ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യാക്കാര്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി...
ന്യൂഡല്‍ഹി: 12മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ജനത അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമോ അതോ കോണ്‍ഗ്രസ് എത്തുമോ എന്നതിന്റെ സാധ്യതകള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ബാങ്കിംങ് വ്യവസ്ഥ മോദി തകര്‍ത്തുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മുപ്പതിനായിരം കോടി രൂപയുമായാണ് നീരവ് മോദി രാജ്യം വിട്ടത്. എന്നിട്ടും മോദി...
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം കൊള്ളുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠ്വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം ആചരിക്കുന്നത്...
ന്യൂഡല്‍ഹി: കത്വ കൊലപാതകക്കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പാതിരാ പ്രതിഷേധത്തില്‍ താരമായത് പ്രിയങ്കഗാന്ധി. ഇന്ത്യാഗേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രിയാണ് പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും നേതൃത്വം നല്കിയ പ്രതിഷേധ മാര്‍ച്ച് നടന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവത്തകര്‍ പങ്കെടുത്ത...
ന്യൂഡല്‍ഹി: ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ കുടുംബം. സ്കൂളില്‍ പോകാത്ത ആസിഫയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്‍ കാട്ടില്‍ പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്‍കുട്ടിയായിരുന്നു കൊല്ലപ്പെട്ട ആസിഫ. എല്ലാ...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്സുമായി സഹകരിക്കാന്‍ കൈകോര്‍ത്ത് ബി.എസ്.പി നേതാവ് മായാവതി. ബാംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ജെ.ഡി.എസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡക്കൊപ്പം മായാവതിയും വേദി പങ്കിട്ടു. കര്‍ണ്ണാടകയിലെ 224 മണ്ഡലങ്ങളില്‍ 21 സീറ്റുകളില്‍...
ബാംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി(ഇവിഎം) ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ തടയിടാനായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. തെരഞ്ഞെടുപ്പിനായി അയ്യായിരം പുതിയ ഇവിഎമ്മുകളാണ് ബാംഗളൂരുവില്‍ നിന്ന് എത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനായി...
ബാംഗളൂരു: പ്രചരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിന്റേതാണെന്ന രീതിയിലുള്ള സ്ഥാനാര്‍ഥിപട്ടിക വാട്സ്അപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍...