പാര്‍ട്ടിക്ക് അകത്തുതന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നടപടി ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഴയ സി.പി.എം. ആണെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു.
ആര്.എസ്.എസ്. ദേശീയ നേതാക്കളുമായി എ.ഡി.ജി.പി. അജിത്കുമാര്‍ ചര്‍ച്ച നടത്തിയ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും മുഖ്യമന്ത്രി അതിന്മേല് നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചത്.
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.
തൃശൂർ പൂരം കലക്കിയതിൽ പൊലീസിന്റെ കയ്യുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു
'മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്
പൊലീസുകാര്‍ മുകളിലുള്ളവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒരൊന്ന് ചെയ്താല്‍ ആരുമുണ്ടാകില്ല അവസാനം സംരക്ഷിക്കാന്‍
ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം
മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.