robin bus – Chandrika Daily https://www.chandrikadaily.com Tue, 26 Dec 2023 10:01:19 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg robin bus – Chandrika Daily https://www.chandrikadaily.com 32 32 വാളയാറിലും റോബിൻ ബസ് തടഞ്ഞ് എം.വി.ഡി പരിശോധന https://www.chandrikadaily.com/mvd-stopped-the-robin-bus-in-walayar-and-checked.html https://www.chandrikadaily.com/mvd-stopped-the-robin-bus-in-walayar-and-checked.html#respond Tue, 26 Dec 2023 10:01:19 +0000 https://www.chandrikadaily.com/?p=286701 റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ തന്നെയാണോ ബസില്‍ യാത്ര ചെയ്യുന്നതെന്ന് നോക്കാനായിരുന്നു പരിശോധന. വഴിയില്‍ നിന്ന് ആരെങ്കിലും കയറിയെങ്കില്‍ അത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടര്‍ന്ന് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു

 

]]>
https://www.chandrikadaily.com/mvd-stopped-the-robin-bus-in-walayar-and-checked.html/feed 0
റോബിൻ ബസ് വീണ്ടും തടഞ്ഞു; പരിശോധന നടത്തി എംവിഡി https://www.chandrikadaily.com/robin-stopped-the-bus-again-mvd-conducted-the-inspection.html https://www.chandrikadaily.com/robin-stopped-the-bus-again-mvd-conducted-the-inspection.html#respond Tue, 26 Dec 2023 05:02:33 +0000 https://www.chandrikadaily.com/?p=286664 കോൺട്രാക്ട് കാരേജ് മാതൃകയിൽ സർവ്വീസ് ആരംഭിച്ച റോബിൻ ബസ് രണ്ടു കിലോമീറ്റർ അപ്പുറം തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബസ് സർവീസ് ആരംഭിച്ചത്. പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിലായിരുന്നു സർവീസ്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബസ് സർവീസ് തുടർന്നു.

പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. അതിനിടെയാണ് വീണ്ടും പരിശോധന. പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബസ് സർവ്വീസ് തുടർന്നു. സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് ആരോപിച്ചിരുന്നു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന് ആവശ്യമായ ഫീസ് അടച്ചാൽ റോബിൻ എന്ന സ്വകാര്യ ബസ് ഉടമയ്ക്ക് തന്റെ വാഹനം അഖിലേന്ത്യാ ടൂറിസ്റ്റ് വാഹനമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് (എംവിഡി) ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പിഴ തുകയും പെർമിറ്റിന് ആവശ്യമായ ഫീസും സമർപ്പിക്കാൻ ഹർജിക്കാരനെ പ്രാപ്തമാക്കുന്നതിന് വകുപ്പിന്റെ വെബ് പോർട്ടൽ തുറക്കാനും കോടതി നിർദ്ദേശിച്ചു. വെബ് പോർട്ടൽ ബ്ലോക്ക് ചെയ്‌തതിനാൽ പിഴയടയ്‌ക്കാൻ സാധിച്ചില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ചയാണ് മോട്ടോർ വാഹന വകുപ്പിന് റോബിൻ എന്ന ബസ് ഉടമ ബേബി ഗിരീഷിന് കൈമാറാൻ ഉത്തരവിട്ടത്. ഗതാഗതനിയമം ലംഘിച്ചതിന് 82,000 രൂപ ഗിരീഷ് പിഴയടച്ചതിനെ തുടർന്നാണ് അനുകൂല വിധി വന്നത്.

]]>
https://www.chandrikadaily.com/robin-stopped-the-bus-again-mvd-conducted-the-inspection.html/feed 0
റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി, നിയമലംഘനം ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയുടെ നടപടി https://www.chandrikadaily.com/1robin-buss-permit-canceled-transport-secretarys-action-citing-violation-of-law.html https://www.chandrikadaily.com/1robin-buss-permit-canceled-transport-secretarys-action-citing-violation-of-law.html#respond Wed, 29 Nov 2023 17:32:04 +0000 https://www.chandrikadaily.com/?p=284515

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ കെ കിഷോര്‍ എന്നയാളുടെ പേരില്‍ ആയിരുന്നു പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു. നിരന്തരം നിയമലംഘനം നടത്തിയെന്ന കാരണത്താലാണ് പെര്‍മിറ്റ് റദ്ദാക്കിയതെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്. പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ടര്‍ ടി വിയോട് സ്ഥിരീകരിച്ചിരുന്നു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താം.

ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/1robin-buss-permit-canceled-transport-secretarys-action-citing-violation-of-law.html/feed 0
റോബിൻ ​ഗിരീഷ് അറസ്റ്റിൽ; നടപടി 2012ലെ ചെക്ക് കേസിൽ https://www.chandrikadaily.com/robin-girish-arrested-action-2012-czech-case.html https://www.chandrikadaily.com/robin-girish-arrested-action-2012-czech-case.html#respond Sun, 26 Nov 2023 10:17:54 +0000 https://www.chandrikadaily.com/?p=284182 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.

2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു.

ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു.

വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.

]]>
https://www.chandrikadaily.com/robin-girish-arrested-action-2012-czech-case.html/feed 0
റോബിന്‍ ബസിന്‍റെ കഥ സിനിമയാകുന്നു https://www.chandrikadaily.com/the-story-of-robin-buss-is-becoming-a-movie.html https://www.chandrikadaily.com/the-story-of-robin-buss-is-becoming-a-movie.html#respond Sat, 25 Nov 2023 05:53:19 +0000 https://www.chandrikadaily.com/?p=284077 കേരളം ചര്‍ച്ച ചെയ്ത റോബിന്‍ ബസിന്റെ കഥ വെള്ളിത്തിരയിലേക്ക്. പ്രശാന്ത് ബി മോളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ്
ലിമിറ്റഡ് ആണ് നിര്‍മ്മിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയില്‍ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിന്‍ ബസ് ആണെന്നും റോബിന്‍ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നു.

]]>
https://www.chandrikadaily.com/the-story-of-robin-buss-is-becoming-a-movie.html/feed 0
റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു https://www.chandrikadaily.com/the-motor-vehicle-department-seized-the-robin-bus-again.html https://www.chandrikadaily.com/the-motor-vehicle-department-seized-the-robin-bus-again.html#respond Fri, 24 Nov 2023 01:47:26 +0000 https://www.chandrikadaily.com/?p=283960 റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. രാത്രി 2 മണിയോടെയാണ് ബസ് പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടി.

റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വിലോഗര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.

ഇതു രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. കോടതി ബസ് പിടിക്കരുതെന്ന് ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.

കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വെച്ച് ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു എന്നാല്‍ പത്തനംതിട്ട എസ്പി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് എസ്റ്റഡിയിലാക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്. ബസിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എംവിഡി നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബസ് നടത്തിപ്പുകാര്‍ ആരോപിച്ചു

 

]]>
https://www.chandrikadaily.com/the-motor-vehicle-department-seized-the-robin-bus-again.html/feed 0
റോബിന്‍ ബസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുത്’; കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി https://www.chandrikadaily.com/no-further-action-against-robin-buss-supreme-court-of-kerala-and-tamil-nadu.html https://www.chandrikadaily.com/no-further-action-against-robin-buss-supreme-court-of-kerala-and-tamil-nadu.html#respond Tue, 21 Nov 2023 15:40:00 +0000 https://www.chandrikadaily.com/?p=283708 ന്യൂഡല്‍ഹി: റോബിന്‍ ബസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി. തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് രണ്ട് സംസ്ഥാനങ്ങളും അറിയിച്ചു.. കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട് ആര്‍ടിഒയുടെ കസ്റ്റഡിയില്‍ ആയിരുന്ന റോബിന്‍ ബസ് പുറത്തിറങ്ങി. പെര്‍മിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. പെര്‍മിറ്റില്‍ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുനല്‍കിയത്. ഇന്ന് വൈകീട്ട് മുതല്‍ സര്‍വീസ് പുന:രാരംഭിക്കുമെന്ന് ബസ് ഉടമ അറിയിച്ചു.

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് ലംഘിച്ചു എന്ന് കാണിച്ചാണ് കോയമ്പത്തൂര്‍ വെസ്റ്റ് ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. കേരള സര്‍ക്കാര്‍ മാനം കാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉപയോഗിച്ചുവെന്ന് ബസ് ഉടമ ആരോപിച്ചിരുന്നു.
കെഎസ്ആര്‍ടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സര്‍വീസ് നടത്തിയിട്ടുള്ളുവെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞിരുന്നു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/no-further-action-against-robin-buss-supreme-court-of-kerala-and-tamil-nadu.html/feed 0
റോബിൻ ബസ് പുറത്തിറങ്ങി; പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷം ബസ് തമിഴ്നാട് എംവിഡി വിട്ടു നൽകി https://www.chandrikadaily.com/robin-bus-is-released-the-bus-was-released-by-tamil-nadu-mvd-after-paying-the-penalty-for-violation-of-the-permit.html https://www.chandrikadaily.com/robin-bus-is-released-the-bus-was-released-by-tamil-nadu-mvd-after-paying-the-penalty-for-violation-of-the-permit.html#respond Tue, 21 Nov 2023 11:56:51 +0000 https://www.chandrikadaily.com/?p=283668 പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമ ഗിരീഷിന് വിട്ടുനല്‍കാന്‍ തമിഴ്നാട് എംവിഡി തീരുമാനിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് വിട്ടുനല്‍കിയത്.

കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി.‌ ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ ​ഗിരീഷ് അറിയിച്ചു.

രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

]]>
https://www.chandrikadaily.com/robin-bus-is-released-the-bus-was-released-by-tamil-nadu-mvd-after-paying-the-penalty-for-violation-of-the-permit.html/feed 0
റോബിന്‍ ബസിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് പോകവെ കുഴഞ്ഞുവീണു മരിച്ചു https://www.chandrikadaily.com/robin-buss-lawyer-collapses-and-dies-on-way-to-high-court.html https://www.chandrikadaily.com/robin-buss-lawyer-collapses-and-dies-on-way-to-high-court.html#respond Tue, 21 Nov 2023 11:41:08 +0000 https://www.chandrikadaily.com/?p=283662 വിവാദമായ റോബിന്‍ ബസിന്റെ അഭിഭാഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്റെ അഭിഭാഷകന്‍ ദിനേശ് മേനോനാണ് ഹൈക്കോടതിയിലേക്ക് പോകുന്ന വഴിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

]]>
https://www.chandrikadaily.com/robin-buss-lawyer-collapses-and-dies-on-way-to-high-court.html/feed 0
പെർമിറ്റ് ലംഘിച്ചു; റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് എം.വി.ഡി https://www.chandrikadaily.com/violation-of-permit-tamil-nadu-mvd-takes-robin-buss-into-custody.html https://www.chandrikadaily.com/violation-of-permit-tamil-nadu-mvd-takes-robin-buss-into-custody.html#respond Sun, 19 Nov 2023 11:10:34 +0000 https://www.chandrikadaily.com/?p=283436 പെര്‍മിറ്റ് ലംഘിച്ചതിന് റോബിന്‍ ബസിനെ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ലംഘനം എന്താണെന്ന് ആര്‍ടിഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു.

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിന്‍ ബസിന് ഇന്നും കേരള മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയില്‍ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

റോബിന്‍ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം 4 തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്നാട്ടില്‍ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.

 

]]>
https://www.chandrikadaily.com/violation-of-permit-tamil-nadu-mvd-takes-robin-buss-into-custody.html/feed 0