india6 months ago
വീണ്ടും ആൾക്കൂട്ടക്കൊല; യു.പിയിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
ഉത്തര്‍പ്രദേശിലെ ജലാലബാദില് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില് ജോലികള്‍ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കൊലയാളികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.