RSS agenda – Chandrika Daily https://www.chandrikadaily.com Sat, 31 Oct 2020 11:07:38 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg RSS agenda – Chandrika Daily https://www.chandrikadaily.com 32 32 എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്; ‘പുല്‍വാമ’യില്‍ മോദിക്കും കേന്ദ്രസര്‍ക്കാറിനും മറുപടിയുമായി ശശി തരൂര്‍ https://www.chandrikadaily.com/apologise-for-shashi-tharoor-on-bjps-attack-on-pulwama.html https://www.chandrikadaily.com/apologise-for-shashi-tharoor-on-bjps-attack-on-pulwama.html#respond Sat, 31 Oct 2020 10:48:56 +0000 https://www.chandrikadaily.com/?p=165315 ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം വീണ്ടും കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയആയുധമാക്കി രംഗത്തെത്തിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി രംഗത്തെത്തിയ തരൂര്‍, കോണ്‍ഗ്രസ് എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് തിരിച്ചു ചോദിച്ചു. വിഷയം പ്രധാനമന്ത്രി മോദി കൂടി ഉന്നയിച്ചിരിക്കെ ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.

മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴുമെന്ന, പരിഹാസ ചോദ്യവുമായാണ് തരൂര്‍ രംഗത്തെത്തിയത്. രാജ്യത്ത് ബിജെപി ചെയ്തു വെച്ച പ്രശ്‌നങ്ങളെ തുറന്നുകാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.

‘മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ പട്ടാളക്കാരെ കേന്ദ്രം സംരക്ഷിക്കുമെന്ന് കരുതിയതിനോ? അതോ ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കാതെ ഇന്ത്യയുടെ കൊടിക്കീഴില്‍ അണിനിരന്നതിനാണോ? അതോ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതിനോ? എന്തിനാണ് മാപ്പ് പറയേണ്ടത്?,’ തരൂര്‍ ചോദിച്ചു.

പുല്‍വാമ ദുരന്തത്തെക്കുറിച്ചുള്ളതടക്കം രാജ്യത്തുയരുന്ന പല സുപ്രധാന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള ഔദ്യോഗിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെ്ന്നും, തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ വഞ്ചന ഒരു വാര്‍ത്തയല്ലെന്നും എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ സത്യസന്ധമായ വിശദീകരണങ്ങള്‍ നല്‍കുന്നത് തീര്‍ച്ചയായും വാര്‍ത്തയാകുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

ഹിന്ദു ഇന്ത്യയില്‍ വരാന്‍ സംഭവിക്കുന്ന സംഘി ഹിന്ദുത്വ രാഷ്ട്രത്തിന്റെ അപകടകങ്ങളെ തുറന്നുകാട്ടുന്ന തന്റെ പുതിയ പുസ്തകമായ ‘ദി ബാറ്റില്‍ ഓഫ് ബെലോംഗ്, പുറത്തിറങ്ങിയിരിക്കെയാണ് തരൂരിന്റെ രൂക്ഷ പരാമര്‍ശം.

നേരത്ത, പുല്‍വാമ ആക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് സംസാരിച്ചത്. പുല്‍വാമയില്‍ സുരക്ഷാ ഭടന്മാരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്കു ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന പാകിസ്താന്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

 

