സംഭവത്തിന് പിന്നില് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് സാബിത്ത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയാറാക്കിവെച്ചിരുന്ന മരങ്ങള് തീവെച്ച് നശിപ്പിച്ചിരുന്നു.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ്് പഴയ ചുരിയിലെ മദിറസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്. പള്ളിയോടടുത്ത മുറിയില് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള് ചുമത്താതെയാണ് കേസന്വേഷണം നടന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകള് രംഗത്തു വന്നിരുന്നു.
]]>ബുധനാഴ്ച രാത്രി പുന്നപ്ര ദേശീയപാതയില് വെച്ച് അജ്ഞാത വാഹനമിടിച്ചാല് ഇദ്ദേഹം മരണപ്പെട്ടത്. ആലപ്പുഴ ഹാശിമിയ്യ അറബിക് കോളേജ് സമ്മേളനം കഴിഞ്ഞ് മടങ്ങിവരുമ്പോള് റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ചാണ് അബ്ദുല് ഖാദര് മുസ്ല്യാര് മരണപ്പെട്ടത്.
]]>
]]>
അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകള് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. അതിനിടെ പരസ്യമായി മാടിനെ അറുത്ത് വിതരണം ചെയ്ത സംഭവത്തില് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് രംഗത്തെത്തിയിരുന്നു. പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
ശനിയാഴ്ച വൈകീട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ അറുത്തത്. കണ്ണൂര് സിറ്റിയിലെ റോഡില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ കയറ്റിനിര്‍ത്തിയാണ് കശാപ്പ് നടത്തിയത്. തുടര്‍ന്ന് കൂടിനിന്നവര്‍ക്കായി ഇറച്ചി വിതരണം ചെയ്യുകയായിരുന്നു. വിതരണം യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില് മാക്കുറ്റി ഉദ്ഘാടനംചെയ്തു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന മോദി സര്‍ക്കാരിനെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും ആര്‍.എസ്.എസ്. അജന്‍ഡ ഇവിടെ വിലപ്പോവില്ലെന്നും ഇറച്ചി വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. മജിസ്ട്രേട്ടില്‍നിന്ന് അനുമതി നേടിയശേഷമാണ് സംഭവത്തില് പോലീസ് നടപടിയെടുത്തിട്ടുള്ളത്.
]]>ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതിയുടെ അറസ്റ്റോടെ കേസില് ആറുപേര് അറസ്റ്റിലായി. രാമന്തളി കുന്നരുവിലെ പാണത്താന് വീട്ടില് സത്യന് (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന് (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയില് റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസില് ഇനി പ്രതീഷ് എന്ന ഒരാള് കൂടിയാണ് പിടിയിലാകാനുള്ളത്. പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള് പൊലീസ് തുടരുകയാണ്.
]]>കേരള പൊലീസ് ആക്ട് 2001ലെ 73ാം വകുപ്പ് പ്രകാരം കായിക പരിശീലനം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളുന്ന പരിശീലം നടത്താന് പാടില്ല. ഇതിനായി തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമോ, പ്രദേശമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും പതിച്ചുനല്‍കാന്‍ പാടില്ല. ജോണ്‍ ഫെര്‍ണാണ്ടസ്, ഇ.പി ജയരാജന്, എം.രാജഗോപാല് എ.എന് ഷംസീര് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
]]>പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍-നിര്‍മല ദമ്പതികളുടെ മകന് വയലാര് അനന്തു അശോക് (17) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ആര്.എസ്.എസ് വയലാര് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് തൈവീട്ടില് ആര് ശ്രീക്കുട്ടന്(23) ആണ് ഒന്നാംപ്രതി. രണ്ടാംപ്രതി ബാലമുരളി ഒളിവിലാണ്. കൂടാതെ വിഷ്ണു നിവാസില് എം. ഹരികൃഷ്ണന്(23), ചക്കുവെളി വീട്ടില് യു. സംഗീത്(കണ്ണന്-19), വേന്തമ്പില് വീട്ടില് എം. മിഥുന്(19), കുറുപ്പന്തോടത്ത് എസ്. അനന്തു(20), ഐക്കരവെളി ഡി. ദീപക്(23), പുതിയേക്കല് വീട്ടില് ആര്. രാഹുല്(മനു-20), ചക്കുവെളി യു. ഉണ്ണികൃഷ്ണന്(22),പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ(19)എന്നിവരാണ് പിടിയിലായ മറ്റുള്ളവര്. പ്രതികളില് ഭൂരിഭാഗംപേരും ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെ വയലാര് നീലിമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്‌കൂള് പരിസരത്ത് ചിലര് ക്യാമ്പ് ചെയ്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരിയിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് വലയിലാക്കുന്നതും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നതും അനന്തുവും കൂട്ടരും ചോദ്യംചെയ്യുകയും ഇവരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെയില്‍ ചെറിയതോതില്‍ ആക്രമണം ഉണ്ടായി. ഇതിനു പ്രതികാരം തീര്‍ക്കാനാണ് നീലിമംഗലത്തുവെച്ച് അനന്തുവിനെയും കൂട്ടുകാരെയും ആക്രമിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അനന്തുവിന്റെ സ്‌കൂളില് പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്.
മരിച്ച അനന്തുവും മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂര്‍ത്തിയാകാത്തവരേയും മുതിര്‍ന്നവരായി കണക്കാക്കിയുള്ള നിയമനടപടിക്ക് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി വൈ ആര് റസ്റ്റം പറഞ്ഞു.
