എംഎസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയരേഖ' കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്തമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പ്രൊഫഷണല്‍ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ പുതിയ നയം സൃഷ്ടിക്കും.