ഇത് ഹിന്ദുത്വത്തെ വികലമാക്കുകയാണെന്നും ശിവജി മഹാരാജിന്റെ സ്വരാജ്യ ആദര്‍ശത്തെ അനാദരിക്കലുമാണെന്നും ശിവജിയും മറാത്തകളും 25 വര്‍ഷത്തോളം അടിച്ചമര്‍ത്തലിനെതിരെ പോരാടിയെന്നും ഒടുവില്‍ പരാജിത നായ ഔറംഗസേബിന്റെ അന്ത്യം മഹാരാഷ്ട്രയില്‍ തന്നെ സംഭവിച്ചുവെന്നും മുഖപത്രത്തില്‍ പറയുന്നു.
മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്.