ഫ്ളിപ്പ് കാര്‍ട്ട് ,ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തി
കാണ്‍പുര്‍: പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ അപമാനിച്ച പൊലീസുകാരനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലൈംഗിക ചൂഷണത്തിനിരയായ ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടിക്കാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍ വീണ്ടും അപമാനം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ അപമാനിച്ച് പൊലീസുകാരന് സംസാരിക്കുന്ന വീഡിയോ...
നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ നടന്ന ഉരുട്ടിക്കൊലയില്‍ തെളിവെടുപ്പിനായി ജുഡീഷ്യല്‍ കമ്മീഷന് നെടുങ്കണ്ടത്തെത്തി. പോലീസ് സ്റ്റേഷനിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് നാരായണ കുറുപ്പ് ആവശ്യപ്പെട്ടു. ലാഘവ...
നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു. കെ.ബി വേണുഗോപാലിനെതിരെ...
പൊലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദം രൂക്ഷമാണെന്നത് കാണിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐ നവാസിനെ കാണാതാകുകയും പിന്നീട് കണ്ടെത്തുകയുമടക്കമുള്ള സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ...
മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് യാത്രപോയ സെന്‍ട്രല്‍ സിഐ നവാസ് വിഷമിച്ചവരോട് മാപ്പ് ചോദിച്ച് രംഗത്ത്. വീട്ടിലേക്ക് തിരിച്ചുള്ള യാത്രക്കിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിഐ നവാസ് വിഷമിപ്പിച്ചതില്‍...
കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിനെ കണ്ടെത്തി.ഇന്ന് രാവിലെ തമിഴ്നാട് കരൂരില്‍ നിന്നാണ് കണ്ടെത്തിയത്. തമിഴ്നാട് റെയില്‍വേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക്...
കൊച്ചി:മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്‍ത്താവ് നാടുവിട്ടിരിക്കുന്നതെന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എറണാകുളം എസിപി സുരേഷ്കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും...
ഭോപ്പാല്‍: മധ്യപ്രദേശിലെ ധര് ജില്ലയില്‍ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടികളെ ശല്യം ചെയ്തെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഷുഹൈബ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എതിരെ...