revanth reddy – Chandrika Daily https://www.chandrikadaily.com Mon, 30 Dec 2024 12:45:48 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg revanth reddy – Chandrika Daily https://www.chandrikadaily.com 32 32 നിയമസഭാ വളപ്പില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍ https://www.chandrikadaily.com/telangana-government-plans-to-install-a-statue-of-manmohan-singh-in-the-assembly-premises.html https://www.chandrikadaily.com/telangana-government-plans-to-install-a-statue-of-manmohan-singh-in-the-assembly-premises.html#respond Mon, 30 Dec 2024 12:45:48 +0000 https://www.chandrikadaily.com/?p=324013 നിയമസഭാ മന്ദിര വളപ്പില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പ്രതിപക്ഷ സംഘടനായ ബി.ആര്‍.എസിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. മന്‍മോഹന്‍ സിങ്ങിന് ഭാരതര്തന നല്‍കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമ്പത്തിക നയത്തിന്റെ ആര്‍ക്കിടെക്റ്റ് ആയിരുന്നു മന്‍മോഹന്‍ സിങ്ങെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മന്‍മോഹന്‍ സിങ്ങിന് ആദരം അര്‍പ്പിക്കുന്നതിനായി തെലങ്കാന നിയമസഭ പ്രത്യേക സെഷന്‍ നടത്തുകയുണ്ടായി. ഈ സെഷനിലാണ് പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കിയത്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് മന്‍മോഹന്‍ സിങ്.

അതേസമയം പ്രതിപക്ഷമായ ബി.ആര്‍.എസ് പ്രമേയത്തെ പിന്തുണച്ചെങ്കിലും ബി.ജെ.പി കടുത്ത വിമര്‍ശനമാണ് നിയമസഭയില്‍ ഉയര്‍ത്തിയത്. തെലുങ്കു മണ്ണിന്റെ മകനായ നരസിംഹറാവുവിന്റെ പ്രതിമയാണ് ആദ്യം നിയമസഭാ വളപ്പില്‍ സ്ഥാപിക്കേണ്ടതെന്ന് ബി.ജെ.പി പറഞ്ഞു. നരസിംഹറാവുവിന് അര്‍ഹിച്ച ആദരവ് കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.

]]>
https://www.chandrikadaily.com/telangana-government-plans-to-install-a-statue-of-manmohan-singh-in-the-assembly-premises.html/feed 0
ഒവൈസി കോണ്‍ഗ്രസിന്റെ ശത്രുവല്ല, അദ്ദേഹം പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു: രേവന്ത് റെഡ്ഡി https://www.chandrikadaily.com/owaisi-is-not-an-enemy-of-congress-he-stands-for-the-poor-revanth-reddy.html https://www.chandrikadaily.com/owaisi-is-not-an-enemy-of-congress-he-stands-for-the-poor-revanth-reddy.html#respond Mon, 16 Sep 2024 05:37:45 +0000 https://www.chandrikadaily.com/?p=309508 എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ കോണ്‍ഗ്രസിന്റെ ശത്രുവായി താന്‍ കാണുന്നില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ശനിയാഴ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി രചിച്ച പ്രോഫറ്റ് ഫോര്‍ ദി വേള്‍ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസദുദ്ദീന്‍ ഒവൈസി എം.പിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒവൈസി പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിക്കുമെങ്കിലും അദ്ദേഹത്തെ ശത്രുവായി താന്‍ കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിതര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഒവൈസി പാര്‍ലമെന്റില്‍ പ്രസംഗിക്കാറുള്ളതെന്നും തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ശത്രുതക്ക് തുല്ല്യമല്ലെന്നും ഒവൈസി കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോഴും സമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശബ്ദമെന്ന നിലയില്‍ അതിനെ പോസിറ്റീവായാണ് സമീപിക്കാറുള്ളതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

അധസ്ഥിതര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ‘ഹൈദരാബാദി’ എന്ന നിലയില്‍ ഒവൈസിയുടെ പേരില്‍ താന്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സുകാരും കോര്‍പറേറ്റുകളും അധികമായി പാര്‍ലമെന്റിലെത്തുന്ന കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ കുറവാണെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു. ഇടക്കൊക്കെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വിമര്‍ശിക്കാറുണ്ടെങ്കിലും ശക്തമായ സര്‍ക്കാറിനെ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഈ വിമര്‍ശനങ്ങള്‍ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/owaisi-is-not-an-enemy-of-congress-he-stands-for-the-poor-revanth-reddy.html/feed 0
സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശം: രേവന്ത് റെഡ്ഡി https://www.chandrikadaily.com/sneha-sadass-message-to-the-nation-revanth-reddy.html https://www.chandrikadaily.com/sneha-sadass-message-to-the-nation-revanth-reddy.html#respond Mon, 27 May 2024 15:22:39 +0000 https://www.chandrikadaily.com/?p=298776 കോഴിക്കോട്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശമാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി പറഞ്ഞു. സ്‌നേഹ സദസ്സിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം. നമ്മുടെ ഭരണഘടനയെ തിരിച്ച് പിടിക്കണം.- അദ്ദേഹം പറഞ്ഞു.

ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഞാൻ അഭിമാനിക്കുകയും അതോടൊപ്പം അസൂയപ്പെടുകയും ചെയ്യുന്നു. ഇത് വെറും പുസ്തക പ്രകാശനമല്ല. സ്‌നേഹത്തിന്റെ കട തുറക്കുന്ന പുസ്തക പ്രകാശനമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ സദസ്സ് ഏറെ അർത്ഥവത്താണ്. കേരളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി തെലങ്കാന മത്സരിക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഇന്ത്യ സഖ്യത്തിന്റെ ആത്മാവാണ്. യു.ഡി.എഫിന്റെ വിശ്വസ്ത ഘടക കക്ഷിയാണ് മുസ്‌ലിംലീഗെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. അത് രാജ്യത്തിന് ഗുണകരമല്ല. ബി.ജെ.പി ദേശത്തിന്റെ താൽപര്യം സംരക്ഷിക്കുന്നില്ല. എല്ലാവരെയും ഒരുപോലെ കാണുകയാണ് വേണ്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. ദലിത്, ന്യൂനപക്ഷ സംവരണം എടുത്ത് കളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബി.ജെ.പി മോഹിക്കുന്നത്.

സമൂഹത്തെ ഒന്നിച്ച് മുന്നോട്ട് പോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണം. ഈ സദസ്സ് ഒരു മിനി ഇന്ത്യയാണ്. തെലങ്കാനയിൽ വളരെ തിരക്കുള്ള സമയത്താണ് ഞാൻ വരുന്നത്. ഈ യോഗമാണ് അതിനേക്കാൾ പ്രധാനമെന്ന് കരുതുന്നു. കാരണം ഇത് രാജ്യത്തിന് നൽകുന്ന സന്ദശമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ദക്ഷിണേന്ത്യയിൽനിന്ന് മാത്രം ഇന്ത്യ സഖ്യം നൂറിലധികം സീറ്റ് നേടുമെന്നും നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയുടെ വാറണ്ടി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/sneha-sadass-message-to-the-nation-revanth-reddy.html/feed 0
കേരളം വർഗീയതയ്ക്ക് ഇടമില്ലാത്ത നാട്, യുഡിഎഫ് ഇന്ത്യ മുന്നണിക്ക് മാതൃക: രേവന്ത് റെഡ്ഡി https://www.chandrikadaily.com/kerala-is-a-land-where-there-is-no-room-for-communalism-a-role-model-for-udf-india-front-revanth-reddy.html https://www.chandrikadaily.com/kerala-is-a-land-where-there-is-no-room-for-communalism-a-role-model-for-udf-india-front-revanth-reddy.html#respond Mon, 27 May 2024 13:15:15 +0000 https://www.chandrikadaily.com/?p=298755 വര്‍ഗീയതയ്ക്ക് ഇടം നല്‍കാത്ത നാടാണ് കേരളമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാഹുല്‍ ഗാന്ധി പറഞ്ഞത് എന്റെ കുടുംബമാണ് എന്നാണ്. ഇന്ത്യ മുന്നണിക്ക് മാതൃകയാണ് യുഡിഎഫ്. നമ്മുടെ സംസ്‌കാരത്തെയും അടുത്ത തലമുറയെയും സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാട്ടം തുടരണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. രാജ്യത്തെ എല്ലാ വിഭാഗവും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

കേരളം ഇക്കാര്യത്തില്‍ മാതൃകയാണ്. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്‍കിയിട്ടില്ല. സ്‌നേഹ സദസിന്റെ സന്ദേശം രാജ്യം മുഴുവന്‍ വേണമെന്നും അതിന് വേണ്ടി ശ്രമിക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/kerala-is-a-land-where-there-is-no-room-for-communalism-a-role-model-for-udf-india-front-revanth-reddy.html/feed 0
‘മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു’; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രേവന്ത് റെഡ്ഡി https://www.chandrikadaily.com/modis-guarantee-is-out-of-warranty-revanth-reddy-will-form-the-india-front-government.html https://www.chandrikadaily.com/modis-guarantee-is-out-of-warranty-revanth-reddy-will-form-the-india-front-government.html#respond Wed, 08 May 2024 05:48:17 +0000 https://www.chandrikadaily.com/?p=297100 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പിടിഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്റി കഴിഞ്ഞു. വാറന്റി കാലഹരണപ്പെടുമ്പോള്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി.

