ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിപക്ഷ ഐക്യത്തിനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രതിക്ഷത്തെ 22 പാര്‍ട്ടികളുമായി വെര്‍ച്വല്‍ യോഗം ചേരാനും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി നാലാമതും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തെഴുതി. ബ്രൂവറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ അന്വേഷണം വേണം. നേരത്തെ നല്കിയ കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വീണ്ടും കത്തയച്ചത്.