എന്നാല്‍ ഇന്നലെയും അടിയന്തര പ്രമേയ ചര്‍ച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത്.
ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും പറഞ്ഞു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്
വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകി സണ്ണി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
അഭിമുഖത്തില്‍ പി ആര് കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.
പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ.സുധാകരന് പറഞ്ഞു.
ഓഫീസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി മടങ്ങിയത്.
ഡിജിപിയുടെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയാണ് കൈമാറിയത്.
എഡിജിപിക്കെതിരെ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്നലെ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
അല്ലെങ്കിൽ പിആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.