‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
]]>ദുരന്തസമയത്ത് രാഷ്ട്രീയമില്ലെന്നും 2219 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതില്‍ 530 കോടിയുടെ സഹായം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്‌സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്‌കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്. തുടര്‍ന്ന് ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം ഇളവ് അനുവദിച്ചത്.
അതേസമയം അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.
]]>
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.
ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
ഉരുള്‍ പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തായിരുന്നു അഫ്രീന റഷീദിന്റെ വീട്. ആ വീട് പക്ഷെ രണ്ടാം ഘട്ട കരട് – ബി പട്ടികയിലില്ല. ഒരു തരത്തിലും വാസയോഗ്യമല്ലാത്ത സ്ഥലത്ത് തകരാതെ നില്‍ക്കുന്ന ആറു വീടുകള്‍ സര്‍ക്കാര്‍ കണ്ണില്‍ പക്ഷെ എല്ലാ ലിസ്റ്റുകളുടേയും പുറത്താണ്. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുണ്ടക്കൈ, ചൂരല്‍ മല പ്രദേശത്തെ വാസയോഗ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്ന ഗോ സോണ്‍, നോ ഗോ മേഖലകളാക്കി അതിരിട്ടത്.
വീതി കൂടി ഒഴുകിയ പുഴയുടെ അതിരുകള്‍ അടിസ്ഥാനമാക്കി മീറ്ററുകള്‍ നിശ്ചയിച്ച് കല്ലുകള്‍ സ്ഥാപിച്ച് സോണുകളാക്കി തരം തിരിച്ചപ്പോള്‍ ചില പ്രദേശങ്ങളിലെ കുടുംബങ്ങള്‍ പുനരധിവാസത്തിനുള്ള പട്ടികയില്‍ നിന്നും പുറംതള്ളപ്പെട്ടു. അത്തരത്തില്‍ ഒരിടമാണ് പടവെട്ടിക്കുന്ന്. എല്ലാം തച്ചുടച്ചു കളഞ്ഞ ഉരുളിനെ തൊട്ടരികെനിന്ന് കണ്ടവരാണ് പടവെട്ടിക്കുന്നിലുള്ള 30 വീട്ടുകാര്‍. എന്നിട്ടും അതീവ അപകട സാധ്യതാ മേഖലയിലെ മൂന്നു വീടുകള്‍ മാത്രമാണ് പുനരധിവാസ പട്ടികയില്‍ വന്നിട്ടുള്ളത്. മറ്റെല്ലാവരും ഇങ്ങോട്ട് തന്നെ തിരിച്ചുവരണം. ഇവര്‍ക്ക് ഉരുള്‍ പൊട്ടിയ വഴിയിലൂടെ രണ്ടര കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് നല്‍കാമെന്നാണ് അധികൃതർ പറയുന്നത്.
]]>ഉരുള്‍പൊട്ടലുണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പോലും ഇതുവരെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയില്ല എന്നറിയുമ്പോഴാണ് എത്ര ലാഘവത്തോടെയാണ് വിഷയം ഇടതു സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് എന്ന് ബോധ്യ മാകുക. ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട് അഞ്ച് സെന്റ് സ്ഥലത്ത് നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തങ്ങള്‍ക്ക് 15 സെന്റ് സ്ഥലമെങ്കിലും നല്‍കാന്‍ തയ്യാറാവണം എന്നാണ് ദുരിതബാധിതരുടെ ആവശ്യം. രണ്ട് എസ്‌റ്റേറ്റുകളിലായി ടൗണ്‍ഷിപ്പ് ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്തിനാണ് അതില്‍ നിന്ന് പിന്‍മാറുന്നത് എന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഒരാളോടും കൂടിയാലോചന നടത്താതെയാണ് അഞ്ച് സെന്റ് ഭൂമി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 10 സെന്റ് സ്ഥലമെങ്കിലും ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തയ്യാറാവണം. ഇരകളായവരോട് സംസാരിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദുരന്തബാധിതരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്ന മന്ത്രിമാരുടേയും പാര്‍ട്ടിയുടേയും നിലപാട് മനുഷ്യത്വരഹിതമാണ്.
പുനരധിവാസത്തിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തുവന്ന പ്പോള്‍, ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് ചേര്‍ന്ന പുഞ്ചിരിമട്ടത്തെ ഗോത്ര വിഭാഗക്കാരും ലിസ്റ്റിന് പുറത്താണ്. ഈ പ്ര ദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ മത്തായി സാക്ഷ്യപ്പെടുത്തിയത്. ഉരുള്‍ പൊട്ടിയൊലിച്ചുവന്ന മലയുടെ ഉച്ചിയിലാണ് ഗോത്ര വിഭാഗത്തില്‍പെട്ട മിക്കവരുടെയും വീട്. ഇവിടെ ദുരന്തം സൃഷ്ടിച്ച വലിയ ഗര്‍ത്തം കാണാം. തൊട്ടടുത്തായി പണിയ വിഭാഗ ക്കാര്‍ താമസിക്കുന്ന വിടുകള്‍ വേറെയുമുണ്ട്. ഈ വീട്ടുകാരെല്ലാം സര്‍ക്കാരിന്റെ പുനരധിവാസ പട്ടികക്ക് പുറത്താണ്. അവരിനിയും ഇവിടെത്തന്നെ താമസിക്കേണ്ടിവരും. പക്ഷേ പ്രദേശത്തെ വൈദ്യുതി വിഛേദിച്ച നിലയിലാണ്. വന്യജീവികള്‍ വിഹരിക്കുന്ന വന പ്രദേശത്ത് രാത്രിയില്‍ വിറക് കൂട്ടിയിട്ട് കത്തിച്ചാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. ദുരന്തം കഴിഞ്ഞ് നാളുകളിത്രയായിട്ടും ചികിത്സാ സഹായം പോലും ലഭിക്കാത്ത നിരവധി പേരുണ്ട് പ്രദേശത്ത്. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലം കാണുന്നില്ല. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരുള്‍പ്പെടെ ചികിത്സാ സഹായ ഫണ്ടിനായുള്ള കാത്തിരിപ്പിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാത്തതും മറ്റൊരു ദുരന്തമായി മാറിയിട്ടുണ്ട്. ആഭരണങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഉറ്റവരെ നഷ്ട പ്പെട്ട കുടുംബങ്ങള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് കാലതാമസത്തിന് കാരണം. ആയുസ്സിന്റെ ബലംകൊണ്ട് മാത്രം രക്ഷപ്പെട്ടവരെ സര്‍ക്കാര്‍ കൈവെടി യരുത്. അവരെ ചേര്‍ത്തുപിടിക്കാനാണ് കേരളമൊന്നാകെ സര്‍ക്കാറിനൊപ്പം നിന്നത്. നേരം ഇരുട്ടി വെളുത്തപ്പോള്‍ എല്ലാം ഒലിച്ചുപോയവര്‍ക്ക് ഭരണകുടം തുണയാകേണ്ടതുണ്ട്. നാട്ടുകരുടെ അകമഴിഞ്ഞ സഹായം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ ക്കാറിനായിട്ടില്ല. പ്രകൃതി വിരിച്ച ദുരന്തത്തിനുമേല്‍ ഇപ്പോള്‍ സര്‍ക്കാരും ദുരന്തമായി മാറിയിരിക്കുകയാണ്. ഇനിയും ഈ പാവങ്ങളെ പൊരിവെയിലത്ത് നിര്‍ത്തരുത്. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും അവര്‍ക്ക് കയറിക്കിടക്കാന്‍ വീടും സ്ഥലവും ഒരുക്കേണ്ടത് അത്യാവശ്യമാണ്. വീടിനും സ്ഥലത്തിനുമൊപ്പം മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അത്യധികം മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയമാണിതെന്ന ബോധ്യം സര്‍ക്കാറിനുണ്ടാവണം.
]]>അതേസമയം ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍, വീടുകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പുനരധിവാസത്തിന്റെ പ്രധാന ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യപെട്ടു.
അതെസമയം വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായതില്‍ പ്രതിഷേധിച്ച് സണ്ണി ജോസഫ് എംഎല്‍എ ഉപവസ സമരം നടത്തും.അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക,മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം. ഉപവാസ സമരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഇരിട്ടിയില്‍ നടക്കും.
]]>വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
വയനാട് ദുരന്തന്തില്‍ കേന്ദ്ര സമീപനത്തെ കേരളം ആവര്‍ത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നല്‍കിയിട്ടുണ്ട്.
]]>
മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.
ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.
]]>കെഎസ്എഫ്ഇയുടെ മേപ്പാടി ബ്രാഞ്ച് ആണ് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
]]>കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കി ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കും. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടിയിരുന്നു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും കേരളം ആവശ്യം മുൻപേ തന്നെ ഉയർത്തിയിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവഴിക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.
2024 ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ ചൂരല്‍മലമുണ്ടക്കൈ ദുരന്തമുണ്ടാകുന്നത്. മേപ്പാട് പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിവിടങ്ങളില്‍ പുലര്‍ച്ചയോടെ ഒന്നിലധികം തവണ ഉരുള്‍ പൊട്ടുകയായിരുന്നു.
]]>