പാനൂര്‍ നഗരസഭാപരിധിയില്‍ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാവുകയായിരുന്നു.
ഇതില്‍ വടകര അഴിയൂര്‍ കളവറത്ത് രമ്യത നിവാസില്‍ കുട്ടു എന്ന രമീഷ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 24ാം പ്രതിയായിരുന്നു. അഴിയൂര്‍ സ്വദേശിയായ രമീഷിനതിരെ തെളിവ് ലഭിക്കാത്തതോടെ കോടതി വെറുതെവിടുകയായിരുന്നു. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.
ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. കതിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.
പയ്യന്നൂര്‍: സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ, ചിറ്റടി പ്രദേശങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ഉഗ്രസ്ഫോടന ശക്തിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. കക്കംപാറ...
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. പേരാവൂര്‍, കാക്കയങ്ങാട് സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ...