കേസില് ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില് സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷന് ബെഞ്ചില് നിന്ന് വിധി കിട്ടിയില്ലെങ്കില് സുപ്രിംകോടതിയെ സമീപിക്കുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.
കെ കെ രാമചന്ദ്രന് നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്, തലയില് മുണ്ടിട്ടുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടിക്ക് പോയ ന്യായാധിപന്‍മാര്‍, ഇത്തരത്തിലുള്ള ന്യായാധിപന്‍മാരില്‍ നിന്നെല്ലാം സര്‍ക്കാരിന് അനുകൂലമായ വിധിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇത്തരമൊരു വിധി പറഞ്ഞതിന്റെ ഗുണം അവര്‍ക്ക് കിട്ടുമെന്നും ശശികുമാര് പറഞ്ഞു.
]]>
ഇത് സംബന്ധിച്ച് ശശികുമാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ:
1. മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന് ലോകായുക്ത നൽകുന്ന വിശദീകരണം “ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് ശ്രീ പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല. കേരളത്തിൻറെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ് ” എന്നാണ്.
ഇതു തന്നെയാണ് എൻ്റെയും പരാതി. സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ്സ് പരിഗണനയിലിരിക്കെ ആ കേസ്സ് പരിഗണിക്കുന്ന ന്യായാധിപന്മാർ അദ്ദേഹത്തിൻ്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന എൻ്റെ അഭിപ്രായം ശരിവക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്.
ഇത് മനസ്സിലാക്കാൻ ന്യായാധിപ ബുദ്ധിയൊന്നും വേണ്ടതില്ല.
2. എന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ പത്രക്കുറിപ്പിലെ വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ല.
പത്രക്കുറിപ്പിൽ പറയുന്നത്
“ആശയം വിശദമാക്കാൻ ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ “പേപ്പട്ടി എന്ന് വിളിച്ചു ” എന്നു പറഞ്ഞ് ബഹളമുണ്ടാകുന്നത് നിയമ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ” എന്നാണ്.
കഴിഞ്ഞ പതിനൊന്നാം തീയതി കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ഇത്തരത്തിൽ വിവാദപരാമർശം ഉണ്ടായത്. അന്നുതന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതിനെ സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയുണ്ടായി. ഈ വിഷയത്തിൽ എന്തെങ്കിലും വിശദീകരണം നൽകാനോ വ്യക്തത വരുത്താനോ ഉണ്ടായിരുന്നെങ്കിൽ പന്ത്രണ്ടാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ ലോകായുക്തക്ക് അതാകാമായിരുന്നു. അതിനു തയ്യാറാകാതെ ഇപ്പോൾ ഇത്തരത്തിൽ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതൽ ദുരൂഹമാണ്.
ലോകായുടെ മുന്നിൽ പരാതിയുമായി വരുന്ന ഒരു ആവലാതിക്കാരന് നീതി നൽകുന്നതിനു പകരം അയാളെ പേപ്പട്ടി എന്ന് വിളിച്ചാൽ അതിനെതിരെ പൊതു സമൂഹത്തിൻ്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ഞാനായിരുന്നില്ല; ലോകായുക്തയാണെന്നിരിക്കെ, മാധ്യമങ്ങളെയും എൻ്റെ സുഹൃത്തുക്കളെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എന്തിൻ്റെ പേരിലാണ്?
3. സുപ്രീം കോടതിയുടെ 1997 ലെ എത്തിക്സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം “റിട്ടയർ ചെയ്ത ന്യായാധിപരായ” തങ്ങൾക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്ത തങ്ങൾ “ന്യായാധിപർ” ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുദ്ധ്യം ആർക്കും ബോധ്യപ്പെടും.
4. ഒരു ജുഡീഷ്യൽ ബോഡി, തങ്ങൾ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി പത്രക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തിൽ കേട്ടുകഴിവില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ പത്രക്കുറിപ്പിലെ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് ഞാൻ ഇപ്പോൾ പ്രതിപാദിക്കുന്നില്ല.
പക്ഷെ, വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ വിവരം പറയാൻ ഒരു വർഷത്തിലധികം എന്തിനെടുത്തെന്നെങ്കിലും (ഞാൻ ഹൈക്കോടതിയെ സമീപിച്ച ശേഷം) പത്രക്കുറിപ്പിൽ വിശദീകരിക്കണമായിരുന്നു.
മന്ത്രിസഭ തീരുമാനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നത് സംബന്ധിച്ച് 2019 ജനുവരി 14ലെ വിധി നിലനിൽക്കെ, (ആ വിധി മെയിൻ്റനബിലിറ്റി സംബന്ധിച്ചായാലും അഡ്മിസിബിലിറ്റി സംബന്ധിച്ച ആയാലും) ലോകായുക്തയുടെ കുഴലൂത്ത് ആർക്കുവേണ്ടിയാണ് എന്ന് വ്യക്തമാവുകയാണ്.
]]>
കേസ് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പറഞ്ഞാല്‍പോരേ എന്ന് ലോകായുക്ത ചോദിച്ചു. പരാതിക്കാരന് തിരക്കില്ലെങ്കില്‍ തങ്ങള്‍ക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസ് ഫുള് പരിഗണിക്കരുതെന്ന ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ശശികുമാറിന്റെ ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. റിവ്യൂ ഹര്‍ജി തള്ളിയ സാഹചര്യത്തില് ഹൈക്കോടതിയെ സമീപിക്കുകയാണെന്നും ഇപ്പോള് വാദത്തിനില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസ് ഫുള് ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതവും ദുര്‍ബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി.
]]>
ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരന് ഉന്നയിച്ചിട്ടില്ല. അതൊക്കെ ചെയ്തത് ക്യാപ്റ്റന്റെ വലംകയ്യായ മുന്‍മന്ത്രിയാണ്. അതിനെതിരേ കമാന്നൊരക്ഷരം പോലും ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരന് ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരേ ഹര്‍ജി നല്കുകയും അതില് കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില് വരുമെന്ന് 2019ല് ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്, ജസ്റ്റിസ് എകെ ബഷീര് എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തുകയും മൂന്നുവര്‍ഷം വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തശേഷം അതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടും ആദ്യംമുതല് തുടങ്ങുമ്പോള് ഈ ലോകായുക്തയില് എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ എങ്ങനെ കുറ്റംപറയാനാകുമെന്ന് സുധാകരന് ചോദിച്ചു.
സുപ്രീംകോടതി ജഡ്ജിമാര്‍ക്കു നല്കിയിട്ടുള്ള മാനദണ്ഡപ്രകാരം (സെക്ഷന് 10) ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില് ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരേയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോള് സുപ്രീംകോടതി മാനദണ്ഡങ്ങള് ചീന്തിയെറിഞ്ഞ് വിരുന്നില് പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? ഇതു തെറ്റായ സന്ദേശമല്ലേ ജനങ്ങള്‍ക്കു നല്കിയതെന്നു സുധാകരന് ചോദിച്ചു.
എന്തെങ്കിലുമൊരു ന്യായമോ, കുരുട്ടുബുദ്ധിയോ കാണിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കുന്ന നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന് പോകുന്നതെന്ന് ഈ നാടിന് ആശങ്കയുണ്ട്. ജനങ്ങളോടും സത്യത്തോടും നീതിയോടുമാണ് കൂറെന്നു തെളിയിക്കാനുള്ള അവസരമാണ് ലോകായുക്തയുടെ മുന്നിലുള്ളതെന്ന് സുധാകരന് പറഞ്ഞു.
]]>