MK MUNEER – Chandrika Daily https://www.chandrikadaily.com Mon, 21 Apr 2025 15:23:29 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg MK MUNEER – Chandrika Daily https://www.chandrikadaily.com 32 32 ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍ https://www.chandrikadaily.com/pope-francis-world-leader-concerned-with-human-suffering-mk-munir.html https://www.chandrikadaily.com/pope-francis-world-leader-concerned-with-human-suffering-mk-munir.html#respond Mon, 21 Apr 2025 15:23:29 +0000 https://www.chandrikadaily.com/?p=338858 കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/pope-francis-world-leader-concerned-with-human-suffering-mk-munir.html/feed 0
ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും പ്രഭാഷണങ്ങളും മാത്രം: ഡോ: എം.കെ മുനീർ https://www.chandrikadaily.com/left-government-has-only-conferences-and-lectures-to-give-to-expatriates-dr-mk-munir.html https://www.chandrikadaily.com/left-government-has-only-conferences-and-lectures-to-give-to-expatriates-dr-mk-munir.html#respond Thu, 13 Feb 2025 18:11:50 +0000 https://www.chandrikadaily.com/?p=329799 തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സെക്രട്ടറിയേറ്റ് നടയില്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സഹന സമരം വേറിട്ടൊരനുഭവമായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.
തിരിച്ചു വന്ന മുതിര്‍ന്നു പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു എന്ന പ്രമേയവുമായി സംഘടിപ്പിച്ച സമരം മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ:എം.കെ മുനീര്‍ ഉല്‍ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ സര്‍ക്കാര്‍ മാത്രമായി മാറിയെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. പിണറായി പ്രവാസികളുടെ താല്പര്യങ്ങള്‍ക്കെതിരാണ്. സമ്മേളനങ്ങളും പ്രഭാഷണവുമാണ് മാത്രമാണ് അവര്‍ക്ക് പ്രവാസികള്‍ക്ക് നല്‍കാനുള്ളത്. വിദേശ നാടുകള്‍ നടത്തിയ പ്രസംഗത്തിന്റെ കിളിപ്പുകള്‍ ഞങ്ങള്‍ മറന്നിട്ടില്ല. അവ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ മുമ്പില്‍ യാചിക്കേണ്ടി വരുമായിരുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

മുതിര്‍ന്ന പ്രവാസികളുടെ പെന്‍ഷന്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കണം. അവ ഒരു പ്രത്യേക പെന്‍ഷന്‍ പദ്ധതി ആയി മാറ്റാന്‍ സര്‍ക്കാറിന് കഴിയണമെന്നും മുനീര്‍ പറഞ്ഞു. പ്രവാസികളുടെ ആരോഗ്യം നഷ്ടപ്പെട്ടത് ഈ നാടിനെ കെട്ടിപ്പടുക്കുന്നതിന് വിദേശ നാണ്യം നേടിത്തരുന്നതിന് വേണ്ടി ജീവിതം ഹോമിച്ചതുകൊണ്ടാണ് .ആദ്യകാല പ്രവാസികളില്‍ ഭൂരിഭാഗവും ഇന്ന് മാരകമായ രോഗങ്ങള്‍ക്ക് അടിമകളാണ്. അവര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് പഞ്ചായത്തുകളില്‍ ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് സര്‍ക്കാറിന്റെ കോഡിനേഷന്‍ കമ്മിറ്റിയില്‍ ഒരു തീരുമാനമെടുത്താല്‍ മാത്രം മതിയാകും. പക്ഷേ ഗവണ്‍മെന്റ് അത് ചെയ്യുന്നില്ല. തിരിച്ചുവന്ന് പ്രവാസികളോട് നീതി നിര്‍വഹിക്കാത്ത ഒരു ഗവണ്‍മെന്റാണ് കേരളത്തിലുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അവരുടെ കാര്യം വരും കാലങ്ങളില്‍ ഞങ്ങള്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു .പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എന്‍ ഷംസുദ്ധീന്‍ എം.എല്‍ എ ഉബൈദുള്ള എംഎല്‍എ, കെ. ആബിദ് ഹുസയിന്‍ തങ്ങള്‍ എം.എല്‍ എ അഡ്വ: എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് എം. റഹ്‌മത്തുള്ള
കാപ്പില്‍ മുഹമ്മദ് പാഷ കെ സി അഹമ്മദ് പി എം കെ കാഞ്ഞിയോ പി എം എ ജലീല്‍ ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍ മുസ്തഫ കെ കെഅലി ശുഹൈബ് അബ്ദുല്ലക്കോയ എന്‍ പി ഷംസുദ്ദീന്‍ സലാം വളാഞ്ചേരി കലാപ്രേമി മാഹിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും നെല്ലനാട് ഷാജഹാന്‍ നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ സിപിവി അബ്ദുല്ല, ടി എച്ച് കുഞ്ഞാലി ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂര്‍, മുഹ്‌സിന്‍ എം ബ്രൈറ്റ്, സി. മുഹമ്മതലി ടി.എസ് ഷാജി, കാദര്‍ ഹാജി ചെങ്കള, യു.പി.അബ്ദുറഹ്‌മാന്‍, പി.കെ മജീദ് ഹാജി, സൈഫുദ്ദീന്‍ വലിയകത്ത് , പി.കെ മൂസ , എം.എ സക്കീര്‍ ഹാജി,നാസര്‍ കുറുമ്പല്ലൂര്‍, മുഹമ്മത് വളഞ്ചുഴി , ആലംകോട് ഹസ്സന്‍ പി. ഇബ്രാഹീം ഹാജി, റിയാസ് അല്‍ ഫൗസ്, കുമ്മാളില്‍ മുഹമ്മദ്, യൂസുഫ് പടിയത്ത്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി ക്ഷേമനിധിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി മുതിര്‍ന്ന പ്രവാസികള്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രവാസികള്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുക ത്രിതല പഞ്ചായത്ത് പദ്ധതികളില്‍ നിശ്ചിത ശതമാനം തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കുക, ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കായി സ്ഥിരം സമിതികള്‍ രൂപീകരിക്കുക.പ്രവാസി ക്ഷേമനിധിയില്‍ നിന്നും നല്‍കുന്ന ചികിത്സ , വിദ്യാഭ്യാസം, മരണം തുടങ്ങി വക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

