ന്യൂനപക്ഷ സംരക്ഷകരായി സി.പി.എമ്മും ഭൂരിപക്ഷത്തിന്റെ സ്വന്തം ആളുകളെന്ന നിലയില്‍ ബി.ജെ.പിയും രംഗത്തെത്തുകയാണ് ഇവിടെ. പൂരം അലങ്കോലമായത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദലിത് വിഭാഗങ്ങൾക്ക് ഭരണഘടനാദത്തമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് നിദാനമെന്ന് ഭരണഘടന ഊന്നിപ്പറയുമ്പോഴാണ് സാമ്പത്തിക...
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിലൂടെ സിപ്പ് ലൈനില്‍ കയറി ധൈര്യപൂര്‍വം ജീവന് രക്ഷിച്ച നീലഗിരി ജില്ലയിലെ നഴ്സ് സബീനയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കല്പന ചൗള പുരസ്കാരം നല്കി ആദരിച്ചു. മുസ്ലിം ലീഗ് നടത്തുന്ന...
നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
താനുമായി ദീര്‍ഘകാലത്തെ ഊഷ്മളമായ ആത്മബന്ധമുള്ള ഒരു പൊതുപ്രവര്‍ത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കേണ്ട പാര്‍ട്ടി പൊതുപരിപാടികള്‍ മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
ക്വാര്‍ട്ടേര്‍സിലേക്ക് താമസം മാറുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും ഷാജിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സംഘം നല്‍കും.
രാജ്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച ഏറെ പ്രതീക്ഷകളുയർത്തുന്ന ദിശാസൂചിക കൂടിയാണിത്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ദുരന്തത്തിന് ഇരയായവരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനും ക്യാമ്പുകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചത്.
സർക്കാർ സ്ഥാപനങ്ങളിൽ മുഴുവനും ഇത്തരത്തിലുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചു തങ്ങളുടെ ഇഷ്ടതാല്പര്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഈ നീക്കത്തെ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.