ദോഹ നഗര മധ്യത്തിലെ തുമാമ സ്റ്റേഡിയത്തില്‍ രാത്രി 9.30 ന് നടക്കുന്ന അങ്കത്തില്‍ കിരീട പ്രതീക്ഷകളുമായി വന്നിരിക്കുന്ന സ്പെയിന് കോസ്റ്റാറിക്കയെ നേരിടുന്നു.
റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍ എന്ന അപഖ്യാതി അകറ്റാനും മുഖ്യധാരയില്‍ എത്താനുമുള്ള ശ്രമത്തിലെ ആദ്യ പ്രതിയോഗികള്‍ ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാന്.
രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.
അല്‍ വഖ്റയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30ന് ലോക ചാമ്പ്യന്മാര് ഇറങ്ങുന്നു.
കഴിഞ്ഞ ആറു ലോകകപ്പുകളില്‍ അഞ്ചിലും ആദ്യ മത്സരം വിജയിച്ച ചരിത്രമാണ് മെക്സിക്കോയ്ക്കുള്ളത്.
അടിമുടി ബ്രസീല്‍ മാത്രം. ഇരിപ്പിലും നടപ്പിലും കിടപ്പിലും അതേ. ബ്രസീലിന്റെ വിജയം മാത്രം സ്വപ്നം കണ്ടുറങ്ങുന്ന, ഉണരുന്ന ഒരാള്‍. വല്ലെയിസ് ലീറ്റ്.
ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു.
ഖത്തര്‍ സര്‍ക്കാറുമായി ഫിഫ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു.