തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സമ്മേളനം സമയമുള്‍പ്പെടെ വെട്ടിക്കുറക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഉണ്ടാവില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികള്‍ സാധാരണ നിലയില്‍ നടക്കും. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്....
കനത്ത പരാജയത്തിന്റെ ആഘാതം മറന്ന് ബിജെപിക്കെതിരെ ശക്തമായി പോരാടാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ആവേശം നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍...
സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്‍ക്കാരാണന്നും അങ്ങനെയിരിക്കെ സര്‍ക്കാറിനെങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കാന് സാധിക്കകുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യപന പ്രസംഗത്തിനുള്ള നന്ദി...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26,000 കോടിയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 73,000 കോടിയുമാണ് കരാര്‍ നല്‍കിയതെന്ന് സീതാരാമന് ഇന്നലെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്ന്നിട്ടും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാവാത്തതെന്തന്ന് പികെ കുഞ്ഞാലികുട്ടി എംപി. റാഫേല്‍ ഇടപാടിനെ കുറിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിച്ച...