poland – Chandrika Daily https://www.chandrikadaily.com Wed, 22 May 2024 05:53:36 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg poland – Chandrika Daily https://www.chandrikadaily.com 32 32 പോളണ്ടിലെ നിര്‍മാണ കമ്പനിയില്‍ ദുരിതം പേറി ഇന്ത്യക്കാരായ തൊഴിലാളികള്‍, രക്ഷകനായി മലയാളി വ്യവസായി https://www.chandrikadaily.com/1malayalee-businessman-came-to-the-rescue-of-indian-workers-in-polish-construction-company.html https://www.chandrikadaily.com/1malayalee-businessman-came-to-the-rescue-of-indian-workers-in-polish-construction-company.html#respond Wed, 22 May 2024 05:51:12 +0000 https://www.chandrikadaily.com/?p=298322 വാര്‍സൊ: പോളണ്ടില്‍ ദേശീയതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഓര്‍ലെന്‍ കേസില്‍ വഴിത്തിരിവായി മലയാളി വ്യവസായിയുടെ ഇടപെടല്‍. പോളണ്ടില്‍ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹന്‍ നല്ലൂര്‍ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ഓര്‍ലെനില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെട്ട നിരവധി ഇന്ത്യന്‍ തൊഴിലാളികളെ ദുരിതത്തില്‍ നിന്നും കരകയറ്റിയത്.
ഓര്‍ലെന്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പുറത്തെത്തിയ മലയാളികളായ തൊഴിലാളികളാണ് ഇന്‍ഡോ പോളിഷ് ചേമ്പറില്‍ ഡയറക്ടര്‍ കൂടിയായ ചന്ദ്രമോഹനെ തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു അറിയിക്കുന്നത്. വിവരങ്ങള്‍ മനസിലാക്കിയ ചന്ദ്രമോഹന്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും, കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.

അതേസമയം ഓര്‍ലെന്‍ ആയിരകണക്കിന് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ടും പോളിഷ് സര്‍ക്കാരിന് വലിയ ഷെയര്‍ ഉള്ള കമ്പനിയാണ് എന്നതും ഓര്‍ലെന്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അധികൃതര്‍ വഴി ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്ന ചന്ദ്രമോഹന്‍ പോളണ്ടിലെ ഒരു ഇന്‍വെസ്റ്റിഗേറ്റിവ് മാധ്യമത്തെ വിവരം അറിയിച്ചു. വിഷയം ഏറ്റെടുത്ത മാധ്യമം രണ്ടുമാസമായി നടത്തിയ അന്വോഷണത്തില്‍ ശമ്പളം ലഭിക്കാത്തവരുടെയും പറഞ്ഞുറപ്പിച്ച ശമ്പളത്തില്‍ നിന്നും വളരെ താഴ്ന്ന വരുമാനത്തില്‍ പണിയെടുക്കുന്നവരുടെയും, ശോചനീയമായ താമസവും, വിസയും റെസിഡന്‍സ് പെര്‍മിറ്റും പുതുക്കി നല്‍കാതെയും, ഇന്‍ഷുറന്‍സും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചും മാസങ്ങളായി നടന്നു വരുന്ന വന്‍തൊഴില്‍ ലംഘനങ്ങളുടെ വിവരങ്ങള്‍ പുറത്തിവിട്ടു.

പരാതിക്കാരെ അന്ന് തെന്നെ പുറത്താക്കി തൊഴിലാളികളുടെ വായ അടപ്പിക്കാനും കമ്പനി ഇതിനിടയില്‍ ശ്രമം നടത്തുകയും ചിലരെ ബൗണ്സര്‍ഴ്‌സിനെ ഉപയോഗിച്ച് ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു.

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രശ്നത്തിന് നേരിട്ട് മുന്‍കൈ എടുക്കേണ്ടതായി വന്നു. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടതോടെ ഇതൊരു ദേശിയവിഷയമായി ദൃശ്യമാധ്യമങ്ങളില്‍ അവതരിക്കപ്പെട്ടു. ഓര്‍ലെന്‍ കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നല്‍കിയ ഉപകമ്പനികളാണ് തൊഴിലാളികളെ വഞ്ചിച്ചതെന്നു സര്‍ക്കാര്‍ അന്വേക്ഷണത്തില്‍ ബോധ്യമായി. 358 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതില്‍ വെറും 114 പേര്‍ക്ക് മാത്രമാണ് നിയമപരമായി രേഖകള്‍ നല്‍കിയിരുന്നത്. ബാക്കിയുള്ളവരാണ് വലിയ തൊഴില്‍ ലംഘനങ്ങള്‍ക്ക് വിധേയമായത്. ഇന്ത്യക്കാരെകൂടാതെ മറ്റു ചില രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെട്ടിരുന്നു.

സര്‍ക്കാര്‍ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ചയോടു കൂടി റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയ ഉപകമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും തൊഴിലാളികളുടെ ശമ്പള കുടിശിക നല്കിയതോടൊപ്പം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. പോളണ്ടില്‍ മലയാളി ബിയര്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രമോഹന്‍ ഇതിനും മുമ്പും പോളണ്ടില്‍ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു. ഉക്രൈനെ-റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടില്‍ എത്തിയ ആയിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഹെല്‍പ്‌ഡെസ്‌കിന്റെ ചുമതലയും ചന്ദ്രമോഹനായിരുന്നു.

]]>
https://www.chandrikadaily.com/1malayalee-businessman-came-to-the-rescue-of-indian-workers-in-polish-construction-company.html/feed 0
പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം! 3000 മലയാളികളാണ് പോളണ്ടിലിപ്പോള്‍- ചന്ദ്രമോഹന്‍ നല്ലൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട് https://www.chandrikadaily.com/1poland-indian-interview-malayali.html https://www.chandrikadaily.com/1poland-indian-interview-malayali.html#respond Thu, 02 Feb 2023 07:36:57 +0000 https://www.chandrikadaily.com/?p=235640

അഭിമുഖം/ കെ.പി ജലീല്‍

  ‘പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്”

സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ ഡയലോഗ് ഇനി മറക്കാം. പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം. 3000 ത്തലധികം മലയാളികളാണ് പോളണ്ടിലിപ്പോഴുള്ളത്. കേരളത്തിലെ അനധികൃതനിയമനങ്ങളും തൊഴിലില്ലായ്മയും കാരണം നിരവധി യുവാക്കളാണ് ദിനംപ്രതിയെന്നോണം ഈ യൂറോപ്യന്‍ രാജ്യത്തേക്ക് വെച്ചുപിടിക്കുന്നത്. യൂറോപ്പില്‍ തൊഴില്‍സാധ്യതയേറെയുള്ള രാജ്യങ്ങളിലൊന്നാണ ്‌പോളണ്ട്. യുക്രൈയിന്റെ അയല്‍രാജ്യമായതിനാല്‍ നിരവധി മലയാളികളാണ് ഇപ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍നിന്ന ്‌രക്ഷപ്പെടാനായി പോളണ്ടിലെത്തിയിരിക്കുന്നത്. പഴയ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍രെ ദുശ്ശാഠ്യങ്ങളോ ദാരിദ്ര്യമോ ഒന്നുമില്ലാത്ത ജനാധിപത്യത്തിന്റെ ഉച്ഛ്വാസവായു ആവോളം അനുഭവിക്കുകയാണ് പോളണ്ടിപ്പോള്‍. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുള്ള പോളണ്ടില്‍ 3.8 കോടിയാണ ്ജനസംഖ്യ. 16 സംസ്ഥാനങ്ങള്‍. അതേക്കുറിച്ച് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ‘ചന്ദ്രിക ഓണ്‍ലൈനി’ നോട് സംസാരിക്കുന്നു.പാലക്കാട് മലമ്പുഴ മാട്ടുമന്ത സ്വദേശി മുപ്പത്തെട്ടുകാരനായ ചന്ദ്രമോഹന്‍ കഴിഞ്ഞ 17 വര്‍ഷമായി പോളണ്ടിലാണ്.

?ഈയിടെയായി പോളണ്ടിലേക്ക് നിരവധി മലയാളികള്‍ കുടിയേറുന്നുണ്ടല്ലോ. എന്താണ് ഇതിന് കാരണം
= വന്‍ തൊഴില്‍ സാധ്യതയാണ് അവിടെയുള്ളത്. യുക്രെയിനില്‍നിന്നുള്ളയുവാക്കള്‍ക്ക് പോളണ്ടിലേക്ക് വരാന്‍ തടസ്സമുള്ളതുകൊണ്ട് നിരവധി വിദേശികള്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട്. പ്രധാനമായും മലയാളികളാണതില്‍. തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് അവരിവിടെ എത്തുന്നത്. ഫാക്ടറികളിലും ഐ,ടി രംഗത്തുമെല്ലാം നല്ല സാധ്യതയാണ് പോളണ്ടിലുള്ളത്. ഖത്തര്‍ ലോകകപ്പ് നിര്‍മാണകാലത്തെ തൊഴിലാളികളില്‍ മിക്കവാറും ഇപ്പോള്‍ പോളണ്ടിലെത്തുകയാണ്.

? അടുത്തിടെ അവിടെ രണ്ട് മലയാളികള്‍ കൊല്ലപ്പെടുകയുണ്ടായി. എന്താണ ്കാരണം.

= മലയാളികളോട് മാത്രമല്ല, ഇന്ത്യക്കാരോടും ഏഷ്യക്കാരോട് മൊത്തത്തിലും പൊതുവെ യൂറോപ്പുകാര്‍ക്ക് പ്രത്യേകവിരോധമുണ്ട്. അതിന് ഒരുകാരണം നിറമാണ്. മറ്റൊന്ന് ഇവര്‍ മുസ്‌ലിംകളാണെന്ന തെറ്റിദ്ധാരണയും. ഇസ്‌ലാമികഭീതി വന്‍തോതില്‍ നിലനില്‍ക്കുകയാണല്ലോ ഇന്നും യൂറോപ്പില്‍. അതാണ് കൊലപാതകത്തിന് കാരണമെന്ന ്തീര്‍ത്ത് പറയാനാവില്ലെങ്കിലും ഈയൊരു ഘടകം ഉണ്ട്.

?അത് തൊഴില്‍സാധ്യതകള്‍ കുറക്കില്ലേ.

= ഇല്ല. വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്‌സിനായും മറ്റും നിരവധി പേര്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.് യുക്രൈന്‍-റഷ്യയുദ്ധം യുക്രെയിനെ തരിപ്പണമാക്കുകയാണ്.

? യുക്രെയിന്റെ നാശനഷ്ടം എത്രത്തോളമാണ്.

= യുക്രെയിനിന്റെ 25 ശതമാനമായ ഡോണ്‍ബാസ് മേഖല റഷ്യ ഇതിനകം കൈയിലാക്കിക്കഴിഞ്ഞു. ഇനിയുളളത് യുക്രെയിന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കലാണ്. അതല്ലാതെ വലിയ ലക്ഷ്യമൊന്നും റഷ്യക്കില്ല.

യുദ്ധാരംഭംകാലത്ത് മലയാളികളെയും ഇന്ത്യക്കാരെ മൊത്തത്തിലും രക്ഷപ്പെടുത്തിയതില്‍ ചന്ദ്രമോഹനും വലിയ പങ്കുണ്ട്. അതിര്‍ത്തിയില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും മറ്റുമാണ് മലയാളികളെയടക്കം രക്ഷപ്പെടുത്തിയത്. മലയാളിയായ അംബാസഡറും വലിയ സഹായകമായി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ വിജയം ഇവരെപ്പോലുള്ള മലയാളികളുടെ അധ്വാനം കൊണ്ടുകൂടിയാണ്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ ഓഫീസില്‍നിന്ന ്‌വിളിച്ചിരുന്നു. കേരളസര്‍ക്കാരിനുവേണ്ടി വേണുരാജാമണി വിളിച്ചിരുന്നു-ചന്ദ്രമോഹന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ആ സമയം ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചു. യുദ്ധസമയത്ത് ഇന്ത്യയില്‍നിന്നെത്തിയ 5 കണ്ടെയ്‌നര്‍ ചരക്കുകപ്പലിലെ അരി കേടുവരുന്ന അവസ്ഥയില്‍ നഷ്ടപ്പെടാതെ അതിനെ ബിയര്‍ഫാക്ടറികള്‍ക്ക് എത്തിച്ചുകൊടുത്ത് സ്വന്തമായ ‘മലയാളി ‘ബ്രാന്‍ഡ് ബിയറുണ്ടാക്കിച്ച കഥയും ഈ മലയാളിക്കുണ്ട്. ‘കാലിക്കൂത്ത് ‘ (കോഴിക്കോട് )എന്ന പേരിലും പോളണ്ടിലും ബിയറുണ്ടിവിടെ. മദ്യം സുലഭമായി ഉപയോഗിക്കുന്ന നാടാണെങ്കിലും കുടിച്ചുകൂത്താടുന്ന അവസ്ഥ പോളണ്ടിലെവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രമോഹന്റെ ഭാര്യ പോളണ്ടുകാരിയാണ്. 2005ല്‍ സ്‌പെയിനില്‍ പഠനത്തിനായി ചെന്ന ശേഷം തൊഴിലിന്റെഭാഗമായി 2010ല്‍ പോളണ്ടിലെത്തുകയായിരുന്നു ഈയുവാവ്. അവിടെ വ്യവസായസംരംഭകര്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ഈ വിഷയത്തില്‍ ബിരുദമുള്ള ഈ പാലക്കാട്ടുകാരന്‍. പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദധാരിയാണ്. പ്രവാസിദിവസിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് നാട്ടിലെത്തിയതാണ് ചന്ദ്രമോഹന്‍.

ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതയും മതഭ്രാന്തുമെല്ലാം തങ്ങള്‍ മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു. അന്നവഹ് മാനൂക്കാണ് ഭാര്യ. രണ്ടുമക്കള്‍: എട്ടുവസ്സുകാരി മായയും മൂന്നുവയസ്സുകാരി ജൂലിയയും. ഇരുവരും പോളണ്ടില്‍ പഠിക്കുന്നു. മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലാണിപ്പോള്‍ ജോലിചെയ്യുന്നത്.
പത്രപ്രവര്‍ത്തകനായ ചന്ദ്രപാലന്റെയും ശൈലജയുടെയും രണ്ടുആണ്‍മക്കളില്‍ മൂത്തയാളാണ് ചന്ദ്രമോഹന്‍. രണ്ടാമത്തെ മകന്‍ ചന്ദ്രപ്രസാദ് .ഭാര്യ പൂനെ സ്വദേശി ശ്രദ്ധ സള്‍ക്കാര്‍ക്കര്‍. മൊത്തത്തില്‍ വിദേശമയമാണ് നല്ലൂര്‍ വീട്.

]]>
https://www.chandrikadaily.com/1poland-indian-interview-malayali.html/feed 0
പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം; 4 ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍ https://www.chandrikadaily.com/malayali-death-in-poland-arrest.html https://www.chandrikadaily.com/malayali-death-in-poland-arrest.html#respond Mon, 30 Jan 2023 05:49:40 +0000 https://www.chandrikadaily.com/?p=235137 പോളണ്ടില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ജോര്‍ജിയന്‍ പൗരന്‍മ്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് തൃശ്ശൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പോളണ്ട് പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു.

കുറച്ച് മലയാളി പയ്യമ്മാരുമായി ജോര്‍ജിയക്കാര്‍ തര്‍ക്കമുണ്ടവുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ചെന്നതായിരുന്നു സൂരജ്. ഇതിനിയെയാണ് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോളണ്ടിലുള്ള മലയാളികളാണ് സൂരജിന്റെ സുഹൃത്തുക്കളെ മരണ വിവരം അറിയിച്ചത്. പിന്നീട് സൂരജിന്റെ കുടുംബം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെയാണ് മരണം ബന്ധുക്കള്‍ മരണം സ്ഥിരീകരിച്ചത്.

]]>
https://www.chandrikadaily.com/malayali-death-in-poland-arrest.html/feed 0
പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു https://www.chandrikadaily.com/death-malayali-poland.html https://www.chandrikadaily.com/death-malayali-poland.html#respond Sun, 29 Jan 2023 06:14:19 +0000 https://www.chandrikadaily.com/?p=234977 തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി ചേമ്പോത്ത് വീട്ടില്‍ മുരളീധരന്റെ മകന്‍ സൂരജ് (23) ആണ് മരിച്ചത്. കഴിഞ്ഞ ഞായാറാഴ്ച പാലക്കാട് കഞ്ചിക്കോട് സ്വദേശി ഇബ്രാഹിം ഷരീഫും പോളണ്ടില്‍ കൊല്ലപ്പെട്ടിരുന്നു. സിഗരറ്റ് വലിയെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുമാസമായി പോളണ്ടിലെത്തിയിട്ട്. ഫാക്ടറി ജീവനക്കാരനാണ്

 

]]>
https://www.chandrikadaily.com/death-malayali-poland.html/feed 0
മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/malayali-death-in-poland.html https://www.chandrikadaily.com/malayali-death-in-poland.html#respond Sat, 28 Jan 2023 06:58:16 +0000 https://www.chandrikadaily.com/?p=234827 മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായിരുന്നു ഷെരീഫ്. പോളണ്ട് പൗരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്. കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

]]>
https://www.chandrikadaily.com/malayali-death-in-poland.html/feed 0