ഈ മാസം തുടക്കത്തില് ഉജ്ജയ്നി ശഹീദ് പാര്‍ക്കില്‍ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. കേരളത്തിലെ സി.പി.എം അതിക്രമത്തില് പ്രതിഷേധിച്ചായിരുന്നു പരാമര്‍ശം.
ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കേരള മുഖ്യമന്ത്രിയുടെ തലയെടുത്താല് അതിന് പ്രത്യുപകാരമായി ഒരുകോടിയിലേറെ രൂപ പ്രതിഫലം നല്‍കും. ഇതിനായി വേണമെങ്കില് ഞാനെന്റെ വസ്തുക്കള്‍വരെ വില്‍ക്കും. മുന്നൂറോളം പ്രചാരകര് കൊല്ലപ്പെട്ടു. ഭാരതമാതാവിനുള്ള രക്തഹാരമായി ഞങ്ങള് മൂന്നുലക്ഷം തലകളെടുക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു” ഇങ്ങനെയായിരുന്നു വിവാദ പ്രസംഗം.
വിവാദ പരാമര്‍ശം പിന്‍വലിച്ചു ഖേദപ്രകടനം നടത്തിയെങ്കിലും ആര്‍എസ്എസ് നേതൃത്വം കുന്ദന് ചന്ദ്രാവതിനെ സംഘടനയില്‍നിന്നു പുറത്താക്കി.
ഫൈസലിനെ വധിക്കുന്നതിന് സംഘത്തെ ഏല്‍പ്പിച്ചത് ഇയാളാണെന്നാണ് വിവരം. ഫൈസല് വധക്കേസിലെ ഒന്നാം പ്രതിയാണ് നാരായണന്. തിരൂരില് കൊല്ലപ്പെട്ട യാസര് വധക്കേസില് രണ്ടാം പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഏറെക്കാലം ആര്.എസ്.എസ് തിരൂര് താലൂക്ക് കാര്യവാഹകായിരുന്നു നാരായണന്. നാഗ്പൂരില് നിന്നും ട്രെയിനിങ് നേടിയ ശേഷമാണ് അക്രമത്തിനിറങ്ങിയത്. ബി.ജെ.പി- ആര്.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധവും നാരായണനുണ്ട്. കേസിലെ എല്ലാ പ്രതികളും പിടിയിലാകുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്വേഷണ സംഘം വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് നാരായണന് കീഴടങ്ങിയത്.
മേലേപ്പുറം വിദ്യാനികേതന് സ്‌കൂളില് നടന്ന ഗൂഢാലോചനാ യോഗത്തിലെ തീരുമാനമനുസരിച്ച് പുളിക്കല് ഹരിദാസനും ജയപ്രകാശനും മഠത്തില് നാരായണനെ ചെന്ന് കാണുകയായിരുന്നു. ഇതോടെ വിഷയം നാരായണന് ഏറ്റെടുക്കുകയും ഫൈസലിനെ കാണുന്നതിന് കൊടിഞ്ഞിയിലെത്തുകയും ചെയ്തു. പിന്നീട് കൊലപ്പെടുത്തുന്നതിന് ബിബിനെ ഏല്‍പ്പിച്ചു. അതിന് ശേഷം ബിബിനും നാരയണനും കൂടി വീണ്ടും കൊടിഞ്ഞിയിലെത്തി. ഫൈസലിന്റെ വാടക ക്വാര്‍ട്ടേഴ്‌സും ഓട്ടോയും മറ്റും മനസ്സിലാക്കി മടങ്ങി.
നവംബര് 19-ന് രാത്രി തിരൂരിലെ സംഘ്മന്ദിരില് കൊലയാളി സംഘത്തോടൊപ്പം തങ്ങി. പുലര്‍ച്ചെ ഇവരെ ഉണര്‍ത്തി വിട്ടത് നാരായണനായിരുന്നു. കൃത്യം നിര്‍വഹിച്ച് മടങ്ങിയെത്തിയ സംഘത്തിന് ഭക്ഷണവും മറ്റും നല്‍കി ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ച ശേഷം നാരായണനും ഒളിവില് പോയി. തിരൂരിലെ സമ്പന്ന തറവാടില് ജനിച്ച നാരായണനെ അക്രമ സ്വഭാവത്താലും മറ്റും നേരത്തെ വീട്ടില് നിന്ന് പുറത്താക്കിയിരുന്നു. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ തിരൂരിലെ സംഘ് മന്ദിരിലായിരുന്നു താമസം.
]]>ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 38ദിവസം തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. നാട്ടില്‍ കലാപമുണ്ടാക്കാന് തന്നെ ഉപയോഗിക്കാനായിരുന്നു
അവരുടെ പദ്ധതി. എന്നാല് ഇതിനെ താന്‍ എതിര്‍ത്തു. വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കുന്നത് കൊണ്ടെന്താണ് ഗുണം എന്ന് ചോദിച്ചതിനാലാണ് തന്റെ നേരെ നേതാക്കള് തിരിഞ്ഞതെന്നും വിഷ്ണു പറഞ്ഞു.
സി.പി.എം കണ്ണൂര് ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് തന്നെക്കൊണ്ട് എന്നെഴുതിച്ചെന്നും വിഷ്ണു പറയുന്നു. വിഷ്ണു ഇപ്പോള് തിരുവനന്തപുരം ജനറല് ആശുപത്രിയില് ചികിത്സയിലാണ്.
]]>