ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല.
ഞാന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും എല്ലാദിവസവും നാല് മണിക്കൂര്‍ സഭയിലുണ്ടാകുമെന്നും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ലെന്നും ്എന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ്...
ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം അന്തരിച്ച പ്രമുഖര്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു....
അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കുള്ള നേതാക്കള്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുശോചന ്പ്രസംഗത്തിന് ശേഷം ഒരു മണിക്കൂത്തേക്ക് സഭ പിരിയും.
18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.
ജിഡിപിയുടെ തകര്‍ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റെത്.
തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സമ്മേളനം സമയമുള്‍പ്പെടെ വെട്ടിക്കുറക്കാന്‍ തീരുമാനമായിട്ടുണ്ട്.
യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ സഭകളില്‍ ഉന്നയിക്കാനും മറ്റു പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും...
സെപ്തംബര്‍ 14ന് മുതല്‍ ഒക്ടോബര്‍ 1 വരെ ചേരുന്ന 17 ദിവസത്തെ സഭാ സെക്ഷന്‍ മുതിര്‍ന്ന അംഗങ്ങളില്‍ ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലരും സെക്ഷനില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.