keralam – Chandrika Daily https://www.chandrikadaily.com Wed, 09 Aug 2023 05:55:23 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg keralam – Chandrika Daily https://www.chandrikadaily.com 32 32 ‘കേരള’ വേണ്ട ; സംസ്ഥാനത്തിന്റെ പേര് ‘കേരളം’ ആക്കാൻ സർക്കാർ https://www.chandrikadaily.com/keralatokeralam15.html https://www.chandrikadaily.com/keralatokeralam15.html#respond Wed, 09 Aug 2023 05:53:48 +0000 https://www.chandrikadaily.com/?p=268937 സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ സർക്കാർ നടപടി ആരംഭിച്ചു.ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെയാകും ഈ ആവശ്യം ഉന്നയിക്കുക.ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാറിന്റെ നിർദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. അംഗീകാരം വന്നാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

]]>
https://www.chandrikadaily.com/keralatokeralam15.html/feed 0
രാജസ്ഥാനെ തകര്‍ത്ത് കേരളം; ഏഴ് ഗോളും ഏറ്റുവാങ്ങി രാജസ്ഥാന്‍ വല https://www.chandrikadaily.com/adckerala-defeated-rajasthan.html https://www.chandrikadaily.com/adckerala-defeated-rajasthan.html#respond Mon, 26 Dec 2022 14:23:22 +0000 https://www.chandrikadaily.com/?p=228912 കോഴിക്കോട്: കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. നിലവില്‍ കേരളമാണ് ചാമ്പ്യന്മാരായിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതല്‍ കേരളത്തിന്റെ ആറാട്ടായിരുന്നു. ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വലയിലാക്കി. ഗില്‍ബര്‍ട്ടാണ് ഗോളടിക്ക് തുടക്കമിട്ടത്. 12ാം മിനിറ്റില്‍ വിഘ്‌നേഷിന്റെ വക രണ്ടാം ഗോള്‍. ആവേശം തീരുംമുന്നേ 20ാം മിനിറ്റില്‍ വീണ്ടും വിഘ്‌നേഷിന്റെ ബൂട്ടില്‍ നിന്ന് രണ്ടാം ഗോള്‍. ആരവം അടങ്ങും മുന്നേ മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ നാലാം ഗോളും. ഇത്തവണ യുവ താരം നരേഷാണ് വല കുലുക്കിയത്. 36ാം മിനിറ്റില്‍ നരേഷ് തന്റെ രണ്ടാം ഗോള്‍ കേരളത്തിന്റെ ലീഡ് അഞ്ചിലെത്തിച്ചു.

രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. 54ാം മിനിറ്റില്‍ ആറാം ഗോള്‍. റിസ്വാനാണ് സ്‌കോറര്‍. വിഘ്‌നേഷിന്റെ പാസ് സ്വീകരിച്ചാണ് താരം വല ചലിപ്പിച്ചത്. 81ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ റിസ്വാന്‍ കേരളത്തിന്റെ ഏകപക്ഷീയ ലീഡ് ഏഴാക്കി. ഈ ഗോളിന് വിഘ്‌നേഷാണ് വഴിയൊരുക്കിയത്. വിഘ്‌നേഷ് നല്‍കിയ പാസ് പിടിച്ചെടുത്തു മുന്നേറിയ റിസ്വാന്‍ പന്ത് അനായാസം വലയിലാക്കുകയായിരുന്നു.

കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു. കേരളത്തിനായി വിഘ്‌നേഷും നരേഷും റിസ്വാനും ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോള്‍ നേടി. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതാണ്. ഡിസംബര്‍ 29നാണ് കേരളത്തിന്റെ അടുത്ത പോരാട്ടം. ബിഹാറാണ് എതിരാളികള്‍.

]]>
https://www.chandrikadaily.com/adckerala-defeated-rajasthan.html/feed 0
ലഹരി ഉപയോഗത്തിന്റെ ഹബ്ബായി മാറുന്ന കേരളം https://www.chandrikadaily.com/kerala-is-becoming-a-hub-of-drug-use.html https://www.chandrikadaily.com/kerala-is-becoming-a-hub-of-drug-use.html#respond Fri, 21 Oct 2022 09:40:38 +0000 https://www.chandrikadaily.com/?p=219712 പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

ധാര്‍മികവും സദാചാരപരവുമായ എല്ലാ സീമകളും ലംഘിച്ച് നാട് വലിയ പ്രതിസന്ധിയിലേക്കാണ് പാഞ്ഞടുക്കുന്നത്. ആണ്‍ പെണ്‍, പ്രായവ്യത്യാസമില്ലാതെ ലഹരി ഉപയോഗം പടര്‍ന്നു പന്തലിക്കുകയാണ്. ഊഹിക്കുന്നതിലും അപ്പുറമാണ് ലഹരി മാഫിയയുടെ സ്വാധീനം. പ്രത്യേകിച്ച് യുവ സമൂഹത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇതിന് തടയിടാന്‍ കഴിയുകയുള്ളൂ.

ഇന്ത്യയിലെത്തന്നെ വൃത്തികെട്ട മദ്യാസക്തി നിലവിലുള്ള സംസ്ഥാനമായ കേരളം അതീവ മാരകശേഷിയുള്ള രാസലഹരി വസ്തുക്കളുടെ ഉപയോഗത്തിലും മുന്നേറുന്നത് നാടിന്റെ ആകെ സ്വാസ്ഥ്യം കെടുത്തുകയാണ്. അടിമത്വവും വിധേയത്വവുമുണ്ടാക്കുന്നതില്‍ എം.ഡി.എം.എ പോലെയുള്ള പുതിയ ലഹരി പദാര്‍ഥങ്ങള്‍ മദ്യത്തേക്കാള്‍ എത്രയോ മാരകമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം തകരുന്നതോടെ വ്യക്തി നശിക്കുകയും അത് കുടുംബത്തിന്റെ ഭദ്രതയും തുടര്‍ന്ന് രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധികള്‍ യുദ്ധം പ്രകൃതിദുരന്തം എന്നിവയേക്കാള്‍ ജനങ്ങള്‍ തെരുവില്‍ കിടന്നു മരിക്കുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ കൊള്ള കൊലപാതകം കുടുംബ കലഹം തുടങ്ങി സകല തിന്മകളുടെയും ജീര്‍ണതകളുടെയും ഉറവിടമാണ് മദ്യവും ലഹരിവസ്തുക്കളും. മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. വിദ്യാലയങ്ങള്‍ ഇതര സ്ഥാപനങ്ങള്‍ വിജനമായ ഇടങ്ങള്‍ അപരിചിത സൗഹൃദങ്ങള്‍ പഠനോപകരണങ്ങള്‍ അസ്വാഭാവികമായ പെരുമാറ്റം കൂടിയ പണം തുടങ്ങി എല്ലായിടത്തും സര്‍വത്ര നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണ്.

നവോത്ഥാന നായകരും ചിന്തകരും അടിത്തറയിട്ട കേരളത്തിന്റെ സാമൂഹിക ജീവിതം ലോകത്തിനുതന്നെ മാതൃകയാണ്. ഉന്നതമായ ആ പാരമ്പര്യത്തിന്റെ എല്ലാ നന്മകളുടെയും അടിത്തറ ഇളക്കുന്ന സ്ഥിതിലേക്ക് ഈ സാമൂഹിക തിന്മ എത്തിനില്‍ക്കുകയാണിന്ന്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്ന സംസ്ഥാനമായ പഞ്ചാബിനെ മറികടക്കുകയാണ് കേരളം. കേരളത്തില്‍ തന്നെ ലഹരി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എറണാകുളമാണെങ്കില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. മെട്രോപൊളിറ്റന്‍ സിറ്റിയായ കൊച്ചി ഉള്‍ക്കൊള്ളുന്ന എറണാകുളത്തിന് സിനിമ ടൂറിസം വ്യവസായിക വാണിജ്യം വിദേശികളുടെ വര്‍ധിച്ച സാന്നിധ്യം തുടങ്ങി പല പശ്ചാത്തലങ്ങളും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ ഉന്നതമായ മതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മലപ്പുറം ഈ അവസ്ഥയിലേക്ക് മാറുന്നത് ഇരുത്തി ചിന്തിപ്പിച്ചേ മതിയാകൂ.

ലഹരി ഉപയോഗത്തിന് ഹബ്ബായി കേരളം മാറുമ്പോഴും സര്‍ക്കാറിന് പക്ഷേ ഇതിനെ ഇല്ലായ്മ ചെയ്യുന്നതില്‍ ആത്മാര്‍ത്ഥത ഇല്ല എന്ന് പറയേണ്ടിവരും. ഒരുവശത്ത് ലഹരി മാഫിയക്കെതിരെ ബോധവത്കരണവും പരിശോധനകളും കര്‍ശനമാക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോഴും മറുവശത്ത് യഥേഷ്ടം ബാറുകളും ബിവറേജ് ഔട്‌ലെറ്റുകളും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജൈവഘടികാരത്തിന്റെ താളാത്മകതയാണ് ലഹരി ഉപയോഗം തകര്‍ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സമ്പത്തും പ്രത്യേകതയും മാനവിക വിഭവശേഷിയത്രെ. അതിനെ വളരെ ചെറുപ്രായത്തില്‍തന്നെ തകര്‍ക്കുകയാണ് ലഹരിമാഫിയ. അക്രമാസക്തരായ ക്രിമിനല്‍ സംഘം സ്വന്തം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നുവരികയാണ്. റോഡപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും അനുദിനം വര്‍ധിക്കുന്നു. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരും.

പിന്നാക്കത്തിന്റെയും അവഗണനയുടെയും ഇന്നലെകളില്‍നിന്ന് മലപ്പുറം ജില്ല പതുക്കെ കരകയറി വിദ്യാഭ്യാസ സാമൂഹിക ഉദ്യോഗ മണ്ഡലങ്ങളില്‍ വലിയ ഉയര്‍ച്ചകള്‍ കീഴടക്കി അസൂയാര്‍ഹമായി മുന്നേറുന്ന സമയത്താണ് നാടിന് നാണക്കേടാവുന്ന തരത്തില്‍ യുവത അധാര്‍മികതയിലേക്കും മൂല്യശോഷണത്തിലേക്കും വഴുതിവീഴുന്നത്. നാം നേടിയെടുത്തിട്ടുള്ള മൂല്യബോധവും സദാചാരവും നഷ്ടപ്പെട്ടു കൂടാ. മത ശാസനകളില്‍നിന്ന് യുവതയെ വ്യതിചലിപ്പിക്കുന്ന ഗൂഢശക്തികള്‍ പലവിധ പ്രലോഭനങ്ങളുമായി ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട് എന്ന തിരിച്ചറിവ് മാത്രം പോര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.

സമൂഹം ഉണര്‍ന്നേ മതിയാകൂ, അതുകൊണ്ടുതന്നെ നാടിനോടും സമൂഹത്തി തിനോടും പ്രതിബദ്ധതയുള്ള മുസ്‌ലിംലീഗിന് ഈ ഘട്ടത്തില്‍ മാറിനില്‍ക്കാന്‍ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും കൂട്ടിയോജിപ്പിച്ച് മുസ്‌ലിംലീഗ് ലഹരി മാഫിയക്കെതിരെയും അധാര്‍മികതക്കെതിരെയും ലക്ഷ്യം കാണുന്നതുവരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയാണ്. നാടും സമൂഹവും തകര്‍ച്ചയിലേക്ക് ആപതിക്കുമാറ് വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി കര്‍മരംഗത്ത് ഇറങ്ങുകയാണ്. അതിന്റെ പ്രാരംഭമായി ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന സദസ്സുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
(മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടാണ് ലേഖകന്‍)

]]>
https://www.chandrikadaily.com/kerala-is-becoming-a-hub-of-drug-use.html/feed 0
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ് https://www.chandrikadaily.com/covid19-kerala-52.html https://www.chandrikadaily.com/covid19-kerala-52.html#respond Sun, 21 Mar 2021 12:28:11 +0000 http://www.chandrikadaily.com/?p=182924
സംസ്ഥാനത്ത് ഇന്ന് 1875 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര് 182, തൃശൂര് 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 107 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,675 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,26,61,721 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4495 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 58 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1671 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 141 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 229, കണ്ണൂര് 149, തൃശൂര് 167, കൊല്ലം 154, തിരുവനന്തപുരം 115, എറണാകുളം 147, കോട്ടയം 135, മലപ്പുറം 132, പത്തനംതിട്ട 101, ഇടുക്കി 107, ആലപ്പുഴ 106, കാസര്ഗോഡ് 65, പാലക്കാട് 28, വയനാട് 36 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
5 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 2, തിരുവനന്തപുരം, എറണാകുളം, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 177, കൊല്ലം 292, പത്തനംതിട്ട 177, ആലപ്പുഴ 161, കോട്ടയം 120, ഇടുക്കി 51, എറണാകുളം 130, തൃശൂര് 199, പാലക്കാട് 112, മലപ്പുറം 136, കോഴിക്കോട് 350, വയനാട് 53, കണ്ണൂര് 215, കാസര്ഗോഡ് 78 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,74,805 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,28,237 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,24,509 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 3728 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 410 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
]]>
https://www.chandrikadaily.com/covid19-kerala-52.html/feed 0
ഓരോ മലയാളിക്കും 55,778.34 രൂപയുടെ കടബാധ്യത; കോടിക്കണക്കിന് രൂപയുടെ കടം കയറി കേരളം https://www.chandrikadaily.com/kerala-government-economy.html https://www.chandrikadaily.com/kerala-government-economy.html#respond Wed, 10 Mar 2021 05:29:33 +0000 http://www.chandrikadaily.com/?p=181895 കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടാക്കിയ കടബാധ്യതയില്‍ വന്‍ വര്‍ധനവ്. 57 മാസം നീണ്ട പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് 84,457.49 കോടി രൂപയാണ് വായ്പയെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ആകെ കടബാധ്യത 1,09,730.97 കോടി രൂപയായിരുന്നു. അതിപ്പോള്‍ 1,94,188.46 കോടി രൂപയായി . 77 ശതമാനമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് കടബാധ്യതയിലുണ്ടായ വര്‍ധന.

ഈ സര്‍ക്കാര്‍ ഒരോ മാസവും 1481.71 കോടി രൂപ വായ്പ എടുത്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ മലയാളിയുടെ ആളോഹരി കടബാധ്യത 32,129.23 രൂപയായിരുന്നു. ഇപ്പോഴത് 55,778.34 രൂപയായി.

2020’21 സാമ്പത്തികവര്‍ഷത്തെ ഡിസംബര്‍ വരെയുള്ള റവന്യൂ വരുമാനം (അക്കൗണ്ട് ജനറല്‍ നല്‍കുന്ന താത്കാലിക കണക്ക് പ്രകാരം) 61,670.40 കോടി രൂപയാണ്. അതായത് ഒരു മാസത്തെ ശരാശരി റവന്യൂ വരുമാനം 6852.22 കോടി രൂപ. റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ചെലഴിക്കുന്നതും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നല്‍കുന്ന ശമ്പളം 2419.30 കോടി രൂപയാണ്. പെന്‍ഷന്‍ 1550.90 കോടി, മന്ത്രിമാരുടെ ശമ്പളം 19.40 ലക്ഷം (2019 ഒക്ടോബറിലെ വിവരം), എംഎല്‍എമാരുടെ ശമ്പളം 60.50 ലക്ഷം എന്നിങ്ങനെയും പ്രതിമാസം ചെലവഴിക്കുന്നു.

അതേസമയം 2016’17 സാമ്പത്തിക വര്‍ഷത്തില്‍ 16,151.89 കോടി, 2017’18 17,101.66 കോടി, 2018’19 15,249.92 കോടി, 2019’20 16,405.76 കോടി, 2020’21 19,548.26 കോടി രൂപ വായ്പയുമെടുത്തു.

]]>
https://www.chandrikadaily.com/kerala-government-economy.html/feed 0
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്; 14 മരണം https://www.chandrikadaily.com/covid19-kerala-44.html https://www.chandrikadaily.com/covid19-kerala-44.html#respond Thu, 04 Mar 2021 12:45:13 +0000 http://www.chandrikadaily.com/?p=181431 സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,17,13,060 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂര്‍ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂര്‍ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസര്‍ഗോഡ് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം 2 വീതം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 223, കൊല്ലം 262, പത്തനംതിട്ട 320, ആലപ്പുഴ 226, കോട്ടയം 531, ഇടുക്കി 62, എറണാകുളം 627, തൃശൂര്‍ 357, പാലക്കാട് 81, മലപ്പുറം 322, കോഴിക്കോട് 558, വയനാട് 97, കണ്ണൂര്‍ 303, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,20,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,82,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 680 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

]]>
https://www.chandrikadaily.com/covid19-kerala-44.html/feed 0
2884 പേര്‍ക്ക് കോവിഡ്; 13 മരണം https://www.chandrikadaily.com/covid19-kerala-38.html https://www.chandrikadaily.com/covid19-kerala-38.html#respond Mon, 15 Feb 2021 12:37:28 +0000 http://www.chandrikadaily.com/?p=179812 തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,06,27,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 543, എറണാകുളം 378, കോഴിക്കോട് 281, കോട്ടയം 279, ആലപ്പുഴ 250, തിരുവനന്തപുരം 176, കൊല്ലം 190, തൃശൂര്‍ 168, കണ്ണൂര്‍ 102, പത്തനംതിട്ട 98, പാലക്കാട് 39, വയനാട് 68, ഇടുക്കി 39, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 6, കോഴിക്കോട് 5, കണ്ണൂര്‍ 4, എറണാകുളം 3, മലപ്പുറം 2, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 801, പത്തനംതിട്ട 482, ആലപ്പുഴ 353, കോട്ടയം 489, ഇടുക്കി 104, എറണാകുളം 502, തൃശൂര്‍ 477, പാലക്കാട് 174, മലപ്പുറം 649, കോഴിക്കോട് 336, വയനാട് 104, കണ്ണൂര്‍ 231, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,281 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,41,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,40,859 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9865 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 962 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 428 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

]]>
https://www.chandrikadaily.com/covid19-kerala-38.html/feed 0
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്; 15 മരണം https://www.chandrikadaily.com/covid19-death-keralam.html https://www.chandrikadaily.com/covid19-death-keralam.html#respond Sun, 14 Feb 2021 12:31:39 +0000 http://www.chandrikadaily.com/?p=179719
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4612 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര് 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര് 164, വയനാട് 145, ഇടുക്കി 142, കാസര്ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില് നിന്നും വന്ന 82 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,05,88,079 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3985 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 104 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 601, കോട്ടയം 487, കോഴിക്കോട് 456, പത്തനംതിട്ട 410, എറണാകുളം 418, തൃശൂര് 369, ആലപ്പുഴ 336, കൊല്ലം 333, തിരുവനന്തപുരം 223, പാലക്കാട് 90, കണ്ണൂര് 118, വയനാട് 138, ഇടുക്കി 137, കാസര്ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 10, കോഴിക്കോട് 6, വയനാട് 5, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര് 3 വീതം, എറണാകുളം, മലപ്പുറം, കാസര്ഗോഡ് 2 വീതം, തൃശൂര്, പാലക്കാട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 253, പത്തനംതിട്ട 257, ആലപ്പുഴ 413, കോട്ടയം 297, ഇടുക്കി 211, എറണാകുളം 640, തൃശൂര് 452, പാലക്കാട് 302, മലപ്പുറം 315, കോഴിക്കോട് 639, വയനാട് 217, കണ്ണൂര് 280, കാസര്ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,36,398 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,669 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,38,545 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 10,124 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
]]>
https://www.chandrikadaily.com/covid19-death-keralam.html/feed 0
5281 പേര്‍ക്ക് കോവിഡ്; 16 മരണം https://www.chandrikadaily.com/covid19-kerala-update-32.html https://www.chandrikadaily.com/covid19-kerala-update-32.html#respond Thu, 11 Feb 2021 12:37:58 +0000 http://www.chandrikadaily.com/?p=179448
സംസ്ഥാനത്ത് ഇന്ന് 5281 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര് 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര് 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില് നിന്നും വന്ന 81 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,03,65,859 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 106 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. പത്തനംതിട്ട 645, എറണാകുളം 575, കോഴിക്കോട് 596, കൊല്ലം 570, മലപ്പുറം 384, കോട്ടയം 348, തൃശൂര് 372, ആലപ്പുഴ 335, തിരുവനന്തപുരം 196, കണ്ണൂര് 198, പാലക്കാട് 125, ഇടുക്കി 183, വയനാട് 165, കാസര്ഗോഡ് 91 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
32 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 400, കൊല്ലം 306, പത്തനംതിട്ട 452, ആലപ്പുഴ 423, കോട്ടയം 502, ഇടുക്കി 481, എറണാകുളം 669, തൃശൂര് 373, പാലക്കാട് 142, മലപ്പുറം 589, കോഴിക്കോട് 666, വയനാട് 308, കണ്ണൂര് 332, കാസര്ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,20,539 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,185 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,25,803 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 10,382 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1128 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 455 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
]]>
https://www.chandrikadaily.com/covid19-kerala-update-32.html/feed 0
5214 പേര്‍ക്കുകൂടി കോവിഡ്; 19 മരണം https://www.chandrikadaily.com/covid19-keralam-12.html https://www.chandrikadaily.com/covid19-keralam-12.html#respond Tue, 09 Feb 2021 12:43:12 +0000 http://www.chandrikadaily.com/?p=179341 തിരുവനന്തപുരം: രാജ്യത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായിരിക്കുമ്പോഴും സംസ്ഥാനത്തെ കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നു. ഇന്നും അയ്യായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3902 ആയി. 5214 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അതേ സമയം യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,14,097 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂര്‍ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂര്‍ 263, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,09,102 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,23,434 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,230 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

]]>
https://www.chandrikadaily.com/covid19-keralam-12.html/feed 0