2016 മാര്‍ച്ച് 12നാണ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലില് വെച്ച് നടന്ന ചടങ്ങില് നടത്തിയ പ്രസംഗത്തില് സിന്ധുസൂര്യകുമാറിനെതിരെ മേജര് രവി ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത്. ഈ സംഭവമാണ് കേസിനിടയാക്കിയത്.
മുന് സൈനിക ഉദ്യോഗസ്ഥനെന്ന നിലയിലും ഒരു സെലിബ്രിറ്റി എന്ന നിലയിലും മേജര് രവിയുടെ പ്രസംഗവും വാക്കുകളും പൊതുജനങ്ങള് മുഖവിലക്കെടുക്കുമെന്നതിനാണ് ഇക്കാര്യത്തില് ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിരപരാധിയാണെങ്കില് വിചാരണയിലൂടെയാണ് അദ്ദേഹം അത് തെളിയിക്കേണ്ടതെന്നും വിചാരണയില് നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
എന്നാല് പ്രസംഗത്തിന്റെ പേരില് മേജര് രവിക്കെതിരെ അപകീര്‍ത്തി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നുകൊണ്ടാണ് അപകീര്‍ത്തി കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അപകീര്‍ത്തി കേസ് റദ്ദാക്കിയത്.
അതേസമയം കഴിഞ്ഞ ദിവസം മേജര് രവിക്കെതിരെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസും ഇന്നലെ രജിസ്റ്റര് ചെയ്തിട്ടുണ്ട്. സെക്യുരിറ്റി കരാര്‍ ഉറപ്പുനല്‍കി പണം തട്ടിയെന്ന പേരിലാണ് മേജര് രവിയടക്കം 3 പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില് നിന്ന് 12.48 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജൂഡീഷ്യല് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ല വകുപ്പുകള് പ്രകാരം കേസെടുത്തിരിക്കുന്നത്.
മേജര് രവി ഉള്‍പ്പടെയുള്ള പ്രതികളുടെ ഉടമസ്ഥതതയുള്ള സ്ഥാപനം പരാതി നല്‍കിയ ധനകാര്യ സ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 2022ലാണ് പ്രതികള് പണം കൈപറ്റിയത്. എന്നാല് പിന്നീട് ധാരണ പ്രകാരമുള്ള സേവനം നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതിയിലുള്ളത്.
]]>ഈയടുത്ത കാലത്ത് മിസ്റ്റര് അടൂര് ഗോപാലകൃഷ്ണന് കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില് മൂന്ന് കാര്യങ്ങള്…
കൃത്യമായി ചില ചോദ്യങ്ങള് എനിക്ക് ചോദിക്കാനുണ്ട്.
നമ്പര് വണ്‍,
താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല് താങ്കള് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള് നൂറിലധികം ദിവസം തിയേറ്ററുകളില് നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള് മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില് പോയി സിനിമകള് കാണണം. താങ്കളുടെ സിനിമകള് ആരും സ്വന്തം കാശു മുടക്കി തിയേറ്ററില് പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള് കാണാന് കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
രണ്ടാമതായി,
താങ്കള് ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില് നടക്കുന്നത് കാണാന് ശ്രമിക്കുക. ഒരു വ്യുീരൃശലേ ആയി തരം താഴരുത്.
കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള് സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില് സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര് അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന് സാധിക്കില്ല എന്നതിന്റെ പേരില്, ഒരാളെയും ഇതുപോലെ അവഹേളിക്കാന് ശ്രമിക്കരുത്.
അതുപോലെ കെ ആര് നാരായണന് അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള് പബ്ലിക്കില് വിളമ്പുന്നതിനു മുന്നേ, താങ്കള് ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…
ഇനി ഞാന് പറയാന് പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…
മേജര്‍രവി ഫെയ്‌സ് ബുക്കില് കുറിച്ച്
]]>
മോഹന്‍ലാലിനൊപ്പം ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തിലുണ്ടായിരുന്നു. മോഹന്‍ലാല്‍ ബി.ജെ.പി അനുകൂല നിലപാടുകള് കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള് പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളില് ബി.ജെ.പി അനുകൂല നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നത്. ആര്.എസ്.എസ് അനുകൂലിയായ മേജര് രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും വലതുപാളയത്തിലേക്ക് അടുപ്പിച്ചിതെന്നാണ് സോഷ്യല് മീഡിയയില് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ചകള്‍.
സിനിമാ മേഖലയിലെ പ്രമുഖകരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ബി.ജെ.പിക്ക് സ്വീകാര്യത ഉണ്ടാക്കുക എന്ന ആര്.എസ്.എസിന്റെ അജണ്ടയുടെ ഭാഗമായാണ് ഇത്തരം നീക്കമെന്നും വിലയിരുത്തലുണ്ട്.
]]>താന് പറഞ്ഞ കാര്യങ്ങള് ഇത്ര വിഷയമാക്കേണ്ട ആവശ്യമില്ലെന്നും മേജര് രവി ന്യായീകരിച്ചു. ഹിന്ദുക്കളെ ഉണരൂ എന്ന് കവലപ്രസംഗം നടത്തുകയായിരുന്നില്ല താന്.
കലാപാഹ്വാനമാണെങ്കില് സഖാക്കളെ സംഘടിപ്പിക്കാന് പറഞ്ഞതും യുദ്ധാഹ്വാനമല്ലെ എന്നും മേജര് രവി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ആ ഓഡിയോ ക്ലിപ്പില് എന്താണ് ഇത്ര വലിയ വിഷയമാക്കാനുള്ളത് എന്നു എനിക്ക് മനസ്സിലാകുന്നില്ല. വീട്ടില് ഭാര്യയുമായും മക്കളുമായും എല്ലാ കാര്യങ്ങളും ഞാന്‍ ചര്‍ച്ച ചെയ്യാറുളളതാണ്.
ഗ്രൂപ്പില് പലവിധ തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തില് ഹിന്ദുക്കള് നേരിടുന്ന പ്രശ്‌നങ്ങളും കടന്നുവന്നിട്ടുണ്ട്.
പുറത്തു വന്ന ശബ്ദരേഖയില് എന്താണ് ഇത്ര വിഷയമാകാനുള്ളത്. ഞാന് പറഞ്ഞത് ഇതാണ്: എന്നെ എന്തിനാണ് നിങ്ങള് വിളിക്കുന്നത്. ഞാന് മുന്നിലേക്ക് വരണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള് വേണമെങ്കില് നിങ്ങളായിട്ട് സംസാരിക്കണം.
അമ്പലത്തിന്റെ വിഷയം തന്നെ ആണെങ്കില് അവിടെ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും വേണ്ടി സംസാരിക്കാന് ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വരില്ലല്ലോ.
ഹിന്ദുക്കള് തന്നെ വേണം ആ ഒരു പശ്ചാത്തലത്തിലാണ്, അവകാശം നേടിയെടുക്കണമെങ്കില് ഹിന്ദുക്കള് ഉണരണം. അതിന് മേജര് രവി മുന്നില്‍ നില്‍ക്കണ്ട കാര്യമില്ല എന്നാണു പറഞ്ഞത്. കലാപാഹ്വാനമാണെങ്കില് സഖാക്കളെ സംഘടിപ്പിക്കാന് പറഞ്ഞതും യുദ്ധാഹ്വാനമല്ലെന്നും മേജര് രവി ചോദിച്ചു.
]]>ആര്.എസ്.എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍രവി നടത്തിയ കലാപാഹ്വാന പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഹിന്ദുക്കള് ഉണരണമെന്നും കലാപത്തിന് തയ്യാറെടുക്കണമെന്നുമായിരുന്നു ആഹ്വാനം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില് കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയര്‍ന്നത്. സംവിധാകന്‍ എം.എ നിഷാദും മേജര്‍രവിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ് മേജര് രവി കാര്‍ക്കിച്ച് തുപ്പിയതെന്ന് നിഷാദ് പറഞ്ഞു. ഈ മനസ്സുമായിട്ടാണല്ലോ നിങ്ങള് രാജ്യത്തേ സേവിച്ചതെന്നറിയുമ്പോള് ഉണ്ടാകുന്ന ഞെട്ടല് ചിന്തിക്കാവുന്നതിനപ്പുറമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില് അദ്ദേഹം പറഞ്ഞിരുന്നു. വിവിധ മേഖലകളില് നിന്ന് വിമര്‍ശനമേല്‍ക്കുമ്പോഴും വിഷയത്തില്‍ മേജര് രവി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
]]>കഴിഞ്ഞ ദിവസമാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന മേജര് രവിയുടെ സംഭാഷണം പുറത്തുവരുന്നത്. ഹിന്ദുക്കള് ഉണരണമെന്നാണ് പരാമര്‍ശം. മേജര്‍ രവിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും കലാപാഹ്വാനത്തിനുമെതിരെ പ്രതിഷേധങ്ങള് ശക്തമായിരുന്നു. സാമൂഹ്യമാധ്യമങ്ങളില് കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയരുന്നത്. സംവിധാകന് എം.എ നിഷാദുള്‍പ്പെടെ മേജര്‍രവിക്കെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ മതേതര, ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ് മേജര് രവി കാര്‍ക്കിച്ച് തുപ്പിയതെന്ന് നിഷാദ് പറഞ്ഞു. ആര്.എസ്.എസ് സീക്രട്ട് ഗ്രൂപ്പിലാണ് മേജര്‍രവി കലാപാഹ്വാനം നടത്തിയത്. ഹിന്ദുക്കള് ഉണരണമെന്നും കലാപത്തിന് തയ്യാറെടുക്കണമെന്നുമായിരുന്നു ആഹ്വാനം
]]>