കണ്ണൂര്‍: എസ്ഡിപിഐ പ്രവര്ത്തകന് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതികളായ ആഷിക് ലാല്‍, പ്രബിന്, അമല്‍രാജ് എന്നിവര്‍ കാര്‍ വാടകയ്ക്കെടുത്തത് റെന്റ് എ കാര്‍ വ്യവസ്ഥയിലാണെന്നാണ് വിവരം. കോളയാട് ചോലയിലെ സജേഷില്‍നിന്നാണ് പ്രതികള്‍...
ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം.
ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്ത്തകന് സലാഹുദ്ദീന്റേത്....
സലാഹുദ്ദീനെ പിന്തുടര്‍ന്ന സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹത്തിന്റെ കാറില്‍ ബൈക്ക് ഇടിച്ച് അപകടം സൃഷ്ടിച്ചത്. അപകടം നടന്ന ഉടന്‍ കാറില്‍ നിന്നിറങ്ങിയ സലാഹുദ്ദീനെ പ്രദേശത്ത് കാത്തിരുന്ന സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലക്കുളള...