]]>
https://www.chandrikadaily.com/left-government-has-only-conferences-and-lectures-to-give-to-expatriates-dr-mk-munir.html/feed 0
‘വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം, പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ കൈമാറണം’: എം.കെ മുനീര്‍ https://www.chandrikadaily.com/communal-obsessed-cpm-should-hand-over-party-offices-to-rss-to-run-branch-mk-munir.html https://www.chandrikadaily.com/communal-obsessed-cpm-should-hand-over-party-offices-to-rss-to-run-branch-mk-munir.html#respond Sun, 24 Nov 2024 14:54:04 +0000 https://www.chandrikadaily.com/?p=318830 കോഴിക്കോട്: അടിസ്ഥാന വര്‍ഗത്തെയും നയ നിലപാടുകളും കയ്യൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സി.പി.എമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സി.പി.എം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍.എസ്.എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സി.പി.എം രീതി. സി.പി.എമ്മിനെ പി്ന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.
മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/communal-obsessed-cpm-should-hand-over-party-offices-to-rss-to-run-branch-mk-munir.html/feed 0
‘വടകരയില്‍ വര്‍ഗീയത കളിച്ചത് സിപിഎം’: എം.കെ മുനീര്‍ https://www.chandrikadaily.com/cpm-played-communalism-in-vadakara-mk-munir.html https://www.chandrikadaily.com/cpm-played-communalism-in-vadakara-mk-munir.html#respond Wed, 01 May 2024 10:05:23 +0000 https://www.chandrikadaily.com/?p=296517 വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിൽ വന്നിറങ്ങിയ മുതൽ ഈ അക്രമണമുണ്ടായി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ വർഗീയമായാണ് യു.ഡി.എഫ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. -അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും എം.കെ മുനീർ ആവശ്യപ്പെട്ടു. ജാവഡേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/cpm-played-communalism-in-vadakara-mk-munir.html/feed 0
കെ.എം ഷാജിക്കെതിരായ കേസ് അംഗീകരിക്കാനാവില്ല: ഡോ. എം.കെ മുനീര്‍ https://www.chandrikadaily.com/the-case-against-km-shaji-cannot-be-accepted-dr-mk-munir.html https://www.chandrikadaily.com/the-case-against-km-shaji-cannot-be-accepted-dr-mk-munir.html#respond Sun, 24 Sep 2023 11:49:29 +0000 https://www.chandrikadaily.com/?p=276079 ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്പവും വ്യത്യസ്തമല്ലെന്ന് ഡോ. എം.കെ മുനീര്‍. കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ െ്രെകംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരല്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മിഷനുകള്‍ ഉന്നത സിപിഎം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമര്‍ശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേള്‍വിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി.

വിജയ രാഘവന്‍ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീര്‍ണ്ണിച്ച പ്രയോഗങ്ങള്‍ പരസ്യമായി പറഞ്ഞപ്പോള്‍ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എംഎം മണി അഭിമാനപൂര്‍വ്വം ജൈത്രയാത്ര തുടരുന്നു.! വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരര്‍ത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മിഷന്‍ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണിപ്പോള്‍. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങള്‍ നല്‍കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ ഗ്യാങ്‌സും.നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സി പി എമ്മിന്റെ അധികാര ധാര്‍ഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മാത്യു കുഴല്‍നാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി പിഎമ്മില്‍ നിന്നും നേരിട്ട ആക്രമണങ്ങള്‍ അവര്‍ക്ക് അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു.ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം.വി.ടി.ബല്‍റാം സി പിഎമ്മിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടേയും ദൗത്യം ജനങ്ങള്‍ക്ക് വേണ്ടി നിര്‍വ്വഹിച്ചതിനാണ് ഏറ്റവുമൊടുവില്‍,വി ഡി സതീശനും കെ സുധാകരനുമെതിരെ കേസ്സെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നല്‍കുന്ന സി പി എമ്മിനേയും നയിക്കുന്ന ചേതോവികാരം.ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?. അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്;എന്നിരിക്കേ,ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലര്‍ത്തി അവതരിപ്പിക്കുകയാണ്. ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്.അങ്ങനെയാണ് സമൂഹം കാണുന്നത്.അവിടെ ലിംഗ വ്യതിരിക്തതകള്‍ പ്രസക്തമാണെന്ന് തോന്നുന്നില്ല.അതത് വകുപ്പുകളുടെ വീഴ്ചകള്‍ വിമര്‍ശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമര്‍ശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂള്‍ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..? മുനീര്‍ ചോദിച്ചു.

]]>
https://www.chandrikadaily.com/the-case-against-km-shaji-cannot-be-accepted-dr-mk-munir.html/feed 0
പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യയുടെ വല്യുമ്മ സഫിയ അന്തരിച്ചു https://www.chandrikadaily.com/deputy-leader-of-opposition-mk-munir-his-wifes-grandmother-safia-passed-away.html https://www.chandrikadaily.com/deputy-leader-of-opposition-mk-munir-his-wifes-grandmother-safia-passed-away.html#respond Fri, 01 Sep 2023 11:57:55 +0000 https://www.chandrikadaily.com/?p=272493 കണ്ണൂര്‍: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസ വിനീതയുടെ വല്യൂമ്മ തായത്തെരു പൊറ്റച്ചിലകത്ത് തോട്ടത്തില്‍ സഫിയ (88) അന്തരിച്ചു. മയ്യിത്ത് സിറ്റി ജുമാ മസ്ജിദ് ഖബസ്ഥാനില്‍ ഖബറടക്കി. പരേതരായ പൂക്കുണ്ടില്‍ അബ്ദുറഹ്മാന്‍ കുട്ടിയുടെയും പൊറ്റച്ചിലകത്ത് തോട്ടത്തില്‍ നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: ഒ.സി അബ്ദുല്ല. മക്കള്‍: റംല, അബ്ദുല്‍ ഗഫൂര്‍, സൗദ, റസിയ, ഹാഷിര്‍, നസീര്‍ (ഇരുവരും സെന്‍സി, കണ്ണൂര്‍), പരേതനായ അബ്ദുല്‍ റഷീദ് (തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ്, കോഴിക്കോട്).

മരുമക്കള്‍: സി.എന്‍ അബ്ദുല്‍ റസാഖ്, എം.കെ ഉമ്മര്‍, കെ അസ്മ, പി.പി റസിയ ഒ താഹിറ, പരേതനായ സി ബഷീര്‍. സഹോദരങ്ങള്‍: പി.ടി അബ്ദുല്‍ സത്താര്‍ (ദി ന്യൂ സ്റ്റോര്‍, കണ്ണൂര്‍), ആയിഷബി.

