ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി 'ഫ്രീപ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
മാന്‍ഖുര്‍ദ് ശിവാജി നഗര്‍ സീറ്റിനെച്ചൊല്ലി സഖ്യകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് പവാര്‍ വിഭാഗവും തമ്മില്‍ ഇടഞ്ഞു.
'എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. ഞാനും അതിൽ ഉൾപ്പെടും. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം ലഭിക്കണം. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആഗ്രഹം സഫലമാകുന്നില്ല'- അജിത് പവാർ പറഞ്ഞു.