]]>
https://www.chandrikadaily.com/apologise-for-shashi-tharoor-on-bjps-attack-on-pulwama.html/feed 0
നമ്മുടേത് ആര്‍എസ്എസുമായോ ബിജെപിയുമായോ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയെന്ന് തേജശ്വി യാദവ് https://www.chandrikadaily.com/rjd-is-one-regional-party-which-has-not-compromised-with-bjp-and-rss-says-tejashwi-yadav.html https://www.chandrikadaily.com/rjd-is-one-regional-party-which-has-not-compromised-with-bjp-and-rss-says-tejashwi-yadav.html#respond Mon, 19 Oct 2020 09:39:37 +0000 https://www.chandrikadaily.com/?p=162672 ഗയ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കെ നിലപാട് വ്യക്തമാക്കി ആര്‍ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. ഭാരതീയ ജനതാ പാര്‍ട്ടിയോ(ബിജെപി), രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) എന്നിവയുമായോ ഒരിക്കലും ഒത്തുതീര്‍പ്പിനൊരുങ്ങാത്ത ഒരു പാര്‍ട്ടിയാണ് രാഷ്ട്രീയ ജനതാദളെന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവ് പറഞ്ഞു. ഞായറാഴ്ച ഗയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതുവരെ ബിജെപിയുമായും ആര്‍എസ്എസുമായും വിട്ടുവീഴ്ച ചെയ്യാത്ത ഒരു പാര്‍ട്ടിയാണ് ആര്‍ജെഡി. ലാലുജി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ട്. എനിക്ക് മുഖ്യമന്ത്രിയാകേണ്ടിയിരുന്നേല്‍, എന്റെ ബഹുമാനം വിറ്റ് എനിക്കതിന് കഴിയുമായിരുന്നു. എന്നാല്‍ അതിന് വേണ്ടി ബിജെപിയുമായി കൈകോര്‍ക്കാന്‍ ഞാന്‍ തയാറായിരുന്നില്ല, തേജശ്വി യാദവ് പറഞ്ഞു.

മഹാഗത്ബന്ധനുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപിയുമായി വീണ്ടും ഒത്തുചേര്‍ന്ന് 2017 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചതായും ആര്‍ജെഡി നേതാവ് പറഞ്ഞു. മഹാഗത്ബന്ധന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണികള്‍ പരസ്പരം വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉന്നയിച്ച് പ്രചാരണ പരിപാടികള്‍ മുന്നേറുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആര്‍ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് തന്നെയാണ് ഇതിന് മുന്‍പന്തിയില്‍. നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ തേജസ്വി, മുഖ്യമന്ത്രിയുടെ കസേരയാണ് നിതീഷ് കുമാറിന് ആദ്യത്തേതും അവസാനത്തേതുമായ സത്യമെന്നും പരിഹസിച്ചു. യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്കം നില്‍ക്കുന്നവര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ച് ഒന്നും നിതീഷ് കുമാറിനെ അലട്ടുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. 15 വര്‍ഷത്തെ നേട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിനെ തേജശ്വി യാദവ് വെല്ലുവിളിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസംഖ്യം കഴിഞ്ഞ ദിവസമായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ഇതിന് പിന്നാലെയായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയാണ് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഉള്‍പ്പെട്ട സഖ്യമാണ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ മൂന്ന് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും.

 

]]>
https://www.chandrikadaily.com/rjd-is-one-regional-party-which-has-not-compromised-with-bjp-and-rss-says-tejashwi-yadav.html/feed 0
ബിജെപിയിലെത്തിയതിന് പിന്നാലെ ഹാത്രസ് സംഭവത്തിലും ന്യായീകരണവുമായി ഖുഷ്ബു https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html#respond Fri, 16 Oct 2020 16:11:43 +0000 https://www.chandrikadaily.com/?p=162115 ചെന്നൈ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരവെ പ്രതികരിച്ച നടി ഖുഷ്ബു, ബിജെപിയില്‍ ചേരുന്നതിന് പിന്നാലെ അതിലും മലക്കം മറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി യോഗി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ഹത്രാസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഖുഷ്ബൂ തന്റെ മുന്‍ ട്വീറ്റുകളില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് സിബിഐക്ക് കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് നടി ഇപ്പോള്‍ പറയുന്നത്.

