കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് എന്നതിന് തെളിവ് നല്‍കാനായില്ലെന്നും കോടതി വിധിയില് വ്യക്തമാക്കിയിട്ടുണ്ട്. പണവും മൊബൈല് ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ നടപടികളും വാക്കും വ്യക്തമാക്കുന്നതായും കോടതി. ബിജെപി സംസ്ഥാന അധ്യക്ഷ്യന് കെ. സുരേന്ദ്രനെ കുറ്റനവിമുക്തമാക്കിയ കേസിലാണ് കോടതി വിധി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ 6 ബിജെപി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്.
പകരമായി രണ്ടരലക്ഷം രൂപയും മൊബൈല് ഫോണും സുന്ദരയ്ക്ക് നല്‍കി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര് വിടുതല് ഹരജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസില് നിന്ന് ഒഴിവാക്കിയത്.
]]>ജില്ലാ വൈസ് പ്രസിഡണ്ട് മഹ്മൂദ് ഹാജി പൈവളികയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന കൗൺസിൽ മീറ്റിൽ മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീർ ബേരിക്ക സ്വാഗതം പറഞ്ഞു, മണ്ഡലം ജനറൽ സെക്രട്ടറി ഡോ: ഇസ്മായിൽ മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം ബേരിക്ക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
മെംബർഷിപ്പ് ക്യാമ്പയിനിൽ അംഗത്വമെടുത്ത 1689 മെംബർമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 65 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. റിട്ടേണിംഗ് ഓഫീസർ ഹനീഫ ടി.ആർ നിരീക്ഷകൻമാരായ റഷീദ് ഹാജി, കെ. പി അബ്ബാസ് കളനാട് എന്നിവർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
ഭാരവാഹികളായി ഇബ്രാഹിം ബേരിക്ക പ്രസിഡണ്ടും സൈഫുദ്ദീൻ കെ.എം ജനറൽ സെക്രട്ടറിയും മൻസൂർ മർത്ത്യാ ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടുമാരായി അലി സാഗ്, സലാം പടലട്ക, യൂസഫ് ഷേണി, അമാൻ തലേക്കള, അഷ്‌ഫാഖ് കാറോട, മുഹമ്മദ് കളായി എന്നിവരെയും, സെക്രട്ടറിമാരായി മുനീർ ബേരിക്ക, അഷ്‌റഫ് ക്ലാസിക്, ഖാലിദ് കാണ്ടൽ, മൊയ്‌ദീൻ എൻ.ബി കണ്ണൂർ, റാസിഖ് മച്ചംപാടി, ശിഹാബ് പേരാൽ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്ക് ആശംസ അർപ്പിച്ചു കൊണ്ട് മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, മൻസൂർ മർത്ത്യ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ നേതാക്കൾ സംസാരിചു. പുതുതായി തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.
]]>മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും പ്രചരണ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു. 24, 25 തീയ്യതികളിൽ മൈക്ക് അനൗൺസ്‌മെന്റ് വാഹന പ്രചാരണം നടക്കും. ഒരുങ്ങളുടെ പുരോഗതി വിലയിരുത്താൻ വേണ്ടി ഇന്നലെ മഞ്ചേശ്വരം യതീംഖാന ഓഫീസിൽ ചേർന്ന യോഗം സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഉൽഘാടനം ചെയ്തു. ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. മൊയ്‌ദീൻ കുഞ്ഞി പ്രിയ, സയ്യിദ് ഹാജി, മൂസ്സ ഹാജി,……. തുടങ്ങിയവർ സംബന്ധിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ മുജീബ് തളങ്കര സ്വാഗതം പറഞ്ഞു.
]]>മഞ്ചേശ്വരം എം.എല്.എയായിരുന്ന പി.ബി അബ്ദുള് റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്.
അബ്ദുള് റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. തെരഞ്ഞെടുപ്പില് മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില് കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. കേസില് 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.
]]>അഹ്മദ് കുഞ്ഞിയോട് ജൂണ് 15ന് കോടതിയില് ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഹ്മ്ദ് കുഞ്ഞിയെക്കൂടാതെ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന് വാദിച്ച അനസിനും സമന്‍സ് കിട്ടിയിട്ടുണ്ട്. ഇതേ നാട്ടുകാരനായ അനസ് ഇതുവരെ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ പേരു വന്ന കാലംമുതല് വോട്ട് ചെയ്യാന് തുടങ്ങിയതാണെന്നും മരണം വരെ വോട്ട് ചെയ്യുമെന്നും അഹ്മദ് കുഞ്ഞി സുരേന്ദ്രനുള്ള മറുപടിയായി പറഞ്ഞു.
മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. മരിച്ചവരും വിദേശത്തുള്ളവരും വോട്ട് ചെയ്‌തെന്നും അതിനാല് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
]]>