അഴിമതി ക്യാമറ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു മറുപടിയും പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആരോപണങ്ങളില്‍ ഒരു മന്ത്രിമാര്‍ക്കും ഉത്തരമില്ല. നേരത്തെ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത രേഖകളാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. ഊരാളുങ്കല്‍,...
കൊച്ചി: ഒന്നാം ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ ഭാഗമായാണ് കേസ് 33 തവണ മാറ്റിവച്ചത്. ഇത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേസ് പരിഗണനയ്ക്ക്...
അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ എം.എല്‍.എയെന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത്
റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്നും അദേഹം താക്കീത് നല്കി
കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയില്‍ സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഗുണ്ടാ മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനും സി.പി.എം സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും തയാറായില്ലെങ്കില്‍ അതിശക്തമായ സമരവുമായി യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ട് പോകും.
കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം. യു.ഡി.എഫ് കാലത്ത്...
പുതിയ സര്‍വെ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വെ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അദാനിയുടെ ഉച്ചഭാഷിണിയായി സംസ്ഥാന സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അദാനിയുടെ കേസ് കോടതിയില്‍ വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കലാപകാരികളാണെന്ന് വരുത്തിത്തീര്‍ത്ത് പ്രകോപനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
ജോലി ലഭിച്ചിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകാത്ത നിരാശയില്‍ കുട്ടികളും രക്ഷിതാക്കളും നില്‍ക്കുമ്പോഴും താല്‍ക്കാലിക വി.സിയെ എസ്.എഫ്.ഐക്കാരെയും യൂണിയന് നേതാക്കളെയും ഉപയോഗിച്ച് തടയുകയുകയാണ് സര്‍ക്കാര്‍ ചെയ്തത്