മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.കെ. ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട്...
രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാമെന്ന ബി.ജെ.പിയുടെ മോഹം വിലപ്പോവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫാസിസത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച രാജ്ഭവന്...
കൊച്ചി: രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്‍.സി.പി നേതാവായ ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു അദ്ദേഹം. നേരില്‍ കാണുമ്പോള്‍ രാഷ്ട്രീയ എതിരാളികളോടുപോലും ചിരിപടര്‍ത്തുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയന്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം നല്കി. മുസ്ലിം...
മലപ്പുറം: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തീര്‍ഥാടനത്തിന് പുറപ്പെടുന്ന നിരായുധരായ സാധുക്കള്‍ക്ക് നേരെ അക്രമണം നടത്താന്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്തവര്ക്കേ...
തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ പശുവിനെയും കാളയെയും വളര്‍ത്താന്‍ ജനം...
ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരത ചെറുക്കുന്നതിന് ചെറുതും വലുതുമായ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും പുറത്തും യോജിച്ചുനിന്ന് ശബ്ദമുയര്ത്തണമെന്നഭ്യര്ത്ഥിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,...
തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ...
മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ് നിയന്ത്രിക്കേണ്ടത്....
കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന് ഈ വേനല്‍ ദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പരിസ്ഥിതിയെ അലംഭാവത്തോടെ സമീപിച്ചതിന് ലഭിച്ച തിരിച്ചടിയാണിത്. മുന്‍കാലങ്ങളില്‍ വികസനത്തെ കുറിച്ച്...