വയനാട്: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബത്തേരി മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭയെയും മകന് ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്....
എറണാകുളം: പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. പ്രസാദിന്റെ...
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന് കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത...
ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ...
മലപ്പുറം: എടവണ്ണയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന് നിബിന് മുഹമ്മദാണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്....
വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ: അമ്മക്ക് അജാസിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ മൊഴി. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അമ്മ പറഞ്ഞതായി പ്രായപൂര്‍ത്തിയാകാത്ത മകന് പൊലീസിനോട് വെളിപ്പെടുത്തി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന്...
ഗുവാഹത്തി: അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു അസമിലെ ബി.ജെ.പിയുടെ ലോക്കല്‍ ഐ.ടി സെല്‍ സെക്രട്ടറി നിതുബോറ. പരാതിയില്‍ ബി.ജെ.പിക്കാരായ...
കൊല്ലം: പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസാണ് അപടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു....