് പാടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒന്നര മാസക്കാലമാണ് ഈ പ്രതി അഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്തിയ സ്ത്രീയുടെ വീടിനടുത്ത് താമസിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും അടക്കം അഞ്ച് പേരെ കൊല്ലുമെന്ന് അയാള് ഒന്നരമാസക്കാലം നിരന്തരമായി ഭീഷണിപ്പെടുത്തി.
രാത്രിയാകുമ്പോള് ആയുധം കാട്ടി ആളുകളെ വിരട്ടും. ജീവന് അപകടത്തിലാണെന്നു കാട്ടി കുട്ടികളും അടുത്ത വീട്ടിലെ സ്ത്രീയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് വീടിനടുത്ത് വന്ന് താമസിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും ഒന്നരമാസക്കാലം നിങ്ങളുടെ പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്നതാണ് ഞങ്ങളുടെ ചോദ്യം. കോടതിയില് പോയി ജാമ്യം റദ്ദാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചോ? കൊലയാളി തൊട്ടടുത്ത് വീട്ടില് താമസിച്ച് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പൊലീസ്? അതാണ് ഞങ്ങളുടെ ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയണം.
ഗുണ്ടകളുടെ വിഹാര കേന്ദ്രമാണ് കേരളം. രണ്ടായിരത്തിലധികം ഗുണ്ടകള് കേരളത്തില് സ്വര്യവിഹാരം നടത്തുന്നുവെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും വ്യാപകമായി ഗുണ്ടകള് അഴിഞ്ഞാടുകയാണ്.
2017 ല് രജിസ്റ്റര് ചെയ്ത 14886 കേസുകളില് 1445 കേസുകളിലെ പ്രതികള് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2018 ല് 15431. ശിക്ഷിക്കപ്പെട്ടത് 1219. അടുത്ത വര്‍ഷം 15624. ശിക്ഷിക്കപ്പെട്ടത് 1205. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 10 ശതമാനം പോലുമില്ല. കൃത്യമായ അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും നടക്കാത്തതാണ് ഇതിന് കാരണം. എന്നിട്ടാണ് എന്റഫോഴ്സ്മെന്റ് കൃത്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ വഷളായിരിക്കുകയാണ്. ഗുണ്ടകളുടെ കൈയിലാണ് കേരളം. എവിടെ ചെന്നാലും ആളുകള്‍ക്ക് പരാതിയാണ്. കേരളം ഗുണ്ടകളുടെ കൈയിലാണ്. പൊലീസ് ഗുണ്ടാ നെക്സസുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതം ഗുണ്ടകളുടെ കഠാര തുമ്പിലാണ്. നിയന്ത്രിക്കാന് പൊലീസിന് കഴിയുന്നില്ല. അനാവശ്യമായ രാഷ്ട്രീയ രക്ഷകര്‍തൃത്വം ഗുണ്ടകള്‍ക്ക് നല്‍കി നിങ്ങള്‍ കേരളത്തെ ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു. അതിലുള്ള ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
]]>ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില് ചൂണ്ടിക്കാട്ടി.
പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ ഭരണ- പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവര്‍ താല്‍പര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയില് സംസാരിക്കുന്നതിന് അവസരം നല്‍കുന്ന കീഴ്‌വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല് പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയില് സംസാരിക്കുന്നതിന് കാലങ്ങളായി നല്‍കിവരുന്ന പ്രത്യേക അവകാശത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സമീപനം അത്യന്തം ഖേദകരമാണ്.
ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും കത്തിൽ പറയുന്നു.
]]>നിയമസഭ സ്പീക്കര് അങ്ങനെയൊരു കാര്യം പറയാന് പാടില്ലായിരുന്നു. രാജ്യത്ത് വര്‍ഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാല് സ്പീക്കറുടെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിറ്റയം ഗോപകുമാര് വ്യക്തമാക്കി. ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കര് നടത്തിയതെന്നും ചിറ്റയം ഗോപകുമാര് പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
എഡിജിപിയെ മാറ്റി നിര്‍ത്തി ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആര് അജിത് കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎല്‍എയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാര് പറഞ്ഞു.
]]>സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എ.ഡി.ജി.പി തന്നെ പറഞ്ഞിട്ടുണ്ട്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തിൽ വൻ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഭരണപക്ഷത്തുനിന്ന് പ്രമുഖനായ ഒരു നേതാവ് എ.ഡി.ജ.പി.യെ ന്യായീകരിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുതിരില്ല. ഊഹാപോഹങ്ങള് വെച്ച് പ്രതികരിക്കാന് സാധിക്കില്ല. എപ്പോഴാണ് നിങ്ങള്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയത്?. ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം വെറും ആരോപണമാണ്. അത് ഞാന് വിശ്വസിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞു.
]]>എനിക്ക് കൈ തന്നപ്പോൾ നിവർന്നുനിന്ന നിങ്ങൾ മോദിക്ക് കൈ കൊടുത്തപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിനെ പ്രതിപക്ഷ എം.പിമാർ ആരവങ്ങളോടെ പിന്തുണച്ചപ്പോൾ ഭരണപക്ഷ എം.പിമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സ്പീക്കർക്കെതിരായ ആരോപണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
രാഹുലിന്റെ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടിയുമായി എത്തി. ‘ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. എന്റെ സംസ്കാരത്തിലും ധാർമികതയിലും ഞാൻ മുതിർന്നവരെ കാണുമ്പോൾ തലകുനിക്കുകയും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുന്നു. മുതിർന്നവരെ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ തൊടുകയും ചെയ്യുക എന്നതാണ് എൻ്റെ ധാർമികത’ -എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ മറുപടി.
എന്നാൽ, രാഹുൽ അതിനും മറുപടിയുമായെത്തി. ‘നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ മാന്യമായി അംഗീകരിക്കുന്നു. എന്നാൽ, സഭയിൽ സ്പീക്കറേക്കാൾ വലിയവനായി ആരുമില്ലെന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നു.
സഭയിൽ സ്പീക്കറാണ് എല്ലാവർക്കും മുകളിൽ. അദ്ദേഹത്തിന് മുന്നിൽ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കർ, നിങ്ങൾ ഒരാളുടെയും മുന്നിൽ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാൽ, സഭയിലെ അംഗങ്ങളെന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തിന് വിധേയരാണ്’ -രാഹുൽ കൂട്ടിച്ചേർത്തു.
]]>“രണ്ടാം തവണയും താങ്കളെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് താങ്കളെ പ്രതിപക്ഷത്തിന്‍റെയും ഇൻഡ്യ മുന്നണിയുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യൻ ജനതയുടെ ശബ്ദമുയരുന്ന സഭയാണിത്. അതിൽ സമ്പൂർണ നിയന്ത്രണം താങ്കളിലാണ്. സർക്കാറിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷവും ഇത്തവണ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അംഗബലമുള്ള പ്രതിപക്ഷമാണ് ഇത്തവണത്തേത്.
താങ്കളുടെ ജോലി ചെയ്യാൻ പ്രതിപക്ഷവും സഹകരിക്കും. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സഹകരണമെന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ അനുവദിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന താങ്കളുടെ കർത്തവ്യമാണ് നിർവഹിക്കപ്പെടുന്നത്” -രാഹുൽ പറഞ്ഞു.
#WATCH | Leader of Opposition, Rahul Gandhi says "I would like to congratulate you for your successful election that you have been elected for the second time. I would like to congratulate you on behalf of the entire Opposition and the INDIA alliance. This House represents the… pic.twitter.com/vZbLrKV7u5
— ANI (@ANI) June 26, 2024
ശബ്ദവോട്ടോടെയാണ് ഓം ബിർളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കുകയായിരുന്നു.
]]>പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്‍ ആദ്യമായി ലോക്‌സഭാ സ്പീക്കറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു.
അതേസമയം 17ാം ലോക്‌സഭയില്‍ 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത ഓം ബിര്‍ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടിക്ക് അനുമതി നല്‍കിയത് ഓം ബിര്‍ളയായിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളക്കെതിരായി മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ല്‍ അടിയന്തരാവസ്ഥ സമയത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പതിനെട്ടാമത് ലോക്‌സഭയിലാണ് മൂന്നാമതൊരു മത്സരം നടക്കുന്നത്.
]]>50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത്. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്. അതേസമയം, രാഹുല്‍ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി ഇക്കാര്യമറിയിച്ച് പ്രൊടെം സ്പീക്കര്‍ക്ക് കത്തുനല്‍കി. കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും ഒറ്റക്കെട്ടായുള്ള ആവശ്യത്തിന് രാഹുല്‍ വഴങ്ങുകയായിരുന്നു. രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്ന ആദ്യ ഭരണ ഘടന പദവിയാണിത്
]]>