ലക്നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര് മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് മരിച്ചത്....
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. മുപ്പതോളം കര്‍ഷക തൊഴിലാളികളാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്....
ആലപ്പുഴ: കൈനകരിയില്‍ പിഞ്ചുകുഞ്ഞ് ഹൗസ്ബോട്ടില്‍ നിന്ന് വീണുമരിച്ചു. രണ്ടു വയസുളള കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വിനോദയാത്രക്ക് എത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ട് മരിച്ചത്.
പട്ന: വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകന് അര്‍ജിത്ത് ശാശ്വന്ത് അറസ്റ്റില്‍. ബീഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത് ഹര്‍ജി കോടതിയില്‍...
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച കൊല്ലപ്പെട്ട രാജേഷിന്റെ മരണത്തില്‍ പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് വിദേശത്തുനിന്നാണെന്നുള്ള...
ബാംഗളൂരു: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റില്‍. ബാംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റുചെയ്തത്. കടുത്ത ബി.ജെ.പി...
കോട്ടയം: കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷിനെയാണ്(37) രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര് ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടനെന്നയാള്‍ക്കും പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...
മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന് ആണ് സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ(18) കുത്തിക്കൊന്നത്. വിദ്യാഭ്യാസം കുറവായ അമിറിനോട്...
അരീക്കോട്: മലപ്പുറം അരീക്കോട്ട് വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊന്ന സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ്. അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്കല്‍ രാജനാണ് മകളായ ആതിരയെ കുത്തിക്കൊന്നത്. ആതിരയുടെ വിവാഹം ഇന്നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി വിവാഹവുമായി...