അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കിയിരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേതെന്നും നിരന്തരമുണ്ടായ മണ്ണിടിച്ചില്‍ കുത്തി ഒഴുകുന്ന പുഴ തുടങ്ങി ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെന്നും വി ഡി സതീശന് ഓര്‍മ്മിപ്പിച്ചു.
അര്ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ചെലവ് വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും എംപി പറഞ്ഞു.
ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്.
എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും അര്ജുന് തിരിച്ചുവരില്ലെന്ന് കുടുംബം ഉറപ്പിച്ചിരുന്നുവെന്നും ജിതിന് പറഞ്ഞു.
ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്.
സട്രോങ് പോയിന്റ് രണ്ടില്‍ നടത്തിയ തിരിച്ചിലിലാണ് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്.
ടാങ്കറിന്റെ മഡ് ഗാര്‍ഡാണ് എന്നാണ് സംശയം.
ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലിലാണ് അടിത്തട്ടില്‍ നിന്ന് കയര്‍ കണ്ടെത്തിയത്.
മനുഷ്യന്റെ അസ്ഥിക്കൂടം തന്നെയാണെന്നാണ് സംശയം.