ഐ.എന്.എല്, കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ലോക് താന്ത്രിക് ജനതാദള്, കേരള കോണ്‍ഗ്രസ്-ബി തുടങ്ങി പുതുതായി മുന്നണിയുടെ ഭാഗമായ ഘടകകക്ഷികള് ആകെ അങ്കലാപ്പിലാണ്. സി.പി.എമ്മിന്റെ കൂടെ കൂടിയ ഉടന് തന്നെയാണ് ഇരട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. അതോടെ സി.പി.എമ്മിനെ ന്യായീകരിക്കാനും എതിര്‍ക്കാനും സാധിക്കാത്ത നിലയിലാണവര്. അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി മാറിയ സി.പി.എമ്മിനെ ചുമക്കേണ്ട ഗതികേടില് അവര് സ്വയം പഴിക്കുകയാണ്.
ഇല്ലാത്ത കേസിനെചൊല്ലി എം.കെ രാഘവന് എം.പിയെ ടാര്‍ജറ്റ് ചെയാനാണ് ഇടതുമുന്നണിയുടെ പുതിയ തീരുമാനം. രാഘവന് നാട്ടില് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന് ഇടതുമുന്നണിക്ക് ആവുന്നില്ല. അതിനാല് അഴിമതിയുടെ ഇല്ലാക്കഥ മെനയുകയാണ് നേതാക്കന്മാര്. സി.പി.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതും പാര്‍ട്ടിക്ക് ക്ഷീണമാണ്. വാട്‌സ് ആപ് വഴി അശ്ലീല ചിത്രമയച്ചതാണ് ഏരിയാ സെക്രട്ടറി ഇസ്മായില് കുറുമ്പൊയിലിനെ കുടുക്കിയത്. പാര്‍ട്ടി പരമാവധി രക്ഷാവലയം ഒരുക്കിയെങ്കിലും നടപടിക്ക് നിര്‍ബന്ധിതമാവുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും കമ്മിറ്റി അംഗമായി ഇസ്മായില് തുടരുന്നുണ്ട്. തെറ്റ് ചെയ്തതായി കണ്ടെത്തിയാല് നടപടിയുണ്ടാവുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് ഇതിനെതിരെ പ്രതികരിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇസ്മായിലിനെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും പി. മോഹനന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യാത്ര യഥാര്‍ത്ഥത്തില്‍ കാസര്‍കോട് സംഭവത്തിന്റെ വിശദീകരണമായി മാറുമെന്ന് ഉറപ്പാണ്. സി.പി.എം നേതാക്കള് ഇക്കാര്യത്തില് എന്തു പറയുന്നു എന്നറിയാനാണ് ജനം കാതോര്‍ക്കുന്നത്. അതുകൊണ്ടുതന്നെ നേതൃനിര അങ്കലാപ്പിലാണ്. ഇന്ന് മുതല് 23 വരെയാണ് ജാഥ ജില്ലയില് എത്തുന്നത്.
]]>എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് എം.എല്.എമാരായ എന്.എ നെല്ലിക്കുന്ന്, ഷാഫി പറമ്പില്, കെ.എസ് ശബരീനാഥന്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര് സി.ടി അഹമ്മദലി, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്, ജനറല് സെക്രട്ടി എ. അബ്ദുല് റഹ്മാന് അടക്കമുള്ള നേതാക്കള് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഇരുവരെയും കൊല്ലും എന്നുറപ്പായ ഘട്ടത്തില് നഷ്ടപരിഹാരം വരെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സി.പി.എം വഴങ്ങിയില്ലെന്ന് ശരത് ലാലിന്റെ ബന്ധുക്കള് വെളിപ്പെടുത്തിയിരുന്നു. കൃപേഷ് കൊല്ലപ്പെടുന്നത് ഒഴിവാക്കാനായി ഇനി അക്രമങ്ങളില് പെട്ടാല് വീട്ടില് കയറ്റില്ലെന്ന് അച്ഛന് കൃഷ്ണന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പിതാവ് വിശദമാക്കി.
]]>സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയ CPM നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
]]>ശരീഫ് കരിപ്പൊടി
കാസര്‍കോട്: ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പഴയ ചൂരി ഇസത്തുല് ഇസ്ലാം മദ്രസയിലെ അധ്യാപകനും ജുമാ മസ്ജിദ് മുഅദ്ദിനുമായ സുള്ള്യയിലെ റിയാസിനെ (28) കൊലപ്പെടുത്തിയ സംഭവത്തില് പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങള് നിരത്തിലിറങ്ങിയെങ്കിലും പലയിടത്തും വാഹനങ്ങള് തടയുന്നു. ആശുപത്രി, സ്‌കൂള് മറ്റു അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുന്നുള്ളൂ.
കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം, പുതിയ ബസ്റ്റാന്റ്, അണങ്കൂര്, ഉളിയത്തടുക്ക, ചെര്‍ക്കള എന്നിവിടങ്ങളില്‍ വാഹനങ്ങള് തടയുന്നതിനെച്ചൊല്ലി തര്‍ക്കങ്ങളിലുണ്ടായി. മിക്കയിടങ്ങളിലും പോലീസ് നോക്കി നില്‍ക്കെയും വാഹനങ്ങള്‍ തടഞ്ഞു. പുതിയ ബസ്റ്റാന്റ് പരിസരത്ത് വാഹനങ്ങള് തടയുന്നവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
അതേസമയം പള്ളി മുഅദ്ദിന്റെ കൊലപാതകത്തിലെ ഞെട്ടലില് നിന്ന് നാട്ടുകാര് ഇനിയും മുക്തമായിട്ടില്ല. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള തല്‍പര കക്ഷികളുടെ കരങ്ങളാണോ കൊലക്ക് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്കായി പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി മഹിപാല് എന്നിവര്‍ കാസര്‍കോട്ട് ക്യാമ്പ്ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
അതേസമയം, പരിയാരത്ത് നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സുള്ള്യയിലേക്ക് തന്നെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കാസര്‍കോട്ടേക്ക് മൃതദേഹം കൊണ്ടുവരുന്നത് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സുള്ള്യയിലേക്ക് കൊണ്ടുപോകാന് തീരുമാനിച്ചിരിക്കുന്നത്. എന്നാല് നേരിട്ട് സുള്ള്യലേക്ക് കൊണ്ടുപോകാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് റിയാസ് മൗലവി പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. 11.30ഓടെ പള്ളി പരിസരത്ത് ശബ്ദകോലാഹലങ്ങള് കേട്ട് അടുത്ത മുറിയിലായിരുന്ന ഖത്തീബ് അസീസ് മൗലവി വാതില് തുറന്നപ്പോഴാണ് ഒരു സംഘം അക്രമംനടത്തുന്നതായി അറിഞ്ഞത്. ഉടന് തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും പരിസരവാസികള് ഓടിക്കൂടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് റിയാസ് മൗലവിയെ പള്ളിയില് ചോര വാര്‍ന്നുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പഴയ ചൂരി ഇസത്തുല് ഇസ്ലാം മദ്രസയില് ഏഴു വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള് ഉള്ളതായി ആര്‍ക്കും അറിയില്ല. അതേ സമയം, മുന്‍വൈരാഗ്യമോ ഏതെങ്കിലും ഗൂഢലക്ഷ്യത്തിന്റെ പേരിലാകാം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
രാത്രി ഒരു മണിയോടെയാണ് സംഭവം. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. അടുത്തുള്ളവര് ബഹളം കേട്ട് എത്താന് ശ്രമിച്ചെങ്കിലും അക്രമികള് കല്ലെറിഞ്ഞ് ആക്രമിച്ചു. പിന്നീട് നാട്ടുകാരെ വിളിച്ച് അറിയിച്ച് എത്തുമ്പോഴേക്കും റിയാസ് മരിച്ചിരുന്നു. അക്രമികളെ കുറിച്ച് പോലീസിന് യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.ടി.വി ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം ഇന്നലെ രാത്രി തന്നെ പരിയാരം മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പള്ളി പരിസരത്തെത്തിക്കുമെന്നാണ് വിവരം.
കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന് രാത്രിതന്നെ കാസര്‍കോട്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മധൂര് പഞ്ചായത്തില് ഇന്ന് മുസ് ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആറുമണി മുതല് വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
]]>