ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള "മൈന്യൂട്' വിഭാഗത്തിൽ 11 ചിത്രങ്ങളും, അഞ്ചു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള 'ഹാഫ്' വിഭാഗത്തിൽ 30 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു മിനിറ്റ് വിഭാഗത്തിൽ അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡും അയ്യായിരം രൂപയും...