]]>
https://www.chandrikadaily.com/deputy-leader-of-opposition-mk-munir-his-wifes-grandmother-safia-passed-away.html/feed 0
ഏക സിവില്‍ കോഡ്: സെമിനാര്‍ നടത്തി സി.പി.എം മതസംഘടനകളെ അവഹേളിച്ചെന്ന് എം.കെ മുനീര്‍ https://www.chandrikadaily.com/single-civil-code-mk-munir-says-cpm-insulted-religious-organizations-by-holding-seminar.html https://www.chandrikadaily.com/single-civil-code-mk-munir-says-cpm-insulted-religious-organizations-by-holding-seminar.html#respond Mon, 17 Jul 2023 07:13:27 +0000 https://www.chandrikadaily.com/?p=265023 ഏക സിവില്‍ കോഡിനെതിരെ സെമിനാര്‍ നടത്തി സി.പി.എം മതസംഘടനകളെ അവഹേളിച്ചു എന്ന് എം.കെ മുനീര്‍ എം.എല്‍.എ. ഏക സിവില്‍ കോഡില്‍ ഒരു നിലപാടും വ്യക്തി നിയമത്തില്‍ മറ്റൊരു നിലപാടും സ്വീകരിച്ച് സി.പി.എമ്മിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും. ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ ആദ്യം അപകടത്തില്‍പ്പെടുന്നത് വ്യക്തി നിയമമാണ്. മതസംഘടനാ നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു എന്ന് കരുതി അവര്‍ സി.പി.എമ്മിന് ഒപ്പമാണെന്ന് പറയുന്നത് ശരിയല്ലെന്നും സെമിനാര്‍ പ്രഹസനമായിരുന്നു എന്നും എം.കെ മുനീര്‍ പറഞ്ഞു.

 

 

 

 

 

 

 

 

]]>
https://www.chandrikadaily.com/single-civil-code-mk-munir-says-cpm-insulted-religious-organizations-by-holding-seminar.html/feed 0
ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നു കരുതേണ്ട, പോരാട്ടം തുടരും: എം.കെ മൂനീര്‍ https://www.chandrikadaily.com/dont-think-that-democratic-struggles-can-be-eliminated-the-struggle-will-continue-mk-muneer.html https://www.chandrikadaily.com/dont-think-that-democratic-struggles-can-be-eliminated-the-struggle-will-continue-mk-muneer.html#respond Sun, 25 Jun 2023 13:49:21 +0000 https://www.chandrikadaily.com/?p=261378 പ്ലസ് വണ്‍ സീറ്റ് ആവശ്യപ്പെട്ട് കൊയ്‌ലാണ്ടിയില്‍ സമരം ചെയ്ത എംസ്എഫ് പ്രവര്‍ത്തകരെ പെലീസ് കൈകാര്യം ചെയ്ത രീതിയില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മൂനീര്‍. ഫേസ്ബുക്കുലൂടെയാണ് അദ്ദേഹം പ്രതികരണം അറിയച്ചത്.

സമരം ചെയ്ത കുട്ടികളെ കൈ വിലങ്ങു വെക്കാന്‍ അവരുടെ കയ്യില്‍ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സെര്‍ട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നും അല്ല ഉള്ളത് , അവകാശ സമര പോരാട്ടങ്ങളില്‍ നിരന്തരം പൊരുതാനുള്ള ഇച്ഛാ ശക്തിയാണ്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്ലസ്ടു സീറ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ
കൈ വിലങ്ങു വെച്ച് അറസ്റ്റ് ചെയ്യുന്നു !

സംവരണം അട്ടിമറിച്ചു സീറ്റ് വാങ്ങി , വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടിയ വിദ്യക്ക് 13 ദിവസം സൗകര്യമൊരുക്കികൊടുത്തു
അവസാനം ഗതി കെട്ട് അറസ്റ്റ് ചെയ്യുമ്പോള്‍
കൈ വിലങ്ങു കണ്ടിരുന്നോ നിങ്ങള്‍ ?

ജനാധിപത്യപരമായ സമരങ്ങളെ നിഷ്‌കരുണം നേരിടുന്ന ഈ പോലീസ് നയം ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണോ എന്ന് ഇടതു പക്ഷ പ്രവര്‍ത്തകര്‍ പോലും ചിന്തിച്ചു പോവും !

