2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ തങ്ങൾ അഭ്യർത്ഥിച്ചു. 2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ട്.
സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യും.- തങ്ങൾ കത്തിൽ പറഞ്ഞു.
]]>‘ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്. പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണം. അവരുടെ ജീവിതം സമുദ്രങ്ങളുടെ വിധിയുമായി ഇഴചേർന്നിരിക്കുന്നു.
എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം’ എന്ന് രാഹുൽ കത്തിൽ പറയുന്നു. ഖനന ടെണ്ടറുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദശലക്ഷ കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
2023ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമ പ്രകാരം ശക്തമായ എതിർപ്പുകളാണ് തീരദേശ മേഖലകളിൽ നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ വിലയിരുത്താതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കാജനകമാണ്.
സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസമ്പത്തിന്റെ ശോഷണം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
നിലവിൽ കടൽ ഖനനത്തിനായി 13 ഓഫ്‌ഷോർ ബ്ലോക്കുകൾക്ക് ലൈസൻസ് നൽകുന്നതിനായാണ് ഖനി മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. തീരദേശവാസികളോട് കൂടിയാലോചിക്കാതെയും സാമൂഹിക-സാമ്പത്തിക ആഘാതം വിലയിരുത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.
കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിംഗ് ലാബിൽ (എം.എം.എൽ) നടന്നുകൊണ്ടിരിക്കുന്ന സർവേയിൽ, പ്രത്യേകിച്ച് കൊല്ലത്ത് കടൽത്തീര ഖനനം മത്സ്യ വിഭവത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ മാത്രം 11 ലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നുണ്ട്. ഖനനം, തീരദേശ ആവാസവ്യവസ്ഥയുടെ മണ്ണൊലിപ്പ് ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
]]>വ്യാഴാഴ്ച രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച ചോദ്യത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ ചെലവ്, ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് പലവക ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അവതരിപ്പിച്ച ഡാറ്റ, പ്രധാനമന്ത്രി മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുക, ഔദ്യോഗിക, അനുഗമിക്കുന്ന, സുരക്ഷാ, മാധ്യമ പ്രതിനിധികള്‍ക്കുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ വിശദീകരിച്ചു.
2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് 22,89,68,509 രൂപ ചെലവായി, 2024 സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപ ചെലവായി. മറ്റ് പ്രധാന യാത്രകളില്‍ 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപ ചെലവായി, 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപ ചെലവായി, ഗണ്യമായി കുറഞ്ഞ ചെലവായിരുന്നു.
2022 നും 2024 നും ഇടയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രെയ്ന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നിവ ഉള്‍പ്പെടുന്നു.
പോളണ്ട്: 10,10,18,686 രൂപ
ഉക്രെയ്ന്‍: 2,52,01,169 രൂപ
റഷ്യ: 5,34,71,726 രൂപ
ഇറ്റലി: 14,36,55,289 രൂപ
ബ്രസീല്‍: 5,51,86,592 രൂപ
ഗയാന: 5,45,91,495 രൂപ
2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള 38 സന്ദര്‍ശനങ്ങളുടെ ആകെ ചെലവ് ഏകദേശം 258 കോടി രൂപയാണ്.
]]>
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, ഭഗത് സിംഗിന്റെ ധീരത, നേതാജിയുടെ ഡല്‍ഹി ചലോ. മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. രാജ്യത്തിന്റെ സംസ്‌കാരം ആഘോഷിക്കാന്‍ ജനം തയ്യാറാകുന്നു. രാജ്യത്തിന്റെ പൈതൃകത്തില്‍ യുവ തലമുറയില്‍ അഭിമാനം വളരുന്നു. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമത്തില്‍ നിന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു.
]]>ഇന്ത്യയും യു.എസും തമ്മിലുള്ള സുരക്ഷാ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളസി ഗബ്ബാര്‍ഡിന്റെ സന്ദര്‍ശനം. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.
യു.എസ് സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതികള്‍ക്കുള്ള 25 ശതമാനം തീരുവ ഇന്ത്യക്കും ബാധകമാണെന് ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കണമെന്നും ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ യു.എസ് കേസ് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു യു.എസ് പ്രതിനിധി ഇന്ത്യന്‍ പര്യടനത്തിനായി ദല്‍ഹിയില്‍ എത്തിയത്.
രണ്ടര ദിവസത്തെ പര്യടനത്തിനായാണ് തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. ഇന്നലെ (ഞായറഴ്ച) ദല്‍ഹിയിലെത്തിയ തുളസി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇന്റലിജന്‍സ് സഹകരണം, സൈബര്‍ സുരക്ഷ, പ്രതിരോധ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യോഗങ്ങളിലും തുളസി ഗബ്ബാര്‍ഡ് പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച കോണ്‍ക്ലേവില്‍ 20ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
]]>മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വന്‍ അതിക്രമമാണ് ക്രിസ്ത്യന്‍ വിഭാഗം നേരിടുന്നതെന്ന് ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍ പറഞ്ഞു.
മൂന്നാംവട്ടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു. മോദി പ്രധാനമന്ത്രിയാകുന്ന 2014ല്‍ അതിക്രമങ്ങള്‍ 147 ആയിരുന്നെങ്കില്‍ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 640ല്‍ എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ ഏറെയും.
ഉത്തര്‍പ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യന്‍ വിഭാഗം ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളായി മാറി. യുപിയില്‍ 188ഉം ഛത്തീസ്ഗഡില്‍ 150ഉം അക്രമപരമ്പരകളാണ് ഉണ്ടായത്. അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭിച്ചില്ല എന്ന് മാത്രമല്ല പ്രതിയായി ജയിലില്‍ പോകേണ്ടി വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടുംബകൂട്ടായ്മകളും പ്രാര്‍ത്ഥനായോഗങ്ങളും അക്രമിക്കപ്പെടുകയാണ്. പള്ളികള്‍ ആരാധന നടത്താന്‍ കഴിയാത്ത രീതിയില്‍ പുറമേ നിന്ന് പൂട്ടിയ സംഭവങ്ങളുമുണ്ടായി.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍, ക്രിസ്ത്യന്‍ കുടുംബങ്ങളോട് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് വില്ലേജ് കൗണ്‍സില്‍ ചേര്‍ന്ന് അവശ്യപെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ മര്‍ദനവും കുടിയിറക്ക് ഭീഷണിയും നേരിടുകയാണ്. അതേസമയം മതപരിവര്‍ത്തന നിരോധന നിയമവുമായി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അവശ്യപ്പെട്ടിട്ടുണ്ട്.
]]>‘നമ്മുടെ പ്രധാനമന്ത്രി പറയുന്നത്, ഇത് വ്യക്തിപരമായ കാര്യമാണ്, ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യുന്നില്ല! അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍, ട്രംപിനോട് ഇക്കാര്യം ചോദിക്കുകയും അത് അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ (യുഎസിലേക്ക്) അന്വേഷണത്തിന് അയക്കുമെന്നും പറയുമായിരുന്നു. പക്ഷേ ഇല്ല, ഇത് വ്യക്തിപരമായ കാര്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞയാഴ്ച തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പ് വിഷയം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, അത്തരം വ്യക്തിപരമായ കാര്യങ്ങള്‍ രാഷ്ട്ര നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ശക്തമായി പ്രതികരിച്ചു.
‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്‌കാരം ‘വസുധൈവ കുടുംബകം’ ആണ്, ഞങ്ങള്‍ ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നു. ഓരോ ഇന്ത്യക്കാരനും എന്റേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കള്‍ ഒരിക്കലും ഇത്തരം വ്യക്തിഗത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല,’ ഡൊണാള്‍ഡ് ട്രംപുമായുള്ള ‘ഗൗതം അദാനി കേസ്’ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന്, ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിലെ നിരവധി എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെ യുഎസ് അധികാരികള്‍ കുറ്റം ചുമത്തി, ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതി കരാറുമായി ബന്ധപ്പെട്ട 250 മില്യണ്‍ ഡോളര്‍ കൈക്കൂലി പദ്ധതിയില്‍ അവര്‍ പങ്കാളിയാണെന്ന് ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തില്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, മറ്റ് കൂട്ടാളികള്‍ എന്നിവരെ പരാമര്‍ശിച്ചു. ആരോപണങ്ങളില്‍ സെക്യൂരിറ്റികളും വയര്‍ തട്ടിപ്പും ഉള്‍പ്പെടുന്നു, വ്യാപകമായ കൈക്കൂലിയില്‍ ഏര്‍പ്പെടുന്നതിനിടയില്‍ അവരുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുഎസ് നിക്ഷേപകരെ ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചു എന്ന അവകാശവാദവുമായി.