400 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതികരണം.”കേരളത്തില്‍ 20 സീറ്റുകളും തമിഴ്നാട്ടില്‍ 39ല്‍ 39 സീറ്റുകളും പോണ്ടിച്ചേരിയില്‍ ഒരു സീറ്റും കര്‍ണാടകയില്‍ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയില്‍ 14 സീറ്റുകളും ഞങ്ങള്‍ നേടും. ഇന്ത്യ മുന്നണി 272 എന്ന മാജിക് നമ്പറിലെത്തുമെന്നും ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഒരിക്കലും കേവലം മുദ്രാവാക്യങ്ങള്‍ക്കായി സംസാരിക്കാറില്ലെന്നും രേവന്ത് പറഞ്ഞു. പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍, കള്ളപ്പണം തിരികെ കൊണ്ടുവരിക, പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുക, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി നടപ്പാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചാല്‍ ഏത് സീറ്റാണ് രാഹുല്‍ ഗാന്ധി നിലനിര്‍ത്തേണ്ടതെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്കും രാജ്യത്തിനും നല്ലത് എന്താണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് തീരുമാനിക്കേണ്ടതെന്ന് റെഡ്ഡി പറഞ്ഞു. രാഹുല്‍ റായ്ബറേലിയില്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അമേഠിയില്‍ മത്സരിക്കണമായിരുന്നോ എന്ന ചോദ്യത്തിന്, ആര് എവിടെ നിന്ന് മത്സരിക്കണമെന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും രേവന്ത് വ്യക്തമാക്കി.

ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നും താനും മറ്റ് പാര്‍ട്ടി നേതാക്കളും രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് റെഡ്ഡി പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷത്തിരുന്ന് അനുഭവപരിചയമുണ്ടെന്നും രാജ്യത്തുടനീളം പദയാത്ര നടത്തി രാജ്യത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് വെമുല കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യത്തില്‍ തന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.

 

]]>
https://www.chandrikadaily.com/modis-guarantee-is-out-of-warranty-revanth-reddy-will-form-the-india-front-government.html/feed 0
മോദിയുടെ ഗ്യാരന്‍റികള്‍ക്ക് വാറന്‍റിയില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിക്കും: രേവന്ത് റെഡ്ഡി https://www.chandrikadaily.com/modis-guarantees-are-not-warranted-congress-will-win-14-seats-in-telangana-revanth-reddy.html https://www.chandrikadaily.com/modis-guarantees-are-not-warranted-congress-will-win-14-seats-in-telangana-revanth-reddy.html#respond Mon, 22 Apr 2024 08:29:16 +0000 https://www.chandrikadaily.com/?p=295825 മോദി മുന്നോട്ട് വെക്കുന്ന ഗ്യാരന്‍റികള്‍ക്കൊന്നിനും ഒരു വാറന്‍റിയുമില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ബിജെപിയും സംഘപരിവാറും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയില്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിക്കും. എല്ലാ മരുന്നിനും എക്സ്പയറി ഡേറ്റ് ഉണ്ട്. അത് പോലെയാണ് മോദിയുടെ കാര്യവും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കും. ബിആര്‍എസ്സിന് നഷ്ടമാകുന്ന വോട്ടുകള്‍ കിട്ടാന്‍ ബിജെപി ശ്രമിച്ചേക്കാം. എന്നാലും വിജയം കോണ്‍ഗ്രസ്സിനു തന്നെയായിരിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ബിജെപിയെ പോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്ന സമീപനം കോണ്‍ഗ്രസ്സിനില്ലെന്നും ഹിന്ദി ഹൃദയഭൂമിയില്‍ വലിയ വിജയം ലഭിച്ചപ്പോഴും ദക്ഷിണേന്ത്യന്‍ നേതാക്കളെ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് 20 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ല. ഉത്തരേന്ത്യയില്‍ 2019 ലെ ഫലം ആവര്‍ത്തിക്കില്ലെന്നും അവിടെയും ബിജെപി തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/modis-guarantees-are-not-warranted-congress-will-win-14-seats-in-telangana-revanth-reddy.html/feed 0
പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി https://www.chandrikadaily.com/pinarayi-vijayan-and-his-daughter-are-rocking-kerala-revanth-reddy.html https://www.chandrikadaily.com/pinarayi-vijayan-and-his-daughter-are-rocking-kerala-revanth-reddy.html#respond Thu, 18 Apr 2024 13:45:58 +0000 https://www.chandrikadaily.com/?p=295525 മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/pinarayi-vijayan-and-his-daughter-are-rocking-kerala-revanth-reddy.html/feed 0
‘വരുന്നത്​ തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധം; രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണം’; സമരാഗ്നിയാത്രയിൽ രേവന്ത്​​ റെഡ്ഡി https://www.chandrikadaily.com/its-not-an-election-its-a-war-against-modi-strengthening-rahul-gandhis-hands-revanth-reddy-in-samaragni-yatra.html https://www.chandrikadaily.com/its-not-an-election-its-a-war-against-modi-strengthening-rahul-gandhis-hands-revanth-reddy-in-samaragni-yatra.html#respond Thu, 29 Feb 2024 16:21:04 +0000 https://www.chandrikadaily.com/?p=291792

കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്നും എൻ ഡി എ എന്നാൽ വിഭജനമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി പരിശ്രമിച്ചാൽ കേരളത്തിൽ 20 സീറ്റും കോൺഗ്രസിന് നേടാം. കേരള സർക്കാരും തെലങ്കാനയിൽ ഉണ്ടായിരുന്ന ബിആർഎസ്സുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരണം വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കപ്പെടും.
നരേന്ദ്ര മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ ആരെങ്കിലും ബിജെപിയിൽ ഉണ്ടോ?, ഉണ്ടെങ്കിൽ തെളിയിക്കാൻ മോദിയെ താൻ വെല്ലുവിളിക്കുന്നുവെന്നും നരേന്ദ്ര മോദിക്കെതിരെയുള്ള യുദ്ധമാണിതെന്നും രേവന്ത് വ്യക്തമാക്കി.

അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിനും രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത ബിജെപിക്കും എതിരെയുള്ള ജനവിധിയാകണം തിരഞ്ഞെടുപ്പ് എന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും പ്രതികരിച്ചു. ഫെബ്രുവരി ഒമ്പതിനാണ് കാസർകോട്ട് നിന്ന് സമരാഗ്നി യാത്ര ആരംഭിച്ചത്. പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്‍റെ തുടക്കമാണെന്നും കെ സുധാകരൻ പറഞ്ഞു.

]]>
https://www.chandrikadaily.com/its-not-an-election-its-a-war-against-modi-strengthening-rahul-gandhis-hands-revanth-reddy-in-samaragni-yatra.html/feed 0
ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടി; രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി https://www.chandrikadaily.com/caste-census-is-the-first-step-towards-justice-rahul-gandhi-congratulates-revanth-reddy.html https://www.chandrikadaily.com/caste-census-is-the-first-step-towards-justice-rahul-gandhi-congratulates-revanth-reddy.html#respond Sun, 28 Jan 2024 10:43:18 +0000 https://www.chandrikadaily.com/?p=289097

തെലങ്കാനയിൽ ജാതി സെൻസസ് പ്രഖ്യാപിച്ച് ‘നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ നടത്തിയതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സർക്കാരിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യം അറിയാതെ അതിനായി കൃത്യമായ പദ്ധതികൾ തയ്യാറാക്കുക അസാധ്യമാണ്. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം ജാതി സെൻസസ് മാത്രമാണ്. നീതിയിലേക്ക് ആദ്യ ചുവടുവെച്ചതിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലങ്കാന സർക്കാരിനും അഭിനന്ദനങ്ങൾ” രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനപ്രകാരം ജാതി സെൻസസ് ഉടൻ നടത്തുമെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി ക്ഷേമ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

]]>
https://www.chandrikadaily.com/caste-census-is-the-first-step-towards-justice-rahul-gandhi-congratulates-revanth-reddy.html/feed 0
തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റു; സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത് ആയിരങ്ങള്‍ https://www.chandrikadaily.com/revanth-reddy-takes-over-as-chief-minister-of-telangana-thousands-participated-in-the-oath-taking.html https://www.chandrikadaily.com/revanth-reddy-takes-over-as-chief-minister-of-telangana-thousands-participated-in-the-oath-taking.html#respond Thu, 07 Dec 2023 12:12:15 +0000 https://www.chandrikadaily.com/?p=285245 തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി എ. ​രേ​വ​ന്ത് റെ​ഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തമിലിശൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് രേ​വ​ന്ത് റെ​ഡ്ഡി സത്യവാചകം ചൊല്ലിയത്.

ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമാർകയും മന്ത്രിമാരും ഉൾപ്പെടെ 11 പേരും ലാ​ൽ​ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന ച​ട​ങ്ങിൽ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. മന്ത്രിമാരിൽ രണ്ടു പേർ വനിതകളാണ്. 2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് രേ​വ​ന്ത് റെ​ഡ്ഡി. നിലവിൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നണ് അദ്ദേഹം.

എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവർ പങ്കെടുത്തു.

2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ത് മു​ത​ൽ ഭ​രി​ച്ച ബി.​ആ​ർ.​എ​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് 64 സീ​റ്റു​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് തെ​ല​ങ്കാ​ന​യി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

]]>
https://www.chandrikadaily.com/revanth-reddy-takes-over-as-chief-minister-of-telangana-thousands-participated-in-the-oath-taking.html/feed 0