പാനൂര് മേഖലയില് കഴിഞ്ഞ കുറച്ചു നാളായി ആര്.എസ്.എസ് ക്രിമിനലുകള് അഴിഞ്ഞാടുകയാണ്. ഇത് സംബന്ധിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള് സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഗുണ്ടകള്‍ക്ക് സൗകര്യമാകുന്നത്. ഫാസിസ്റ്റ് പ്രവര്‍ത്തികളിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കില് പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.
]]>‘നിയമവ്യവസ്ഥയില് അസ്വസ്ഥയാണ്. പ്രതികള് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര് എന്നെയും കൊലപ്പെടുത്തുമെന്ന് ഞാന് ഭയപ്പെടുന്നു. ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടുക? ആരാണ് പരാതികേള്‍ക്കാനുള്ളത് എന്നും അവര് ചോദിച്ചു’. പശുവിന്റെ പേരിലുണ്ടായ ആക്രമണത്തിന്റെ പേരില് 400 ഓളം പേര്‍ ചേര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയത്. കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജാമ്യത്തില് വിട്ടിരുന്നു.
പുറത്തിറങ്ങിയ പ്രതികള്‍ക്ക് ബജ്രഗംദള്‍ പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനമേഖലയില് പശുക്കളെ ചത്ത നിലയില് കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനിടെയാണ് സുബോധ് കുമാര് സിംഗ് കൊല്ലപ്പെട്ടത്.
തട്ടിക്കൊണ്ടുപോയ കാറില് കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര് സിംഗ്. ക്രൂരമായി മര്‍ദ്ദിച്ചാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയത്.
]]>ജയ്ശ്രീറാം വിളിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും അക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില് പ്രതിഷേധിച്ച് സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ അമ്പതോളം പേര് പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. സ്വതന്ത്ര്യാനന്തരം സ്വന്തം ജീവനക്കാളേറെ ഇന്ത്യയെ സ്‌നേഹിച്ച് ഇവിടെ ഉറച്ചു നിന്ന് രാജ്യം കെട്ടിപ്പടുത്ത മുസ്്‌ലിംകളെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കാന്‍ വെമ്പല്‍കൊണ്ടവര്‍ ഇപ്പോള്‍, അഹിംസയില് അധിഷ്ടിതമായ ഹിന്ദുമതത്തില് വിശ്വസിക്കുന്നവരെ അന്യ ഗ്രഹങ്ങളിലേക്കു കയറ്റി അയക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അതീവ ഗുരുതരമാണ്.
37% വോട്ടുകള് നേടി അധികാരത്തിലെത്തിയ സംഘ്പരിവാറിന് രാജ്യത്തെ 63% ജനങ്ങളും എതിരാണെന്ന തിരിച്ചറിവോടെ വേണം ഇത്തരം കൊലവിളികളും ഭീഷണികളും. ഏതെങ്കിലും വിഭാഗത്തിന് ഇന്ത്യയെ തീറെഴുതിയിട്ടില്ല.
അറബികള് ഒട്ടകങ്ങളെ ആരാധിക്കുന്നവരാണെന്നും അതുകൊണ്ട് അവയെ അറവ് നടത്താറോ ഭക്ഷിക്കാറോ ഇല്ലെന്ന പെരും നുണ ചാനലില് വിളമ്പിയ വ്യക്തിയാണ് ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. ഇത്തരം വിവര ദോഷികളെ അവര് മെഗാഫോണുകളാക്കുന്നത് ആകസ്മികമല്ല. ആശയദാരിദ്രം നേരിടുന്ന സംഘപരിവാറിന് പണാധിപത്യവും നുണച്ചാക്കുകളും ഭീഷണികളും കൊണ്ടു അധിക കാലം പിടിച്ചു നില്‍ക്കാനാവില്ല. ജനാധിപത്യപരവും സമാധാനപരവുമായ എതിര് ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കണ്ട് ആക്രമണോത്സുക ഭീഷണി മുഴുക്കുന്നവരെ മതേതര ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
ബിജെപിയില് ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം മോദി ഭരണത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള് നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില് അബ്ദുള്ളക്കുട്ടി നിശബ്ദനായി.
എന്നാല് രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ തുടര്‍ന്നുള്ള ചോദ്യങ്ങളോട് മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു.
