മെസ്സി പരിക്കേറ്റ് കളം വിട്ടെങ്കിലും ക്യാമ്പ് നൗവില് നടന്ന മത്സരത്തില് ബാഴ്സലോണ വിജയം സ്വന്തമാക്കി. സെവിയ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാര്‍സ തോല്‍പ്പിച്ചത്.
26-ാം മിനുറ്റിനിടെ മനോഹരമായ ഒരു സോളോ ഗോള് നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് മെസ്സി കളം വിട്ടത്. കുട്ടിന്യോ നേടിയ ഗോളിലായിരുന്നു മെസ്സിയുടെ അസിസ്റ്റ്. രണ്ടാം പകുതിയില് ഒരു പെനാല്‍റ്റിയിലൂടെ സുവാരസും അവസാന മിനിറ്റില് ുന്ദരമായ ഒരു വോളിയിലൂടെ റാക്കിറ്റിച്ചും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. സെവിയ്യക്കായി രണ്ടാം പകുതിയില് സരാബിയയും മുരിയലും ഗോള് നേടി. വിജയത്തോടെ 18 പോയിന്റുമായി ലീഗില് ബാഴ്സ ഒന്നാമതെത്തി. 17 പോയിന്റുള്ള അലാവസാണ് രണ്ടാമത്.
അതേസമയം പരിക്കേറ്റതോടെ റയല് മാഡ്രിഡിനെതിരായ എല് ക്ലാസിക്കോ മത്സരവും ചാമ്പ്യന്‍സ് ലീഗില്‍ മിലാനെതിരായ മത്സരവും മെസിക്ക് നഷ്ടമാകും. ഞായറാഴ്ച്ചയാണ് റയല്- ബാഴ്സ എല് ക്ലാസിക്കോ.
അതേസമയം ലീഗില്‍ റയല്‍മാഡ്രിഡിന് വീണ്ടും തോല്‍വി. 481 മിനിറ്റുകള്‍ക്കുശേഷം ഗോള്‍ കണ്ടെത്തിയെങ്കിലും റയല് മഡ്രിഡിന് തോല്‍വി തന്നെ കൂട്ട്. സ്പാനിഷ് ലാലീഗ ഫുട്‌ബോളില് റയല് മഡ്രിഡിന് ഇത് മൂന്നാം തോല്‍വിയാണ്. ശനിയാഴ്ച നടന്ന മത്സരത്തില് ഒന്നിനെതിരേ രണ്ടുഗോളിന് ലെവാന്റയാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ചത്.
]]>പന്ത് സമീപത്തില്ലാതിരിക്കെ എതിര് ടീം കളിക്കാരനെ കൈ ഉപയോഗിച്ച് പ്രഹരിച്ചു, അമിത ബലപ്രയോഗം നടത്തി എന്നീ കുറ്റങ്ങളാണ് റഫറിയുടെ മാച്ച് റിപ്പോര്‍ട്ടില്‍ റോബര്‍ട്ടോക്കെതിരെ ഉള്ളത്. ഇതിനെതിരെ ബാര്‍സ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിലക്ക് നിലനില്‍ക്കുകയാണെങ്കില്‍ സീസണിലെ അവസാന നാല് ലാലിഗ മത്സരങ്ങളിലും അടുത്ത സീസണ് ആദ്യത്തിലെ സ്പാനിഷ് സൂപ്പര് കപ്പ് മത്സരത്തിലും പ്രതിരോധ താരത്തിന് പുറത്തിരിക്കേണ്ടി വരും.
നാല് മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയതോടെ താരത്തിന് സീസണില് ശേഷിക്കുന്ന മത്സരങ്ങള് നഷ്ടമാകും.വിയ്യാറയല്, ലെവന്റെ, റയല് സോസിഡാഡ് എന്നിവയുമായാണ് ലാലീഗ കിരീടം ഉറപ്പിച്ച ബാര്‍സയുടെ അടുത്ത മത്സരങ്ങള്. താരത്തിന്റെ വിലക്ക് ക്ലബിനെ സംബന്ധിച്ചിടത്തോളം അഭിമാനത്തിനേറ്റ ക്ഷതമാണ്. എല് ക്ലാസിക്കോയില് റയല് മാഡ്രിഡ് താരങ്ങളാണ് കൂടുതലായും അച്ചടക്ക നടപടികള് നേരിടാറ്. കളിക്കളത്തിലെ മോശം പ്രവൃത്തിക്ക്് താരത്തിന് വിലക്കേര്‍പ്പെടുന്നത് ഏതു ക്ലബിനും നാണക്കേടാണ്.
അപരാജിത കുതിപ്പുമായി സ്വന്തം തട്ടമായ ന്യൂകാംപില് റയല് മാഡ്രിഡ് നേരിട്ട ബാര്‍സ പത്തു പേരുമായി 2-2ന് മാഡ്രിഡിനെ സമനിലയില് തളക്കുകയായിരുന്നു. തുടക്കം മുതല് ഒടുക്കം വരെ അത്യധികം വാശിയേറിയ മത്സരത്തില് പലപ്പോഴും താരങ്ങള് തമ്മില് കയ്യാങ്കളിയിലെത്തി. ഇതോടെ, മത്സരത്തില് ഏഴ് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പു കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നിരുന്നു. മത്സരത്തില് സൂപ്പര് താരങ്ങളായ ലയണല് മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോള്‍ നേടിയിരുന്നു.
]]>കപ്പ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോഴും എല്ലാവരും. പക്ഷേ സ്വന്തം മൈതാനത്ത് അതൊന്ന് ആഘോഷമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. അത് റയലിനെ തോല്‍പ്പിച്ചാവുമ്പോള്‍ ആവേശം ഇരട്ടിയാവും. രണ്ട് ദിവസം മുമ്പ് ബാര്‍സ താരങ്ങളെല്ലാം കുടുംബസമേതം ആഘോഷത്തിലായിരുന്നു. ഇന്നലെ പരിശീലനത്തില് എല്ലാവരും സജീവമായിരുന്നു. മെസിയും സുവാരസും കൂട്ടീന്യോയും ഉള്‍പ്പെടുന്ന മുന്‍നിരയില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്.
സൈനുദ്ദീന് സിദാന്റെ യൂറോപ്യന് ചാമ്പ്യന് സംഘം അവകാശ വാദങ്ങള്‍ക്കൊന്നും മുതിരുന്നില്ല. ലാലീഗ കിരീടം നഷ്ടമായെങ്കിലും ഇന്ന് ജയിച്ചാല്‍ ബാര്‍സയുടെ ആഘോഷം കലക്കാന് കഴിയുമെന്ന് അവര്‍ക്കറിയാം. കൃസ്റ്റിയാനോ തന്നെ ടീമിന്റെ തുരുപ്പ് ചീട്ട്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല് രണ്ടാം പാദത്തില് രണ്ട് ഗോളുകള് നേടിയ കരീം ബെന്‍സേമ, ജെറാത്് ബെയില് എന്നിവരെയും ഇന്ന് സിദാന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. എല് ക്ലാസിക്കോ പോരാട്ടത്തില് പലപ്പോഴും സിദാന്റെ സംഘം പിറകോട്ട് പോയിട്ടുണ്ട്. ഇത്തവണ ആ കുറവ് നികത്തണമെന്ന ആവേശമുണ്ട് താരങ്ങള്‍ക്ക്.
സീസണില്‍ ഇതിനകം രണ്ട് മേജര് കിരീടങ്ങള് സ്വന്തമാക്കിയിരിക്കുന്നു ബാര്‍സിലോണ. കിംഗ്‌സ് കപ്പും ലാലീഗയും. റയലിനാവട്ടെ ഇത് വരം ഒന്നും ലഭിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗാണ് അവരുടെ നോട്ടവും പ്രതീക്ഷയും. ആ കിരീടം സ്വന്തമാക്കിയാല് എല്ലാ കുറവുകളും നികത്താന് കഴിയുമെന്നും അവര് കരുതുന്നു.
]]>ശനിയാഴ്ച നടന്ന എല് ക്ലാസിക്കോയില് ബാഴ്‌സയോടുള്ള റയലിന്റെ തോല്‍വിയില്‍ മനം നൊന്ത് ഒരു ആരാധകന് സ്വന്തം വീട് ബോംബിട്ട് തകര്‍ത്ത,് ആത്മഹത്യ ചെയ്യാന് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊമാനിയന്‍ നഗരമായ അറാദിലാണ് സംഭവം. എഴുപതുകാരനായ ആരാധകന് മത്സരശേഷം ശക്തിയേറിയ ഒരു തോട്ട തന്റെ വീട്ടിനകത്തെ ഓവനില് കൊണ്ടിട്ട് പൊട്ടിക്കുകയായിരുന്നു. അയല്‍വാസികളുടെ സമയോചിതമായ ഇടപെടല് മൂലമാണ് ഇയാളുടെ ജീവന് രക്ഷിക്കാനായത്. എന്നാല് സ്‌ഫോടനത്തിന്റെ ശക്തിയില് വീട് മുഴുവന് കത്തിനശിച്ചു.
റയലിന്റെ കനത്ത തോല്‍വിയില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള് പിന്നീട് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച നടന്ന എല് ക്ലാസിക്കോ മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ റയല് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബാഴ്‌സയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. പരാജയത്തോടെ റയലിന്റെ ലാ ലിഗ പ്രതീക്ഷകള് ഏതാണ്ട് അസ്തമിച്ചു. നിലവില് ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി 14 പോയിന്റ് വ്യത്യാസമുണ്ട് റയലിന്.
]]>സ്വന്തം മൈതാനത്ത് നട്ടുച്ചയില് കളിച്ച സൈനുദ്ദീന് സിദാന്റെ സംഘം ലക്ഷ്യമില്ലാത്ത സോക്കറാണ് കാഴ്ച്ച വെച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തടഞ്ഞതിന് കാര്‍വജാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്ത് പേരായിരുന്നു സംഘത്തില്. ഇവരെ തളക്കാനും തകര്‍ക്കാനും ലൂയിസ് സുവാരസും ലിയോ മെസിയും ധാരാളമായിരുന്നു.ഒരാഴ്ച്ച മുമ്പ് അബുദാബിയില് നേടിയ ഫിഫ ക്ലബ് ഫുട്‌ബോള്‍ ഉയര്‍ത്തിയാണ് സെര്‍ജിയോ റാമോസും സംഘവും മൈതാനത്തിറങ്ങിയത്. ലോക ക്ലബ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മൈതാനത്ത് കളിക്കുന്ന ടീം ആരാധകര്‍ക്കായാണ് പുത്തന്‍ കപ്പ് ഉയര്‍ത്തിയത്. പക്ഷേ അതില് കഴിഞ്ഞു ചാമ്പ്യന്മാരുടെ വീര്യം. പിന്നെയെല്ലാം കളത്തില്‍ ബാര്‍സയായിരുന്നു. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില് ചാമ്പ്യന് താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ബാര്‍സയുടെ വലയില്‍ പന്ത് എത്തിച്ചിരുന്നു. പക്ഷേ ലൈന് റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് വില്ലനായി.
മല്‍സരം അര മണിക്കൂര് പിന്നിട്ടപ്പോള് കൃസ്റ്റിയാനോയുടെ മറ്റൊരു അത്യുഗ്രന് ഗ്രൗണ്ടര്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ തടഞ്ഞതോടെ ഒരു കാര്യം വ്യക്തമായി-ഇന്നത്തെ ദിനം ആതിഥേയരുടേതല്ല,. മാര്‍സിലോയുടെ ക്രോസില്‍ നിന്നും ഉയര്‍ന്ന് പന്ത് കരീം ബെന്‍സേമ ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്ത് പോയപ്പോള് കാണികള് തല താഴ്ത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള് ആരുമാരും ഗോളടിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങിയതും വെയിലിനെ അവഗണിച്ച് ബാര്‍സ കുതിക്കാന്‍ തുടങ്ങി. അമ്പത്തിനാലാം മിനുട്ടില് ഉറുഗ്വേക്കാരന് സുവാരസ് റയലിനെയും ആരാധകരെയും ഞെട്ടിച്ചു- റയല് പ്രതിരോധത്തെ ഓട്ടത്തില് കീഴടക്കിയുള്ള ഷോട്ടിന് മുന്നില് കൈലര് നവാസും നിസ്സഹായനായി.
പത്ത് മിനുട്ടിന് ശേഷം രണ്ടാം ഗോളുമെത്തി. മെസിയും സുവാരസും തമ്മിലുള്ള മുന്നേറ്റത്തിനൊടുവില് പിറന്ന ഷോട്ടിന് കാര്‍വജാല്‍ കൈ വെച്ചപ്പോള് റഫറി സ്‌പോട്ട് കിക്കിന് വിരല് ചൂണ്ടി-മെസിയുടെ സ്‌പോട്ട് കിക്ക് നവാസിനെ് തളര്‍ത്തി. രണ്ട് ഗോളിന് ബാര്‍സ മുന്നില്‍ വന്നതോടെ ഗ്യാലറി നിശബ്ദമായി. ഇടക്കിടെ കൃസ്റ്റിയാനോ നടത്തിയ റെയ്ഡുകള് ഫലപ്രദമായില്ല. അവസാന മിനുട്ടില് അവസാന ആണിയുമടിച്ച് അലക്‌സി വിദാലിന്റെ ഗോളുമെത്തിയതോടെ ചരിത്രത്തിലെ വലിയ നാണക്കേടില് തരിപ്പണമായി റയല്.
]]>