പൊതുഇടങ്ങളിലെ ഉച്ചഭാഷിണികള് നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് മസ്ജിദിലെ ലൗഡ്സ്പീക്കറുകള് പിടിച്ചെടുത്തതെന്ന് സംഭല് എസ്പി കൃഷന് കുമാര് ബിഷ്ണോയ് പറഞ്ഞു. പള്ളിയുടെ മുകളില് നിന്ന് പ്രാര്‍ഥനക്ക് വിളിക്കുന്നത് ക്രിമിനല് കുറ്റമല്ലെന്നും ആര്‍ക്ക് വേണമെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കാമെന്നും എസ്പി പറഞ്ഞു. ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാലാണ് മസ്ജിദിലെ ലൗഡ്സ്പീക്കറുകള് പിടിച്ചെടുത്തതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ പറഞ്ഞു.
]]>