കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
]]>വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.
ഇന്നലെ രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
]]>
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ എസ്എസ്ബിയില്‍ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റര്‍ അയക്കുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എസ്എസ്ബിയില്‍ തുടരുന്നത് തനിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതായി ഓമനക്കുട്ടന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മര്‍ദ്ദമാണോ മരണകാരണം എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
]]>ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റർ അവധിക്കു ശേഷം അഞ്ചു ദിവസം മുൻപാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. മെഡിക്കലടക്കം പൂർത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസിന് വാതിൽ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പൊലീസ് അകത്തു കടന്നത്. തുടർന്ന് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
]]>പൊലീസ് വിഷയത്തിൽ വേണ്ടത്ര ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ഹിന്ദുത്വ ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.
]]>ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്‍ ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോകുലിന്‍റെ കൈയ്യിൽ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
]]>