ramarajyam – Chandrika Daily https://www.chandrikadaily.com Sun, 25 Nov 2018 15:22:32 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg ramarajyam – Chandrika Daily https://www.chandrikadaily.com 32 32 അയോധ്യ വിഷയത്തില്‍ വെല്ലുവിളിയുമായി പ്രധാനമന്ത്രിയും രംഗത്ത് https://www.chandrikadaily.com/on-ayodhya-case-pm-narendra-modi-says-congress-plays-politics-sought-strategic-delay.html https://www.chandrikadaily.com/on-ayodhya-case-pm-narendra-modi-says-congress-plays-politics-sought-strategic-delay.html#respond Sun, 25 Nov 2018 15:22:32 +0000 http://www.chandrikadaily.com/?p=111837 ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ബിജെപി ഉയര്‍ത്തി കൊണ്ടുവരുന്ന വിവാദത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്.
കേന്ദ്ര സര്‍ക്കാറിന്റെ വിവാദങ്ങളും ഭരണ പരാജയവും മറക്കാന്‍ അയോധ്യ വിഷയം അജണ്ടയാക്കി ബിജെപി രംഗത്തെത്തിയിരിക്കെയാണ് മോദിയുടെ വിമര്‍ശനം. അയോധ്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ വിമര്‍ശം. രാജസ്ഥാനിലെ ആല്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെ സുപ്രീംകോടതിയുടെ പരിഗണയില്‍ നില്‍ക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വെല്ലുവിളി.

രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടു വി.എച്ച്.പിയും ശിവസേനയും അയോധ്യയില്‍ വലിയ റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ പരാമര്‍ശം.

പൊതുതെരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി അയോധ്യക്കേസ് വൈകിപ്പിക്കാനും കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. ജുഡീഷ്യറിയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് അവര്‍. 2019 ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അയോധ്യക്കേസിലെ വിചാരണ വൈകിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തവരാണു കോണ്‍ഗ്രസുകാര്‍. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ്? അംഗീകരിക്കാന്‍ കഴിയുക.- മോദി പറഞ്ഞു.

2019 ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയം ചര്‍ച്ചചെയ്യാതിരിക്കാന്‍ അയോധ്യ വിഷയം രാഷ്ട്രീയ അജണ്ടയാക്കി ഉയര്‍ത്താനാണ് ബിജെപി ശ്രമം. രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ മോദി ഗവണ്‍മെന്റ് ഭരണത്തിലിരുന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതിരിക്കെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യ വീണ്ടും വിവാദമാകുന്നത്.

]]>
https://www.chandrikadaily.com/on-ayodhya-case-pm-narendra-modi-says-congress-plays-politics-sought-strategic-delay.html/feed 0
രാമക്ഷേത്ര നിര്‍മാണം അടുത്ത ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വി.എച്ച്.പി https://www.chandrikadaily.com/ram-mandir-construction-to-be-started-by-vhp.html https://www.chandrikadaily.com/ram-mandir-construction-to-be-started-by-vhp.html#respond Sun, 26 Nov 2017 18:22:17 +0000 http://www.chandrikadaily.com/?p=56366 ബംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അടുത്ത വര്‍ഷം ഒക്ടോബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പരിഷത്ത് അന്താരാഷ്ട് ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയിന്റേതാണ് പ്രസ്താവന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ സന്‍സദ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കൂ എന്ന ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വിഷയത്തില്‍ വി.എച്ച്.പിയും പ്രതികരണവുമായി രംഗത്തെത്തിയത്. ഇതേ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ‘അവിടെയുള്ള അതേ കല്ലുകള്‍ കൊണ്ട് ഞങ്ങള്‍ അവിടെ ക്ഷേത്രം പണിയും. മന്ദിറിന്റെ മുകളില്‍ കാവിക്കൊടി പറക്കുന്ന കാലം വിദൂരമല്ല’ -എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. രാജ്യത്ത് സമ്പൂര്‍ണമായി ഗോവധ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എല്ലാ ഹിന്ദു ദമ്പതികള്‍ക്കും നാലു മക്കളെങ്കിലും വേണമെന്നും ജെയിന്‍ പറഞ്ഞു. നിരവധി ദമ്പതികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും അതിനെ സ്വാഗതം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരിയുമായി ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഭാഗവതിന്റെയും ജെയിനിന്റെയും വിവാദ പരാമര്‍ശങ്ങള്‍.

]]>
https://www.chandrikadaily.com/ram-mandir-construction-to-be-started-by-vhp.html/feed 0
2022 ഓടെ ഇന്ത്യ രാമരാജ്യമാക്കുമെന്ന് യോഗി ആദിത്യനാഥ് https://www.chandrikadaily.com/will-establish-ramarajyam-says-yogi-aadithyanad.html https://www.chandrikadaily.com/will-establish-ramarajyam-says-yogi-aadithyanad.html#respond Sun, 12 Nov 2017 07:22:18 +0000 http://www.chandrikadaily.com/?p=53477 ക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുകകയാണെന്നും 2022 ഓടു കൂടി ഇന്ത്യ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ബി.ജെ.പി ലക്ഷ്യത്തിലേക്ക് ശക്തമായ സൂചനകള്‍ നല്‍കി കൊണ്ടാണ് ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോഗി ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2022 ഓടുകൂടി മാലിന്യം ദാരിദ്രം അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ആദിത്യനാഥ് വ്യക്തമാക്കി.

യു.പി മന്ത്രിസഭയുടെ ഒന്നാം വര്‍ഷത്തില്‍ ക്ഷേത്രത്തിന് തറക്കല്ലിടണമെന്ന ദിശയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും ആദിത്യനാഥ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ വിവാദമായ താജ്മഹല്‍ സന്ദര്‍ശനത്ത സംബന്ധിച്ച ചോദ്യത്തോട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുള്‍പ്പെടുമെന്നും ആദിത്യനാഥ് പ്രതികരിച്ചു.

]]>
https://www.chandrikadaily.com/will-establish-ramarajyam-says-yogi-aadithyanad.html/feed 0