സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ കാവേരിയെ വിജയകരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സുഡാനിൽ നിന്നും ഇതുവരെ നാട്ടിലെത്തിയ മലയാളികളുടെ എണ്ണം152 ആയി .
വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
6 മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ് കപ്പലിലുള്ളത്.