”അതെ, വാസ്തവത്തില്‍ ഞാന്‍ അതിനെ(ഹത്രാസ് സംഭവം)ക്കുറിച്ച് വളരെ ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ യോഗി ആദിത്യനാഥ് ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്,” ഖുഷ്ബു ചൂണ്ടിക്കാട്ടി. അതേസമയം, ഹത്രാസ് സംഭവത്തില്‍ ഇരയുടെ കുടുംബത്തിന് നേരെ തിരിഞ്ഞ യോഗി സര്‍ക്കാറിന്റെ നടപടിയിലും വിഷയത്തില്‍ ഉന്നയിച്ച രൂക്ഷമായ പ്രതികരണത്തില്‍ ഖുഷ്ബു മൗനം പൂണ്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ യോഗി സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിലാണ് കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം ഏറ്റെടുത്തടുത്ത്. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പൊലീസിനെതിരെ തെളിവ് നശിപ്പിക്കലടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഖുഷ്ബു യോഗിയെ വെള്ള പൂശിയത്.

അതിനിടെ, ഹാത്രസ് സംഭവത്തെ സമാനവത്കരിക്കാനും ഖുഷ്ബു ശ്രമം നടത്തി. ഹാത്രസ് നടന്നപ്പോള്‍ ഞങ്ങള്‍ ചെന്നൈയിലും തമിഴ്നാടിലും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ 19 വയസുള്ള ഒരു കുട്ടിയെ തമിഴ്നാട്ടില്‍ കൂട്ടബലാത്സംഗം ചെയ്തതില്‍ ആരും സംസാരിച്ചില്ലെന്നും ഖുഷ്ബു വിമര്‍ശിച്ചു. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍ വരാതിരുന്നതെന്നും, മഹാരാഷ്ട്രയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലേക്ക് പോകാതിരുന്നതെന്നും ഖുഷ്ബു ചോദിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടാണോ ബിജെപിയിലേക്കുള്ള പ്രവേശനമെന്ന ചോദ്യത്തോട്, തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചും ടിക്കറ്റ് നേടുന്നതിനെക്കുറിച്ചും എനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു ഖുഷ്ബുവിന്റെ മറുപടി. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ”എനിക്കറിയില്ല, ഞാന്‍ മുഖമാണെന്ന് അവര്‍ കരുതുന്നുവെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു” എന്നും ഖുഷ്ബു പറഞ്ഞു.

മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബു കോളിവുഡില്‍ താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്‍ കോണ്‍ഗ്രസിലും ചേര്‍ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

]]>
https://www.chandrikadaily.com/tweets-before-joining-the-bjp-khushboo-had-criticised-the-yogi-adityanath-government-in-hathras.html/feed 0
കശ്മീരിന് ആര്‍ട്ടികിള്‍ 370 തിരിച്ചുവേണം; സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും https://www.chandrikadaily.com/farooq-abdullah-mehbooba-mufti-in-jk-parties-alliance-for-article-370.html https://www.chandrikadaily.com/farooq-abdullah-mehbooba-mufti-in-jk-parties-alliance-for-article-370.html#respond Thu, 15 Oct 2020 16:33:08 +0000 https://www.chandrikadaily.com/?p=161873 ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ എടുത്തുകളഞ്ഞ പ്രത്യേക പദവിയായ ആര്‍ട്ടികിള്‍ 370 തിരിച്ചുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകുന്നു. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണമെന്നാണ് ആവശ്യവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി)യുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ് സഖ്യ പ്രഖ്യാപനം നടത്തിയത്.

പിടിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ സഖ്യം രൂപപ്പെട്ടത്. 2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്.

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ലക്ഷ്യമിട്ട് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്ന് പേരിട്ട സഖ്യമാണ് കശ്മീരിലെ മുഖ്യധാരാ പാര്‍ട്ടികളുടെ യോഗം പ്രഖ്യാപിച്ചിട്ടുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം എന്നിവയാണ് സഖ്യത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജാദ് ലോണ്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ജാവെയ്ദ് മിര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകുന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്. തങ്ങളുടെ ന്യായമായ ആവശ്യമുന്നയിച്ച് പാര്‍ട്ടികള്‍ സംയുക്തമായി ശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സൂചനകള്‍. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്ന് ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഒമറിനെയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വര്‍ഷത്തിലധികം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.

അതേസമയം, കശ്മീരിന്റെതായ പ്രധാന വിഷയത്തില്‍ ബദ്ധവൈരികള്‍ ഒന്നായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ഭരണ പ്രദേശത്തെ ക്രമസമാധാന നില തകരുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ഇതിന്റെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 35എ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ബില്ലിലൂടെ 2019 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയത്. കശ്മീരിലെ പ്രത്യേക ഭരണഘടന, പ്രത്യേക ശിക്ഷാ നിയമം, സ്വത്തവകാശ നിയമം, വിവാഹ നിയമം എന്നിവ അനുവദിക്കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 370.

]]>
https://www.chandrikadaily.com/farooq-abdullah-mehbooba-mufti-in-jk-parties-alliance-for-article-370.html/feed 0
തനിഷ്‌ക് പരസ്യ സംവിധായകക്കെതിരേയും ഹിന്ദുത്വവാദികള്‍; ജോയീത പൗരത്വഭേദഗതിക്കെതിരെ ശബ്ദിച്ച അഹിന്ദുവെന്ന് പ്രചാരണം https://www.chandrikadaily.com/we-were-and-will-always-be-secular-says-tanishq-ad-maker-joyeeta.html https://www.chandrikadaily.com/we-were-and-will-always-be-secular-says-tanishq-ad-maker-joyeeta.html#respond Thu, 15 Oct 2020 15:03:56 +0000 https://www.chandrikadaily.com/?p=161848 മുബൈ: ഹിന്ദു-മുസ്‌ലിം മതമൈത്രി കാണിക്കുന്ന പരസ്യത്തിന്റെ പേരില്‍ തനിഷ്‌ക് ജ്വല്ലറിക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തുന്ന സംഘടിതാക്രമണത്തിന് പിന്നാലെ പരസ്യ ചിത്രത്തിന്റെ സംവിധായികക്കെതിരേയും സംഘ് അനുകൂലികളുടെ ആക്രമണം. കമ്പനി പരസ്യം പില്‍വലിച്ചിട്ടും വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം തുടരുകയാണ്.

ഇതിനിടെയാണ് പരസ്യത്തിന്റെ സംവിധായികയായ ജോയീത പട്പാട്യയ്ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സംഘടിക നീക്കവും നടന്നത്.
തനിഷ്‌കിന്റെ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോയീതയുടെയും സഹപ്രവര്‍ത്തകരുടേയും മതം പറഞ്ഞുകൊണ്ടുള്ള വര്‍ഗീയ ക്യാമ്പയിനടക്കം രൂക്ഷമായ രീതിയിലാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ വാദികള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത്. അക്രമണ പ്രചരണിത്തിനായി മുന്നിലുള്ളവരില്‍ ഭൂരിഭാഗവും ബി.ജെ.പി-സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബിജെപി നേതാക്കളെ പിന്തുടരുന്നവരുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജോയീത സ്വീകരിച്ച നിലപാടുകളുള്‍പ്പെടെ ഇവര്‍ ആക്രമണത്തിന് വിഷയമാക്കുന്നുണ്ട്. ജോയീത പൗരത്വ ഭേദഗതിക്കെതിരാണെന്നും ഷര്‍ജില്‍ ഇമാം ഉള്‍പ്പെടെയുള്ള ‘തുക്കഡേ തുക്കഡേ ഗ്യാങി’ നെ പിന്തുണയ്ക്കുന്ന ആളാണെന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ക്കെതിരെയുള്ള പ്രചരണം.

ജോയീത അഹിന്ദുവാണെന്നും പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രാന്റ് മാനേജര്‍ തൊട്ട് അസിസ്റ്റന്റ് ഡയരക്ടര്‍വരെയുള്ള ആളുകള്‍ ഹിന്ദുമതത്തിന് പുറത്തുള്ളവരുമാണെന്നും പ്രചരിപ്പിച്ചാണ് ഹിന്ദുത്വവാദികളുടെ വര്‍ഗീയ ആക്രമണം. തനിഷ്‌ക് പരസ്യത്തിനെതിരെ വിദ്വേഷ ക്യാമ്പയിന്‍ ആരംഭിച്ചതിന് പിന്നാലെ നിരവധിപേര്‍ ജോയീതയുടെ മതം ഗൂഗിളില്‍ തെരഞ്ഞിരുന്നു. നേരത്തെ, തനിഷ്‌കിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത് പിന്നാലെ തനിഷ്‌കിന്റെ സ്റ്റോര്‍ ആക്രമിക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

അതേസമയം, പരസ്യ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി.

തനിക്കെതിരെ നടക്കുന്ന ആക്രണത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായക ജോയീതയും രംഗത്തെത്തി. ”സോഷ്യല്‍ മീഡിയയില്‍ എന്റെ നേരെ വളരെ മോശമായ ധാരാളം പ്രചരണങ്ങള്‍ വരുന്നുണ്ട്, പക്ഷേ അതൊന്നും ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനേക്കാളേറെ മനോഹരം ഞങ്ങളുടെ ക്യാംപെയ്നെ പിന്തുണച്ചുവരുന്ന കലാസൃഷ്ടികളും വാക്കുകളും സ്നേഹവുമൊക്കെ പങ്കുവെയ്ക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു,” ജോയീത പറഞ്ഞു.

We Were and Will Always Be Secular, Says Tanishq Ad Maker Joyeeta 

നിരന്തരമായ വേട്ടയാടലിനും ആക്രമണങ്ങള്‍ക്കും ഒടുവില്‍ തനിഷ്‌കിന് തങ്ങളുടെ പരസ്യം പിന്‍വലിക്കേണ്ടി ഗതി വന്നിരുന്നു. തനിഷ്‌ക് പരസ്യം പിന്‍വലിച്ചെങ്കിലും താന്‍ ചെയ്ത പരസ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ സംവിധായിക.

സ്വാതന്ത്ര്യം നേടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും നമ്മള്‍ ഒരുപാട് മുന്നോട്ടുപോയെന്നുമാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. ഈ പരസ്യത്തെ ചുറ്റിപ്പറ്റി ചെറിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുറത്തുവരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തോത് ഇത്രക്ക് ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും, ദി ക്യുന്റിന് നല്‍കിയ അഭിമുഖകത്തില്‍ സംവിധായക കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/we-were-and-will-always-be-secular-says-tanishq-ad-maker-joyeeta.html/feed 0
തനിഷ്‌ക് പരസ്യ വിവാദം; വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് വിമര്‍ശകര്‍ക്കെതിരെ പ്രമുഖരുടെ പ്രതിഷേധം https://www.chandrikadaily.com/does-the-ad-showcase-violence-between-people.html https://www.chandrikadaily.com/does-the-ad-showcase-violence-between-people.html#respond Tue, 13 Oct 2020 09:12:19 +0000 https://www.chandrikadaily.com/?p=161273 മുംബൈ: സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം ദമ്പതികളുടെ കഥ പറഞ്ഞ വീഡിയോ പരസ്യം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പിന്‍വലിച്ചതിന് പിന്നാലെ വിമര്‍ശകര്‍ക്കെതിരെ പ്രമുഖര്‍. വിവാദ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് രാഷ്ട്രീയ പ്രമുഖരടക്കം സംഘ് അജണ്ടക്കെതിരെ രംഗത്തെത്തിയത്.

തനിഷ്‌ക് തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് നടുവിലായത്. ഹൈന്ദവ വിശ്വാസിയായ മരുമകള്‍ക്കും കുടുംബത്തിനും മുസ്‌ലിമായ ഭര്‍ത്താവിന്റെ കുടുംബവുമായിയുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്കായി ബേബിഷവര്‍ ചടങ്ങുകള്‍ ഒരുക്കിയ അമ്മായിയമ്മ. ഈ ചടങ്ങ് വീട്ടില്‍ ഈ വീട്ടില്‍ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്നാണ് അമ്മായിയമ്മ മറുചോദ്യം ഉന്നയിക്കുന്നത്. എന്നാല്‍ ലൗജിഹാദ് ്‌പ്രോത്സാഹിപ്പിക്കുന്ന വിഡിയോ എന്ന വിമര്‍ശനമുന്നയിച്ചാണ് സംഘ് പരിവാര്‍ അനുകൂലികള്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.

റ്റാറ്റാ കമ്പനിയുടെ ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള തനിഷ്‌കിനെതിരെ സംഘ്്പരിവാര്‍ ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിക്കാന്‍ പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക് തയാറാവുകയും ചെയ്തു. പരസ്യത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ജ്വല്ലറിയെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ക്യാംപയിനുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം, ഇതിനു പിന്നാലെയാണ് തനിഷ്‌ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.

‘മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു-മുസ്ലീം ഐക്യം ഉയർത്തിക്കാട്ടിയ തനിഷ്ക് ജൂവലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വര്‍ഗ്ഗീയവാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു-മുസ്ലീം ഏകത്വം അവരെ ഇത്രയും അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രതീകമായ ഇന്ത്യയെ അവർ ബഹിഷ്കരിച്ചൂട’ എന്ന ചോദ്യമാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്റർ ഉന്നയിച്ചത്. പരസ്യചിത്രം കൂടി പങ്കുവച്ചാണ് തരൂരിന്‍റെ പ്രതികരണം

https://twitter.com/beastoftraal/status/1315926093770096641

പരസ്യം പിന്‍വലിച്ചതില്‍ ഹര്‍ഷ് ഗോയങ്ക, ശോഭ ഡേ തുടങ്ങിയ സെലിബ്രിറ്റികള്‍ നിരാശ പ്രകടിപ്പിച്ചു.

കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യത്തെ ഉയർത്തിക്കാട്ടുന്ന ഇത്രയും മനോഹരമായ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചാണ് ഷമീനയുടെ പ്രതികരണം.

 

]]>
https://www.chandrikadaily.com/does-the-ad-showcase-violence-between-people.html/feed 0
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു; ബിജെപിയിലേക്കെന്ന് അഭ്യൂഹം https://www.chandrikadaily.com/khushbu-sundar-quits-congress-likely-to-join-bjp-say-sources.html https://www.chandrikadaily.com/khushbu-sundar-quits-congress-likely-to-join-bjp-say-sources.html#respond Mon, 12 Oct 2020 04:42:58 +0000 https://www.chandrikadaily.com/?p=160867 ന്യൂഡല്‍ഹി: തെന്നിന്ത്യയിലെ സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവില്‍ നടി ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ട നടി ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ആഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.

ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ് ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും ഇതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് നാട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നടി കത്ത് നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു. അതിനിടെ, കടുത്ത സംഘ്പരിവാര്‍ വിരുദ്ധയായ നടിയുടെ മുന്‍ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സങ്കികള്‍ മങ്കികളാണെന്നായിരുന്നു താരത്തിന്റെ ഒരു ട്വീറ്റ്.

തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

]]>
https://www.chandrikadaily.com/khushbu-sundar-quits-congress-likely-to-join-bjp-say-sources.html/feed 0
നടി ഖുശ്ബു ഡല്‍ഹിയില്‍; ബിജെപിയിലേക്കെന്ന് അഭ്യൂഹം-പഴയ ട്വീറ്റ് വൈറല്‍ https://www.chandrikadaily.com/tamil-nadu-congress-leader-khushbu-sundar-may-join-bjp-leaves-for-delhi.html https://www.chandrikadaily.com/tamil-nadu-congress-leader-khushbu-sundar-may-join-bjp-leaves-for-delhi.html#respond Mon, 12 Oct 2020 03:20:07 +0000 https://www.chandrikadaily.com/?p=160854 ന്യൂഡല്‍ഹി: തെന്നിന്ത്യയിലെ സൂപ്പര്‍ താരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ഡല്‍ഹിയിലെത്തിയത് വിവാദം. ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ്ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും ഇതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Image

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു. താന്‍ കോണ്‍ഗ്രസില്‍ സന്തുഷ്ടയാണ് എന്നും ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നടി വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അതിനിടെ, കടുത്ത സംഘ്പരിവാര്‍ വിരുദ്ധയായ നടിയുടെ മുന്‍ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സങ്കികള്‍ മങ്കികളാണെന്നായിരുന്നു താരത്തിന്റെ ഒരു ട്വീറ്റ്.

തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

അതിനിടെ, ഹാത്രസ് യുവിതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തു. രാഹുല്‍ഗാന്ധി ഹരിയാനയില്‍ നടത്തിയ പ്രതിഷേധറാലിയുടെ വീഡിയോയും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ദിനേഷ് ഗുണ്ടു നടത്തിയ പ്രതികരണവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

 

]]>
https://www.chandrikadaily.com/tamil-nadu-congress-leader-khushbu-sundar-may-join-bjp-leaves-for-delhi.html/feed 0
കലാപത്തില്‍ കൈ നഷ്ടപ്പെട്ട ആക്രം ഖാന്റെ പരുക്ക് നിസ്സാരമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി; നഷ്ടപരിഹാരം വെട്ടിക്കുറച്ചു https://www.chandrikadaily.com/man-who-lost-arm-during-delhi-riots-got-rs-20000-as-relief.html https://www.chandrikadaily.com/man-who-lost-arm-during-delhi-riots-got-rs-20000-as-relief.html#respond Fri, 09 Oct 2020 15:41:36 +0000 https://www.chandrikadaily.com/?p=160297 ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരേ നടന്ന വംശീയാക്രമണത്തിനിടെ ഹിന്ദുത്വ സംഘം നടത്തിയ ബോംബ് ആക്രമണത്തില്‍ ഗുരുതരാമായി പരിക്കേറ്റ 22 കാരന്റെ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് അധികൃതര്‍. കലാപത്തിനിടെയുണ്ടായ ബോബേറില്‍ ഓള്‍ഡ് മുസ്തഫാബാദില്‍ നിന്നുള്ള അക്രം ഖാന്റ വലതു കൈ പൂര്‍ണമായും ഇടതുകൈയില്‍ ഒരു വിരലും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ജിടിബി ഹോസ്പിറ്റലില്‍ നടത്തിയ വൈദ്യശാസ്ത്ര പരിശോധനാ റിപ്പോര്‍ട്ടില്‍ ആക്രം ഖാന്റെ പരുക്ക് നിസ്സാരമാണെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 20,000 രൂപ മാത്രമാണ് അക്രം ഖാന് നഷ്ടപരിഹാരമായി ലഭിച്ചത്.

ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ പരുക്കേറ്റ അക്രമിന്റെ വലതു കൈമുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ ഇടത് കൈപ്പത്തിയില്‍ നിന്ന് ഒരു വിരല്‍ നീക്കം ചെയ്തതതും വയറിലേറ്റ ഗുരതര പരുക്കും 22 കാരനേറ്റ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍, ഇതിനെ അയാള്‍ തന്നെ മനപ്പൂര്‍വ്വം വരുത്തിയ അപകടമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഡല്‍ഹി പോലിസ്. ‘അപകടം’ എന്ന നിലയിലാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നതും. യഥാര്‍ത്ഥവസ്തുത പുറത്തുവന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ യുവാവിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വീണ്ടും നിസ്സാരമാക്കി വെട്ടിക്കുറച്ചത്.