]]>കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങള് സ്‌റ്റേഡിയങ്ങളിലും കടപ്പുറത്തും മറ്റും താല്‍ക്കലികമായി ഒരുക്കുന്ന ഈദ്ഗാഹ് മനസ്സിലുള്ളത് കൊണ്ടാണ് കേരളത്തില് ‘ഭൂമി കയ്യേറി ഈദ് ഗാഹ് ആക്കി’ എന്ന വാര്‍ത്ത വേഗം വൈറലായത്. ശരിക്കും ഹനഫി മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരുടെ ഈദ് ഗാഹ് കണ്‍സപ്റ്റ് തന്നെ വേറെയാണ്. ഹനഫി മുസ് ലിംകള് പള്ളിക്ക് പുറത്ത് പ്രത്യേകം വഖഫ് ചെയത് മാറ്റിവെക്കുന്ന ഈദ് ഗാഹുകളിലാണ് രണ്ട് പെരുന്നാളുകള് നമസ്‌കരിക്കുക. പള്ളികളല്ലാത്ത, അധികവും കൃഷിയിടങ്ങളിലൊ കാടുകളിലോ ഒറ്റച്ചുമരും ബാക്കി ഗ്രൗണ്ടുമാക്കി മാറ്റി വെച്ച, രണ്ട് പെരുന്നാളുകള് മാത്രം നമസകരിച്ച് പിന്നീട് കൃഷി പോലും ചെയ്യാതെ ബഹുമാനത്തോടെ മാറ്റിവെക്കുന്ന ഈദ് ഗാഹുകള് ഉത്തരേന്ത്യയില് സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും പരിചിതമായിരിക്കും. കല്ലും മുള്ളും നിറഞ്ഞതാണെങ്കില് പോലും അത്തരം ഭുമികളില് ചെരുപ്പിട്ട് കയറുന്നത് പോലും അവര്‍ക്കിഷ്ടമില്ല.
കൂടുതല് ജാഗ്രത കാണിക്കേണ്ട കാലമാണ്.
ഡോ. സുബൈര് ഹുദവി ചേകനൂര്
ചിത്രങ്ങള്: രണ്ട് തരം മുതലെടുപ്പുകള്
]]>മംഗലുരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന് സി.എച്ച് ഫായിസ്, സുഹൃത്ത് അബ്ദുല്ലയുടെ മകന് അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫില്‍ നിന്ന് വരുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാന് പോകുന്നതിനിടയിലാണ് സംഭവം.
കാസര്‍കോട് നഗരത്തിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ കറന്തക്കാട് വച്ചാണ് സംഭവം നടന്നത്. ബ്ലൂടൂത്ത് കണക്ട് ചെയ്യാനായി കാര് റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ രണ്ട് പേര് വന്ന് കാറിന്റെ ചില്ലില് തട്ടുകയായിരുന്നു. ഗ്ലാസ് തുറന്നപ്പോള് ഇവര് പേര് ചോദിക്കുകയും, പേര് പറഞ്ഞപ്പോള് ആക്രമിക്കുകയുമായിരുന്നു. സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഓടിരക്ഷപ്പെടാന് ശ്രമിച്ച യുവാക്കള് അതുവഴി വന്ന മറ്റു യാത്രക്കാരോട് സഹായം ചോദിച്ചു. ഇതോടെ അക്രമികള് രക്ഷപ്പെടുകയായിരുന്നു. യുവാക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില് ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷിബുവിന്റെ ആട്ടുകുളത്തെ വീടിന്റെ സമീപം സൂക്ഷിച്ച സ്റ്റീല് ബോംബ് കുട്ടികള് കളിക്കുന്നതിനിടെ പൊട്ടിയാണ് അപകടം. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില് വന് ആയുധ ശേഖരം കണ്ടെത്തി. വടിവാളും പ്രത്യേക മഴുവുമടങ്ങുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. ഇവ ക്വട്ടേഷന് സംഘങ്ങള് ഉപയോഗിക്കുന്നതിന് സമാനമായവയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അക്രമം നടത്താനായി സൂക്ഷിച്ച ബോംബുകളാണ് പൊട്ടിയതെന്നും ആരോപണമുണ്ട്.
