തിരുവനന്തപുരം: കരിപ്പൂരിലും പെട്ടിമുടിയിലും ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്....
ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈല്‍ ടവറുകള്‍ നിശ്ചലമായതിനാല്‍ വിവരം പുറത്തറിഞ്ഞില്ല. തൊട്ടടുത്ത ലയങ്ങളിലുള്ളവര്‍ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് പിറ്റേദിവസം രാവിലെ.
കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല.
തൊടുപുഴ: പെട്ടിമുടി ദുരന്തത്തില്‍ കുവി എന്നൊരു വളര്‍ത്തുനായ വാര്‍ത്തയായിരുന്നു. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെത്തേടി രാജമലയിലൂടെ അലഞ്ഞുനടന്ന കുവി എട്ടാം ദിവസമാണ് അവളെ കണ്ടെത്തുന്നത്. മൃതദേഹത്തിനടുത്തെത്തി നിര്‍ത്താതെ കുരയ്ക്കുന്ന കുവിയുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് കുവിയെ ഏറ്റെടുക്കാന്‍...
ഇന്ന് ഇതുവരെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കിയിലെ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. പെട്ടിമുടിയില്‍ 12...