പ്രതികൾ ആർ.എസ്.എസുകാരാണെന്ന് തെളെയിക്കാൻ ഹാജരാക്കിയ ഏഴ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. ആർ.എസ്.എസുകാരെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് ഇവിടെ നടന്നത്.
പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്.
സംഘപരിവാര്‍ പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.