]]>പ്രതി ബസ്സില് കൊടുങ്ങല്ലൂരേക്ക് രക്ഷപ്പെട്ടു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിയനന്ദനന്റെ ശബരിമല പോസ്റ്റില് പ്രകോപിതനായാണ് ഇത് ചെയ്തതെന്ന് സരോവര് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അല്‍പ സമയത്തിനകം തന്നെ ഇയാളെ കോടതിയില് ഹാജരാക്കും.
തൃശൂര് വല്ലച്ചിറയിലെ വീടിനു സമീപത്തു വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രിയനന്ദന്റെ മേല് ചാണകവെള്ളം തളിച്ചു. ആക്രമണത്തിനു പിന്നില് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദന്‍ പറഞ്ഞിരുന്നു. പൊലീസില് പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ പറഞ്ഞു.
]]>അതീവ ഗുരുതരാവസ്ഥയില് കഴിയുന്ന അദ്ദേഹം മംഗലാപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar
Muligadde kerala.)
ഇത് സംബന്ധിച്ച് ബഷീര് ഫൈസി ദേശമംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ
തീവ്ര പരിചരണ വിഭാഗത്തിൽ
ഒരു മനുഷ്യൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്.
മഞ്ചേശ്വരം ബായാർ സ്വദേശി
കരീം മുസ്‌ലിയാർ ആണ് ആ ഹതഭാഗ്യൻ.
ശബരിമല കർമ്മ സമിതി
നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആ പണ്ഢിതനെ അക്രമി സംഘം തടഞ്ഞു നിർത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.
ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടർച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.
സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ട് പ്രതിഷേധിചതു കൊണ്ട് തീരുന്നതല്ല അതിലെ ഗൗരവം.
അതി ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകണം.
അദ്ദേഹത്തിൻറെ അടിയന്തിര ഹോസ്പിറ്റൽ ചിലവിനും,തുടർ ചികിത്സക്കും,
നാം എല്ലാം മറന്നു സഹായിച്ചേ പറ്റൂ.
മാരകമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തിന് ഇതിനകം സർജറികൾ പലതു കഴിഞ്ഞു.
തലക് ഏറ്റ മാരകമായ പ്രഹരത്തിൽ തലച്ചോറിന് ക്ഷതം വന്നിട്ടുണ്ട്.
സംസാര ശേഷി പോലും തിരിച്ചു കിട്ടുമോ എന്ന ആശങ്ക നില നിൽക്കുന്നു.
ശബരിമല വിഷയത്തിൽ ഒരു കക്ഷി പോലും അല്ലാത്ത ആ മത പണ്ഢിതനെ ആക്രമിച്ചതിലൂടെ വൻ വർഗീയ കലാപമാണ് സങ്കുപരിവാർ ലക്‌ഷ്യം വച്ചത് എന്ന് ഇതിനകം പുറത്തു വന്നിട്ടുണ്ട്.
ആസൂത്രിതമായ ആ നീക്കം പരാജയപ്പെട്ടു.
പക്ഷെ ഇനിയും അത്തരമൊരു നീക്കം അവരിൽ നിന്നും ഉണ്ടായികൂടന്നില്ല.
വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിനു മുമ്പ് കമ്മ്യൂണൽ ക്ലാളാഷുകൾ സൃഷ്ടിച്ചു ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ഈ ശ്രമത്തിന്റെ മുന്നിൽ നാം തോറ്റ് പോകരുത്.
നന്മയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിച്ചു നിന്ന് ഈ സൃഗാല
ബുദ്ധികൾക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കണം.
കൂടെ നമ്മുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുകയും,
കഴിയുന്ന എല്ലാവരും സഹായിക്കുകയും വേണം.
ഞാൻ അല്പം മുൻപ് അദ്ദേഹത്തിൻറെ മകനുമായി സംസാരിച്ചു.
താഴെയുള്ള എക്കൗണ്ട് നമ്പറിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തി.
കഴിയുന്നവർ അതിലേക് സഹായിക്കുക.
(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar
Muligadde kerala.)
അല്ലാഹു അദ്ദേഹത്തിന് ഷിഫ നൽകട്ടെ
നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ആര്.എസ്.എസ് ജില്ലാ പ്രചാരകിന്റെ നേതൃത്വത്തില് ബോംബേറുണ്ടായതിന് പിന്നാലെയാണ് കാര്യാലയത്തില് പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ് ഇപ്പോഴും ഒളിവിലാണ്.
]]>