ഫറോക്ക് സ്വദേശിയായ ഒന്നരവയസുകാരനിലാണ് ഷിഗെല്ല കണ്ടെത്തിയത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പകല്‍ മോഷണം. ജ്വല്ലറിയിലെത്തിയ രണ്ട് യുവാക്കള്‍ മൂന്നരപ്പവന്‍ സ്വര്‍ണമാലയുമായി കടന്നു
അവശ നിലയിലായതിനെ തുടര്‍ന്ന് അമ്മയെ കഴിഞ്ഞ ദിവസം മകന് രമേശനും മകള്‍ ജ്യോതിയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനക്കിടെ അമ്മ സുമതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടെത്തി
കെട്ടിടത്തില്‍ കുടുങ്ങിയ എന്‍.വി.രാമചന്ദ്രന് (64) മരിച്ചു
ടൈപ്പ് 2 സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലാണ് കുട്ടിയെ ചികിത്സിച്ചത്
ആശുപത്രി വൃത്തിഹീനമാണെന്നും ഭക്ഷണ അവശിഷ്ടങ്ങള്‍ ബാത്ത്റൂമില്‍ ദിവസങ്ങളോളമായി ചിതറിക്കിടക്കുകയാണെന്നും രോഗികള്‍ ആരോപിച്ചതായാണ് വിവരം
സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണിത്. ഇങ്ങനെയൊരാള്‍ മരിച്ച വിവരം നല്ലളം പഴയ ജുമുഅത്ത് പള്ളി ഭാരവാഹികളെയോ കമ്മിറ്റി അംഗങ്ങളെയോ അറിയിക്കുകയോ പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല
പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെയാണ് മിഥുന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്നത്. ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23),...
ഇതില്‍ 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം ഇന്ന് 589 പേര് ജില്ലയില്‍ രോഗമുക്തി നേടി