ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആരെങ്കിലും വീഴ്ച കാണിച്ചിട്ടുണ്ടെങ്കിൽ പദവിയോ റാങ്കോ സ്ഥാനമോ കണക്കിലെടുക്കാതെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ് മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിർദ്ദേശം നൽകി.
സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും റാലി സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസും...
ബി.ജെ.പി - സംഘപരിവാർ മനസും പ്രവർത്തനവും ക്രൂരമായ നിസംഗതയും ഈ രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റുകളുടെ ഏറ്റവും ഒടുവിലെ നടുക്കുന്ന ഉദാഹരണമാകുകയാണ് മണിപുർ.എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്. മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷം ഇന്നലെ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്
മണിപ്പുരിൽ അക്രമിസംഘം കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടുകൂടിയാണ് പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത്.