അതേസമയം, ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രിയുടെ നടപടി വിവാദമായതോടെ അക്രമിന്റെ കേസിലെ വിലയിരുത്തല്‍ അപര്യാപ്തമാണെന്നും പുനരവലോകനം നടത്തണമെന്നും ഡല്‍ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ലയും യമുന വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ഉള്‍പ്പെടെ ഡല്‍ഹി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ നഷ്ടപരിഹാര നയം അനുസരിച്ച്, ചെറിയ പരിക്കേറ്റവര്‍ക്ക് 20,000 രൂപയും ഗുരുതരമായ പരിക്കുകള്‍ക്ക് ഇരയായവര്‍ക്ക് രണ്ട് ലക്ഷം രൂപയും സ്ഥിരമായ കഴിവില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ലഭിക്കേണ്ടത്.

northeast delhi riots, delhi riots, delhi riots victim compensation, delhi city news, indian express

ജീന്‍സ് നിര്‍മാണ യൂണിറ്റിലെ തൊഴിളിയായിരുന്ന അക്രം ഖാന്റെ ജീവിതംതന്നെ മാറ്റായ ദുരന്തമാണ് ഡല്‍ഹി കലാപ ദിവസമുണ്ടായത്. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തമയിലേക്കായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു അക്രം. എന്നാല്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ എത്താന്‍ സാധിച്ചില്ല. ‘താന്‍ ഭജന്‍പുര മസാറിനടുത്തെത്തിയപ്പോള്‍ ഹിന്ദുത്വര്‍ തന്നെ ആക്രമിച്ചു, താന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ മോഹന്‍ നഴ്സിംഗ് ഹോമിന് മുകളില്‍ നിന്ന് ഒരു സംഘം ബോംബ് എറിയുകയും അത് തന്റെ തൊട്ടടുത്ത് പതിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്‍ പരിക്കുകളോടെ മെഹര്‍ ആശുപത്രിയിലായിരുന്നുവെന്നും, അക്രം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത 32 ദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നു. സ്‌കിന്‍ ഗ്രാഫ്റ്റിംഗിലൂടെ ഡോക്ടര്‍മാര്‍ ഇടതുകൈ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കും സാധിച്ചിരുന്നില്ല. പക്ഷേ ജീന്‍സ് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അക്രമിന് ഇപ്പോള്‍ അത്തരം ഒരു ജോലിയും നിര്‍വഹിക്കാന്‍ സാധിക്കാത്ത നിലയാണ്. ”ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ”യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.

]]>
https://www.chandrikadaily.com/man-who-lost-arm-during-delhi-riots-got-rs-20000-as-relief.html/feed 0
ഭീമാ കോറെഗാവ്; എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം-ഹാനി ബാബുവും ഫാ. സ്റ്റാന്‍ സ്വാമിയും പ്രതിപ്പട്ടികയില്‍ https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html#respond Fri, 09 Oct 2020 11:30:58 +0000 https://www.chandrikadaily.com/?p=160194 മുംബൈ: ഭീമാ കോറെഗാവ് കേസില്‍ മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കും വിധം ഇടപെട്ടെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ആനന്ദ് തെല്‍ത്തുംബ്‌ഡെ, ഗൗതം നവ്‌ലാഖ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട്, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ വീട്ടില്‍നിന്നാണ് എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം കസ്റ്റിഡിയില്‍ എടുത്തത്. സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്നാണ് എന്‍ഐഎ പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫണ്ട് സമാഹരിച്ചിരുന്നതായും എന്‍ഐഎ ആരോപിച്ചു.

ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവരുമായി സ്റ്റാന്‍ സ്വാമിക്കു ബന്ധമുള്ളതായി എന്‍ഐഎ പറഞ്ഞു.

അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതിപ്പട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്ഡെ ഒളിവിലാണ്. ഈ വര്‍ഷം ജനുവരി 24നാണ് ഭീമ കോറെഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മോദി സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും കപടതയ്ക്ക് അതിരുകളില്ലെന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ആദിവാസി ജീവിതങ്ങളേക്കാള്‍ ഖനന കമ്പനികളുടെ ലാഭമാണ് സര്‍ക്കാരിന് മുഖ്യമെന്നതിനാലാണ് അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.

പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്നാണ് ആരോപണം.

 

]]>
https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html/feed 0