ആരോപണങ്ങള്‍ നിഷേധിച്ച് ബിസിനസ് ഗ്രൂപ്പ് രംഗത്തെത്തി. ”അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, എസ്ഇസി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിരാകരിക്കുന്നതുമാണ്,” ഗ്രൂപ്പ് പറഞ്ഞു.
]]>
എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ പരിക്കേല്‍ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാസംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി നടക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താനോ വിശുദ്ധി കളങ്കപ്പെടുത്താനോ ഒരു ഭരണകൂടവും തയ്യാറാ യിരുന്നില്ല. പവിത്രമായ പദവിയില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അപകടകരമായ ജനാധിപത്യക്കശാപ്പിനാണ് രാജ്യം തിങ്കളാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് തള്ളിയാണ് സെലക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്‍ന്ന് പേര് അന്തിമമാക്കിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അര്‍ധരാ ത്രിയില്‍ തിടുക്കത്തില്‍ നിയമിക്കേണ്ട പദവിയാണോ ഇലക്ഷന്‍ കമ്മിഷന്റേതെന്ന് കേന്ദ്രം ആലോചിക്കേണ്ടിയിരുന്നു. ഇത്തരത്തിലൊരു നിയമനം നടത്തിയതുവഴി നമ്മുടെ ഭരണഘടനയുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകളുടെയും ആത്മാവിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിടുക്കപ്പെട്ട് അര്‍ധരാത്രിയില്‍ പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റിയുടെ ഘടന എങ്ങനെയായിരിക്കണമെന്ന വിഷയം സുപ്രിം കോടതി പരിഗണിക്കാനിരിക്കേയാണ് എന്നതുപോലും ഗൗനിക്കാതെയാണ് സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അടങ്ങുന്ന കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്ത് ഉടനടി പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷ നെ സര്‍ക്കാരിന്റെ ഒരു വകുപ്പു മാത്രമാക്കി മാറ്റാനും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ബി.ജെ.പിയുടെ നീക്കത്തിന്റ വലിയ വില നല്‍കേണ്ടി വരും. ഇപ്പോള്‍തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇയ്യിടെ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു. ഇ.വി.എം മെഷിനുകളെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ നിയമനവും പക്ഷപാതപരമാകുന്നത് ഭൂഷണമല്ല. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനകമ്മിറ്റിയിലെ മുന്നില്‍ രണ്ടു വോട്ടും കേന്ദ്ര സര്‍ക്കാരിന്റേതാണെന്നതുതന്നെ നിയമന പ്രക്രിയയിലെ വലിയ വീഴ്ചയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഗൗരവകരമായ അധികാരങ്ങളുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ സുപ്രിംകോടതിയെ മറികടന്ന് സര്‍ക്കാര്‍ നിയമിക്കുന്നത് അംഗീകരിക്കാനാകില്ല, അത് ജനാധിപത്യപരവുമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നത് രാജ്യത്തെ ദുര്‍ബലപ്പെടുത്തും.
]]>
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടെത്താനുള്ള യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ വിയോജന കുറിപ്പാണ് എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എക്സിക്യൂട്ടീവ് ഇടപെടലുകള്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതേസമയം സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യേണ്ടത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ കടമയാണ് എന്നും രാഹുല്‍ ഗാന്ധി കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മോദി സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും, സെലക്ഷന്‍ പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അര്‍ദ്ധരാത്രിയില്‍ തീരുമാനമെടുത്തത് അനാദരവും മര്യാദകേടുമാണ്,- രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.
]]>
അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കും എന്ന തത്വമനുസരിച്ചാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് ഇനിയും തുടരും. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന്‍ ഗ്രൂപ്പ് വ്യക്തമാക്കി.
വികടന്റെ ഡിജിറ്റല്‍ മാസികയായ വികടന്‍ പ്ലസ് ഫെബ്രുവരി പത്തിനാണ് നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. അനധികൃത ഇന്ത്യക്കാരെ കയ്യാമംവെച്ച് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന വിഷയവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കാണിച്ച് കൊണ്ടായിരുന്നു കാര്‍ട്ടൂണ്‍.
എന്നാല്‍ വികടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍, പാര്‍ലമെന്ററി കാര്യ സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. വികടനില്‍ പ്രത്യക്ഷപ്പെട്ട അഞ്ച് കാര്‍ട്ടൂണുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കി. തമിഴ്നാട്ടിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് വികടന്‍ ഗ്രൂപ്പ്. മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് മുമ്പും നിരവധി കാര്‍ട്ടൂണുകള്‍ വികടന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
]]>