അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി.
നാണവും മാനവുമില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും സുധാകരന് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കുകയും ആ പണം പിണറായിയെ സ്തുതിക്കാന്‍ വിനിയോഗിക്കുകയും പാര്‍ട്ടി അസഹനീയമായ പിരിവു നടത്തുകയും ചെയ്യുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയുമെന്ന് സുധാകരന് പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ മൃഗീയമായ സോളാര്‍ ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവാണ് ഗണേഷ്കുമാര്. ഇതു സംബന്ധിച്ച് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഗണേഷ്കുമാര് ഹൈക്കോടതിയിലെത്തിയത്.
നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന് തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്.
സിപിഎം നേതാക്കള്‍ക്ക് നിയമം ബാധകമല്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും നല്‍കാത്തതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജപ്പന് ജീവനൊടുക്കിയത്. എത്രയെത്ര കര്‍ഷകരെയാണ് ഈ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടത്.
ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെ.പി.സി.സി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു
നെല്‍കര്‍ഷകരും റബര്‍ കര്‍ഷകരും ഉള്‍പ്പെടെ എല്ലാവര്ക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്.
93.87 ലക്ഷം കാര്‍ഡുകളില്‍ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ട 5.87 ലക്ഷം പേര് ഉള്‍പ്പെട്ട 6.07 ലക്ഷം പേര്‍ക്കായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയെങ്കിലും അതുപോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല