ഇതെല്ലാം കൂടി നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. കാറ്റാടിയില്‍ നിന്ന് ഓക്സിജനും വെള്ളവും വേര്‍തിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര സര്‍ക്കാറിലെ പ്രമുഖരുടെ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന് മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി...
നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്‍ശനവുനായി മുതിര്‍ന്ന തൃണമൂല്‍ (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്‍ അവസാനിപ്പിക്കും,...
കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ,...
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്. 'ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക' എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം.
വാക്കുകളിലും പ്രവൃത്തികളിലും ഭിന്നതയുള്ള മോദി സര്‍ക്കാരിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടതായി, രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക ബില്ലില്‍ പ്രധാനമനന്ത്രി മോദി കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നായിലാണ് ട്വീറ്ററിലൂടെ രാഹുലിന്റെ മറുപടി.
മോദി സര്‍ക്കാരിന്റെ പ്രതീക്ഷയില്ലാത്ത സാമ്പത്തിക നയങ്ങളുടെയും ജിഡിപിയിലെ പ്രശ്നങ്ങളേയും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിന് പിന്നാലെ എന്നോണമായിരുന്നു തരൂരിന്റെ പരിഹാസം.
'രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,'