ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ നാലംഗസംഘം മര്‍ദിച്ചത്.
പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.
]]>
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണത്. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തിന്റെ ചരിത്ര പൈതൃകം തകര്‍ക്കുകയാണ്. വഖഫ് സ്വത്തുക്കള്‍ കൈയേറുകയാണ് അവരുടെ ലക്ഷ്യം. മുസ്‌ലിംകളുടെ വിശ്വാസകാര്യമായതിനാല്‍ വഖഫില്‍ കൈക്കടത്താന്‍ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ. ഇന്ന് മുസ്‌ലിംകള്‍ക്കെതിരെയാണെങ്കില്‍ നാളെ ക്രൈസ്തവര്‍ക്കെതിരെയും ഗോത്രവിഭാഗങ്ങള്‍ക്കെതിരെയും രംഗത്തുവരും- സീതാക്ക പറഞ്ഞു.
]]>ഇന്നലെ വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
]]>ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
]]>1. മലപ്പുറം ജില്ലയിൽ നിന്നും, തെക്കൻ ജില്ലകളിൽ നിന്ന് മലപ്പുറം ജില്ല വഴി വരുന്നതുമായ വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക് ചുങ്കം – ഫറോക്ക് പുതിയ പാലം ചെറുവണ്ണൂർ – അരിക്കാട് – കല്ലായി- പുഷ്പ ജംഗ്ഷൻ നിന്ന് ഇടതു തിരിഞ്ഞ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് വഴി ബീച്ചിൽ എത്തി ആളുകളെ ഇറക്കിയ ശേഷം സൗത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം.
2. കടലുണ്ടിക്കടവ്, കോട്ടക്കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം വഴി വന്ന് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് സൗത്ത് ബീച്ചിൽ പാർക്കിംഗ് ഏരിയിയൽ പാർക്ക് ചെയ്യേണ്ടതാണ്.
3. കണ്ണൂർ, ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി പാലത്തിനടിയിലൂടെ വന്ന് വെള്ളയിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് പെന്റഗൺ ബിൽഡിങ്ങിനടുത്ത് യൂ ടേൺ എടുത്ത് ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.
4. ബാലുശ്ശേരി, നരിക്കുനി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വേങ്ങേരി, എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളേജ്, ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.
5. മാവൂർ, മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അരയിടത്തു പാലം സരോവരം കെ.പി ചന്ദ്രൻ റോഡ് – ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.
6. വയനാട് നിന്നും താമരശ്ശേരി വഴി വരുന്ന വാഹനങ്ങൾ മലാപ്പറമ്പ എരഞ്ഞിപ്പാലം സരോവരം കെ പി ചന്ദ്രൻ റോഡ് – ക്രസ്ത്യൻ കോളേജ് വഴി ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.
7. ഉള്ള്യേരി ഭാഗത്തു നിന്നും അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട് – പുതിയങ്ങാടി – നടക്കാവ് ക്രിസ്ത്യൻ കോളേജ് – ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറു ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.
8. സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർ തിരികെ വാഹനത്തിനടുത്ത് പോയി വാഹനത്തിൽ കയറേണ്ടതാണ്. അല്ലാതെ വാഹനങ്ങൾ പ്രവർത്തകരെ കയറ്റുന്നതിനായി സമ്മേളന സ്ഥലത്തേക്ക് വരാൻ പാടുള്ളതല്ല.
കോഴിക്കോട് സിറ്റിയിലേക്ക് വരുന്ന യാത്രാ ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും 3:00 മണി മുതൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോരപ്പുഴ – പാവങ്ങാട് പുതിയങ്ങാടി വഴി വെസ്റ്റഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് എരഞ്ഞിപ്പാലം അരയിടത്ത് പാലം വഴി പുതിയ ബസ് സ്റ്റാൻറിൽ പ്രവേശിക്കേണ്ടതും തിരിച്ച് പുതിയ ബസ് സ്റ്റാന്റിൽ നിന്നും സ്റ്റേഡിയം ജംഗ്ഷൻ പുതിയറ ജംഗ്ഷൻ അരയിടത്തു പാലം എരഞ്ഞിപ്പാലം – കാരപ്പറമ്പ് – വെസ്റ്റ് ഹിൽ ചുങ്കം വഴി സർവ്വീസ് നടത്തേണ്ടതാണ്.
2. ബാലുശ്ശേരി നരിക്കുനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാരപ്പറമ്പ – എരഞ്ഞിപ്പാലം അരയിടത്തു പാലം വഴി സിറ്റിയിൽ പ്രവേശിച്ച് തിരികെ അതേ റൂട്ട് വഴി സർവ്വീസ് നടത്തേണ്ടതാണ്.
3. ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലു ചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് സ്വകാര്യ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയും മറ്റും പാർക്ക് ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നുവെങ്കിൽ പോലീസിന്റെ അതാതു സമയത്തെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
]]>വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ്സുകളിലും വാഹനങ്ങളിലുമായി കോഴിക്കോട്ടെത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിക്കും. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് റാലിയിൽ വിളിക്കേണ്ടതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പവിത്രമായ അവകാശത്തിന് വേണ്ടിയുള്ള സോദ്ദേശ്യ സമരമെന്ന നിലയിൽ മുസ്‌ലിംലീഗിന്റെ മാന്യതക്കും അന്തസ്സിനും നിരക്കുന്ന രീതിയിൽ അച്ചടക്കത്തോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കേണ്ടതെന്ന് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടന്നു. ഇന്ന് (ഏപ്രിൽ 15 ചൊവ്വ) പ്രാദേശിക കേന്ദ്രങ്ങളിൽ വിളംബര ജാഥകൾ നടക്കും. നാളെ രാവിലെ തന്നെ കോഴിക്കോട്ട് ലക്ഷ്യമാക്കി ജനസഞ്ചയം ഒഴുകും. ഉച്ചയോടെ നഗരത്തിലേക്കുള്ള വഴികൾ ജനനിബിഡമാകും. ഗതാഗത നിയന്ത്രണത്തിന് പോലീസ് നിർദേശ പ്രകാരം പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി പിൻവലിക്കുക എന്ന ആവശ്യമുയർത്തിയാണ് മുസ്‌ലിംലീഗ് തെരുവിൽ പ്രതിഷേധിക്കുന്നത്. വഖഫ് ബില്ലിന്റെ ചർച്ചയിൽ പാർലിമെന്റിന്റെ ഇരു സഭകളിലും മുസ്‌ലിംലീഗ് എം.പിമാർ ശക്തമായ വാദമുഖങ്ങളാണ് ഉയർത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് ബില്ലിനെ എതിർത്തത്. എന്നാൽ ഭൂരിപക്ഷത്തിന്റെ ബലത്തിൽ സർക്കാർ ബിൽ പാസ്സാക്കുകയായിരുന്നു. ഇതേതുടർന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സർക്കാറിനെ തിരുത്തുക എന്ന ലക്ഷ്യവുമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.
]]>ഭരണഘടനയെ പിച്ചിച്ചീന്തുകയും മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് മുസ്‌ലിംലീഗും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പാർലിമെന്റിൽ ശക്തമായ പ്രതിരോധത്തിന് ശേഷം സുപ്രിംകോടതിയെ സമീപിച്ചുകൊണ്ടുള്ള നിയമ പോരാട്ടത്തിനും മുസ്‌ലിംലീഗ് രംഗത്തുണ്ട്. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നതിന്റെ ഭാഗമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മുദ്രവാക്യങ്ങൾ മാത്രമാണ് പ്രകടനങ്ങളിൽ വിളിക്കേണ്ടതെന്നും അച്ചടക്കത്തോടെയുള്ള ജനാധിപത്യ പ്രതിഷേധത്തിനാണ് കോഴിക്കോട് കടപ്പുറം വേദിയാകുന്നതെന്നും നേതാക്കൾ അറിയിച്ചു.
]]>പ്രതി യാസിറിനെതിരെ പരാതി നല്‍കിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു.
അതേസമയം പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് നിഷ്‌ക്രിയത്വം ഉണ്ടായെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 18-നാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്ത് ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
]]>
ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30ന് തുടങ്ങി വൈകീട്ട് 6മണി വരെ തുടരുന്ന കൗൺസിൽ മീറ്റിൽ, മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാന കൌൺസിൽ അംഗങ്ങൾ യോഗത്തില്‍ പങ്കെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.
]]>ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മടവൂർ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. തിരിച്ചു വരുന്ന വഴിയിൽ കുന്നമംഗലം പത്താം മൈലിൽ വെച്ച് ബൈക്കും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹയാത്രികനായിരുന്ന ഷഹബാസ് അഹമ്മദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
]]>