പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്‍ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്‍ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയത്.
വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലാണിത്. വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒയുടെ ഭാരവാഹികളുടെ ആധാര്‍ നമ്പറുകള്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതും പൊതുപ്രവര്‍ത്തകര്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നതാണ് വിദേശ സംഭാവന...
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര് അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ...
പ്രതിപക്ഷ ബെഞ്ചുകള്‍ ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്‍. ഇന്ന് ഉച്ചതിരിഞ്ഞി ചേരുന്ന ലോക്സഭാ സമ്മേളനത്തെയും കോണ്‍ഗ്രസ് ബഹിഷ്കരിക്കാന്‍ സാധ്യതയുണ്ട്.
കാര്‍ഷിക വിഷയത്തിലെ മൂന്നാമത്തെ ബില്ലും കേന്ദ്ര സര്‍ക്കാര്‍ നാളെ പാസാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാജ്യസഭാ എംപിമാര്‍ക്ക് നാളെ സഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം...
കാര്‍ഷിക സംബന്ധിയായ ബില്ലുകള്‍ സംബന്ധിച്ച വോട്ടെടുപ്പിനിടെ രാജ്യസഭയില്‍ പ്രതിഷേധം സൃഷ്ടിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ സാധ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് ഇന്ത്യ ടുഡേ സൂചിപ്പിക്കുന്നു. യോഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് സിംഗ്, കേന്ദ്രമന്ത്രി...
വന്‍ പരാജയമായ മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ചാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പാര്‍ലമെന്റില്‍ ഉയരുന്ന മിക്കവാറും ചോദ്യങ്ങളോടും ഈ സര്‍ക്കാറിന് ലജ്ജയില്ലാത്ത ഒറ്റ ഉത്തരം...
നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.
ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.