സമരം ചെയ്ത കുട്ടികളെ കൈ വിലങ്ങു വെക്കാന്‍ അവരുടെ കയ്യില്‍ തട്ടിപ്പിലൂടെ ഉണ്ടാക്കിയ സെര്‍ട്ടിഫിക്കറ്റും തട്ടിക്കൂട്ട് ഡിഗ്രിയും ഒന്നും അല്ല ഉള്ളത് , അവകാശ സമര പോരാട്ടങ്ങളില്‍ നിരന്തരം പൊരുതാനുള്ള ഇച്ഛാ ശക്തിയാണ്

കേരള പോലീസ് ആയിരം ”വിദ്യകള്‍” കാണിച്ചാലും അതിലൊന്നും തളര്‍ന്നു പിന്മാറുന്നവരല്ല എം എസ് എഫ് പ്രവര്‍ത്തകര്‍

ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നു കരുതേണ്ട !
അവകാശ സമര വീഥിയില്‍ , ഉന്നത വിദ്യാഭ്യാസത്തിനു അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ അവസരമൊരുക്കുന്നത് വരെ പോരാട്ടം തുടരും

 

]]>
https://www.chandrikadaily.com/dont-think-that-democratic-struggles-can-be-eliminated-the-struggle-will-continue-mk-muneer.html/feed 0
‘എന്റെ പേരില്‍ ഒരു മുസ്‌ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല’ കെ.എം ഷാജിയുടെ വാക്കുകള്‍ നീതി പുലര്‍ത്തി; എം.കെ മുനീര്‍ എം.എല്‍.എ https://www.chandrikadaily.com/sskm-shajis-words-that-no-muslim-league-member-would-have-to-bow-his-head-in-my-name-did-justice-mk-munir-mla.html https://www.chandrikadaily.com/sskm-shajis-words-that-no-muslim-league-member-would-have-to-bow-his-head-in-my-name-did-justice-mk-munir-mla.html#respond Wed, 21 Jun 2023 09:18:26 +0000 https://www.chandrikadaily.com/?p=260557 പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെഎം ഷാജിയെ പ്രശംസിച്ച് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍. കെ.എം ഷാജിയുടെ പേരില്‍ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സര്‍ക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് എം കെ മുനീര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കള്ള കേസുകളുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാം എന്നുമുള്ള മോദി സ്‌റ്റൈല്‍ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തില്‍ വിലപ്പോയില്ലെന്നും എം.കെ മുനീര്‍ പറയുന്നു.

]]>
https://www.chandrikadaily.com/sskm-shajis-words-that-no-muslim-league-member-would-have-to-bow-his-head-in-my-name-did-justice-mk-munir-mla.html/feed 0
ഗുസ്തി താരങ്ങള്‍ ഡോ: എം. കെ മുനീറുമായി ചര്‍ച്ച നടത്തി https://www.chandrikadaily.com/wrestling-stars-dr-m-discussed-with-k-muneer.html https://www.chandrikadaily.com/wrestling-stars-dr-m-discussed-with-k-muneer.html#respond Thu, 18 May 2023 06:26:34 +0000 https://www.chandrikadaily.com/?p=254479 ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ: എം. കെ മുനീറുമായി ചര്‍ച്ച നടത്തി. വിനയ് പോഗട്ട്, ബജ്‌രംഗ് പൂനിയ, സംഗീത ഫോഗട്ട്,സോംവീര്‍ രത്തീ എന്നിവരാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ നിന്നുള്ള പിന്തുണ ഏറെ ആശാവഹമാണെന്ന് താരങ്ങള്‍ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ തെരുവില്‍ നീതിക്ക് വേണ്ടി പോരാടുന്ന കാഴ്ച ഏറെ ദുഃഖകരമാണെന്നും,സമരത്തിന് എല്ലാ വിധ പിന്തുണയും അര്‍പ്പിക്കുന്നതായും മുനീര്‍ പറഞ്ഞു. എം. എസ്. എഫ് ദേശീയ പ്രസിഡന്റ് പി. വി അഹ്മദ് സാജു, വൈസ് പ്രസിഡന്റ് ഖാസിം ഈനോളി, അസ്ഹറുദ്ധീന്‍.പി സംബന്ധിച്ചു.

]]>
https://www.chandrikadaily.com/wrestling-stars-dr-m-discussed-with-k-muneer.html/feed 0